കണ്ണൂർ: (truevisionnews.com) പ്രതീക്ഷകൾക്കു മങ്ങലേൽപ്പിച്ച് ഏഴാം ദിവസവും അർജുന് വേണ്ടിയുള്ള തിരച്ചിൽ വിഫലം.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടി കരയിലും പുഴയിലും നടത്തിയ തിരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു. ഇന്നും അർജുനും ലോറിയും എവിടെയെന്നു കണ്ടെത്താനായില്ല.
അതിനിടെ അർജുനെ കണ്ടെത്താൻ കർണാടക സർക്കാർ കാണിക്കുന്ന മെല്ലപോക്ക് നയത്തിനെതിരെ കണ്ണൂർ ജില്ലയിലെ ലോറി ഉടമകളും തൊഴിലാളികളും സംയുക്തമായി കൂട്ടുപുഴയിൽ വാഹനങ്ങൾ തടഞ്ഞു പ്രതിഷേധിച്ചു.
കേരളത്തിൽനിന്നും കർണാടകയിലേക്ക് പ്രവേശിച്ച എല്ലാ വാഹനങ്ങളെയും കൂട്ടുപുഴ അതിർത്തിയിൽ തടഞ്ഞാണ് ഇവർ പ്രതിഷേധിക്കുന്നത്.
കാണാതായ അർജുന്റെ കുടുംബത്തെ ദേശീയപാത അതോറിറ്റിയും കർണാടക സർക്കാരും ചേർന്ന് സംരക്ഷിക്കണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം.
രക്ഷാപ്രവർത്തനം ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നതെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.
ഗംഗാവാലി പുഴ കേന്ദ്രീകരിച്ചായിരിക്കും അർജുനു വേണ്ടിയുള്ള നാളത്തെ തിരച്ചിൽ. ഇതിനായി ആധുനിക സംവിധാനങ്ങളടക്കം എത്തിക്കും. എൻഡിആർഎഫിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുമെത്തും.
#seventh #day #Arjun #found #Protest #blocking #vehicles #Kannur