#Nipah | മലപ്പുറത്ത് നിപ നിരീക്ഷണത്തിൽ ഉള്ളവരുടെ പരിശോധനാഫലം ഇന്ന് വരും

#Nipah | മലപ്പുറത്ത് നിപ നിരീക്ഷണത്തിൽ ഉള്ളവരുടെ പരിശോധനാഫലം ഇന്ന് വരും
Jul 23, 2024 07:02 AM | By VIPIN P V

തിരുവനന്തപുരം/മലപ്പുറം: (truevisionnews.com) നിപ നിരീക്ഷണത്തിൽ ഉള്ളവരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും.

പൂനെയിൽനിന്ന് എത്തിച്ച മൊബൈൽ ലാബിന്റെ പ്രവർത്തനവും ഇന്ന് തുടങ്ങും. മലപ്പുറത്ത് കേന്ദ്ര സംഘം ശാസ്ത്രീയ പഠനവും നടത്തും.

നിലവിൽ 406 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. 14കാരൻ മരിച്ച പാണ്ടിക്കാട്ടും കുട്ടിയുടെ സ്കൂൾ പ്രവർത്തിക്കുന്ന ആനക്കയം പഞ്ചായത്തിലും നിയന്ത്രണങ്ങൾ തുടരുകയാണ്.

വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കാം.

പാണ്ടിക്കാട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടേത് ഉൾപ്പെടെ തിങ്കളാഴ്ച പരിശോധിച്ച 11 പേരുടെ സ്രവ പരിശോധനാ ഫലവും നെഗറ്റീവ് ആണെന്നനു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നിലവിൽ 15 പേരാണ് ആശുപത്രിയിൽ കഴിയുന്നത്.

കുട്ടിയെ ചികിത്സിച്ച നഴ്സ് ഉൾപ്പെടെ രണ്ട് പാലക്കാട് ജില്ലക്കാർ നിരീക്ഷണത്തിലാണ്. ചികിത്സയ്ക്ക് എത്തിയ ആശുപത്രിയിൽ കുട്ടി എത്തിയ സമയത്ത് ചികിത്സയിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിക്ക് കടുത്ത പനിയുണ്ടായിരുന്നു.

ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മൂന്നുപേരും സമ്പർക്ക പട്ടികയിലുണ്ട്. ഇതിൽ രണ്ടുപേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

സമ്പർക്ക പട്ടികയിലെ 194 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. ഇതിൽ 139 പേരും ആരോഗ്യ പ്രവർത്തകരാണ്. 7,239 വീടുകളിൽ സർവേ നടത്തിയതിൽ 439 പേർക്ക് പനിയുണ്ട്.

ഇതിൽ നാലുപേർ മാത്രമാണ് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി നേരിട്ടു സമ്പർക്കമുള്ളത്. പാണ്ടിക്കാട്ട് 14കാരന് നിപ ബാധിച്ചത് അമ്പഴങ്ങയിൽനിന്നാണെന്നാണ് പ്രാഥമിക നിഗമനം.

അമ്പഴങ്ങ കഴിച്ച സ്ഥലത്ത് വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം വാവ്വാലുകളിൽ കണ്ടെത്തിയ അതേ വകഭേദമാണ് പാണ്ടിക്കാട്ടും റിപ്പോര്‍ട്ട് ചെയ്യുന്നത്.

#test #results #those #under #Nipah #surveillance #Malappuram #today

Next TV

Related Stories
#accident | നിയന്ത്രണം വിട്ട ബൈക്ക് ടിപ്പർ ലോറിക്ക് പിന്നിൽ വന്നിടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Nov 25, 2024 05:39 PM

#accident | നിയന്ത്രണം വിട്ട ബൈക്ക് ടിപ്പർ ലോറിക്ക് പിന്നിൽ വന്നിടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന്...

Read More >>
#flagpost | ജില്ലാ കലോത്സവത്തിനിടെ വിവാദം; എം എൽ എ നോക്കിനിൽക്കെ വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റി

Nov 25, 2024 05:28 PM

#flagpost | ജില്ലാ കലോത്സവത്തിനിടെ വിവാദം; എം എൽ എ നോക്കിനിൽക്കെ വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റി

പ്ലസ് ടു വിദ്യാർഥിയെയാണ് പതാക ശരിയാക്കാൻ കൊടിമരത്തിൽ...

Read More >>
#goldsmuggling | അന്വേഷണം കോഴിക്കോട്ടെക്കും, സ്വർണകവർച്ചയ്ക്ക് ശേഷം ഉപേക്ഷിച്ച കാറിനുള്ളിൽ രഹസ്യ അറ; കണ്ടെത്തിയത് ഒരു കോടി!

Nov 25, 2024 04:50 PM

#goldsmuggling | അന്വേഷണം കോഴിക്കോട്ടെക്കും, സ്വർണകവർച്ചയ്ക്ക് ശേഷം ഉപേക്ഷിച്ച കാറിനുള്ളിൽ രഹസ്യ അറ; കണ്ടെത്തിയത് ഒരു കോടി!

. കോഴിക്കോട്ടെയും ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ജ്വല്ലറികളിൽ നിന്ന് പഴയ സ്വർണം ശേഖരിച്ച് ഉരുക്കി വിൽക്കലാണ് ഇയാളുടെ...

Read More >>
#clash | ഇൻസ്റ്റാഗ്രാം കമന്റിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി; പരിഹരിക്കാനെത്തിയ പ്രിൻസിപ്പാളിന് മർദ്ദനം

Nov 25, 2024 04:36 PM

#clash | ഇൻസ്റ്റാഗ്രാം കമന്റിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി; പരിഹരിക്കാനെത്തിയ പ്രിൻസിപ്പാളിന് മർദ്ദനം

വിദ്യാര്‍ത്ഥികളുടെ കയ്യാങ്കളി തടയാനെത്തിയ പ്രിന്‍സിപ്പാള്‍ പ്രിയയ്ക്കാണ്...

Read More >>
#Complaint | പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്ന പരാതി,  വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ

Nov 25, 2024 04:29 PM

#Complaint | പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്ന പരാതി, വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ

അതേ സമയം കുട്ടിയുടെ രക്ഷിതാവ് പാനൂർ പോലീസ് സ്റ്റേഷനിലും, വിദ്യാഭ്യാസ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്....

Read More >>
#accident | കാറിന് മുകളിൽ കോണ്‍ക്രീറ്റ് പാളി വീണ് അപകടം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Nov 25, 2024 04:23 PM

#accident | കാറിന് മുകളിൽ കോണ്‍ക്രീറ്റ് പാളി വീണ് അപകടം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാര്‍ യാത്രക്കാരനായ യുവാവ് തലനാരിഴ്യ്ക്കാണ് അപകടത്തിൽ നിന്ന്...

Read More >>
Top Stories