ചിറ്റാരിക്കാൽ (കാസർഗോഡ് ): (truevisionnews.com) വീട്ടിലേക്ക് പോകുകയായിരുന്ന യുവാവിനെ പെട്രോൾബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി കൂവപ്പാറയിലെ അജേഷിനെ (34) ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു.

മേയ് 11-ന് വീട്ടിലേക്കുപോകുകയായിരുന്ന കൂവപ്പാറയിലെ വാളുപറമ്പിലെ അതുൽ രാജീവിനുനേരെയാണ് പെട്രോൾബോംബേറുണ്ടായത്.
അജേഷിനെതിരേ ഒരു കേസിൽ സാക്ഷിപറഞ്ഞതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു കാരണം.
കുറ്റകൃത്യത്തിനുശേഷം നാടുവിട്ട അജേഷ് നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.
#attempt #kill #young #throwing #petrol #bombs #accused #arrested
