#BusAccident | കണ്ണൂർ - തലശേരി റൂട്ടിൽ അപകടം വരുത്തിയ ബസ് നിർത്താതെ പോയി; ഡ്രൈവർക്കെതിരെ ബസ് ഡ്രൈവറുടെ പരാതി

#BusAccident | കണ്ണൂർ - തലശേരി റൂട്ടിൽ അപകടം വരുത്തിയ ബസ് നിർത്താതെ പോയി; ഡ്രൈവർക്കെതിരെ ബസ് ഡ്രൈവറുടെ പരാതി
Jul 23, 2024 09:21 PM | By VIPIN P V

തലശേരി : (truevisionnews.com) അശ്രദ്ധമായി ഓവർടേക്ക് ചെയ്‌ത്‌ അപകടം വരുത്തി നിർത്താതെ പോയ ബസ് ഡ്രൈവർക്കെതിരെ പരാതി.

തലശേരി - കണ്ണൂർ റൂട്ടിലോടുന്ന കെ എൽ 13 എ എച്ച് 2232 ശ്രീറാം ബസിൻ്റെ ഡ്രൈവർ രജീഷിനെതിരെയാണ് പരാതി.

കെ എൽ 59 എ എ 1619 പി കെ ബസ് ഡ്രൈവർ വി കെ രൂപേഷാണ് കണ്ണൂർ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് പരാതി നൽകിയത്.

അശ്രദ്ധമായി ഓവർടേക്ക് ചെയ്‌ത് സൈഡ് മിറർ പൊട്ടിക്കുകയും നിർത്താതെ പോവുകയും ചെയ്തു വെന്നാണ് പരാതി. കഴിഞ്ഞ ദിവസം തോട്ടടയിൽ വെച്ചാണ് സംഭവം.

ശ്രീറാം ബസ് ഡ്രൈവർ രജീഷ് കരുതിക്കുട്ടി മനപൂർവ്വം അപകടകരമായ രീതിയിൽ ഓവർ ടേക്ക് ചെയ്ത് പി കെ ബസിനിടിച്ച് സൈഡ് മിറർ പൊട്ടിച്ച് വണ്ടിക്ക് കേടുപാട് ഉണ്ടാക്കി നിർത്താതെ പോകുകയായിരുന്നു.

നിറയെ യാത്രക്കാരെയും കൊണ്ട് പോകുമ്പോഴാണ് ശ്രീറാം ബസ് ഡ്രൈവർ അപകടം വരുത്തിയത്.

സംഭവം സംബന്ധിച്ച് കണ്ണൂർ ടൗൺ പോലിസ് സ്‌റ്റേഷനിലും പരാതി നല്കി.

#bus #Caused #Accident #Kannur #Thalasseryroute #stop #Busdriver #complaint #driver

Next TV

Related Stories
Top Stories










Entertainment News