#arrest | കണ്ണൂരിൽ കാൽനടയാത്രക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമം; പ്രതി റിമാൻറിൽ

#arrest | കണ്ണൂരിൽ  കാൽനടയാത്രക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമം; പ്രതി  റിമാൻറിൽ
Jul 23, 2024 08:16 PM | By Susmitha Surendran

 കണ്ണൂർ: (truevisionnews.com) കണ്ണൂർ നഗരത്തിൽ കാൽനടയാത്രക്കാരിയായ യുവതിയെ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ചു.

കൊളച്ചേരി പാട്ടയം സ്വദേശി ചെറിയ പുതിയകത്ത് മുഹമ്മദ് ഹനീസിനെയാണ് (44) ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ താവക്കരെ അണ്ടർ ബ്രിഡ്‌ജ് പരിസരത്താണ് സംഭവം . റോഡരികിലെ ഫുട്പാത്തിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെയാണ് ഇയാൾ കയറിപ്പിടിച്ചത്.

യുവതി നിലവിളിച്ചതോടെ ആളുകൾ ഓടിയെത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. ബസ് കയറാനായി സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെയായിരുന്നു യുവതിക്ക് നേരെ മാനഭംഗശ്രമമുണ്ടായത്.

നാട്ടുകാർ വിവരമറിയിച്ചത നുസരിച്ച് ടൗൺ എസ്.ഐ സവ്യസാചിയുടെ നേതൃത്വത്തിൽ പോലീസെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

#Attempt #molest #woman #pedestrian #Kannur #town #Accused #remand

Next TV

Related Stories
#phonetheft | അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

Oct 18, 2024 08:54 AM

#phonetheft | അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ്...

Read More >>
#arrest | കോഴിക്കോട് പേരാമ്പ്രയിൽ വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ

Oct 18, 2024 08:50 AM

#arrest | കോഴിക്കോട് പേരാമ്പ്രയിൽ വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ

സ്വർണം കണ്ടപ്പോൾ തന്നെ സ്‌ഥാപനത്തിൽ ഉള്ളവർക്ക് സംശയം തോന്നിയെങ്കിലും ഉരച്ചു നോക്കിയപ്പോഴും കാരറ്റ് അനലൈസറിൽ പരിശോധിച്ചപ്പോഴും സ്വർണം...

Read More >>
#naveenbabusuicide |  കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ ഹൈക്കോടതിയിലേക്ക്, മുന്‍കൂര്‍ ജാമ്യത്തിന് നീക്കം

Oct 18, 2024 08:35 AM

#naveenbabusuicide | കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ ഹൈക്കോടതിയിലേക്ക്, മുന്‍കൂര്‍ ജാമ്യത്തിന് നീക്കം

ദിവ്യയെ പ്രതി ചേർത്ത് ഇന്നലെ കോടതിയിൽ കണ്ണൂർ ടൗൺ പൊലീസ് റിപ്പോർട്ട്‌...

Read More >>
#ppdivya | നവീൻ ബാബുവിൻ്റെ വേർപാടിൽ വേദനയുണ്ട്, തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും -പി.പി.ദിവ്യ

Oct 18, 2024 08:10 AM

#ppdivya | നവീൻ ബാബുവിൻ്റെ വേർപാടിൽ വേദനയുണ്ട്, തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും -പി.പി.ദിവ്യ

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്സ്ഥാനത്ത് നിന്നും മാ റ്റാനുള്ള പാർട്ടിയുടെ തീരുമാനം...

Read More >>
Top Stories