#nipah | അമ്പഴങ്ങയാണോ നിപ ഉറവിടം? വവ്വാലുകളുടെ ആവാസ വ്യവസ്‌ഥ നശിപ്പിക്കരുത്, കൂടുതൽ അപകടമാകും: മുന്നറിയിപ്പ്

#nipah | അമ്പഴങ്ങയാണോ നിപ ഉറവിടം? വവ്വാലുകളുടെ ആവാസ വ്യവസ്‌ഥ നശിപ്പിക്കരുത്, കൂടുതൽ അപകടമാകും: മുന്നറിയിപ്പ്
Jul 22, 2024 11:33 AM | By Susmitha Surendran

മലപ്പുറം:  (truevisionnews.com) മലപ്പുറത്ത് നിപ ബാധിച്ചു മരിച്ച കുട്ടി വവ്വാലിന്റെ സാന്നിധ്യമുള്ള സ്ഥലത്ത് നിന്ന് അമ്പഴങ്ങ കഴിച്ചതായി സുഹൃത്തുക്കൾ പറഞ്ഞെന്ന് ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.

കുട്ടി മറ്റ് ജില്ലകളിൽ യാത്ര പോയത് വളരെ മുമ്പാണ്. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ തെളിവുകൾ ശേഖരിച്ച് വരുന്നുണ്ട്.

അതുകൊണ്ടുതന്നെ ആരും വവ്വാലുകളുടെ ആവാസ വ്യവസ്‌ഥ നശിപ്പിക്കാൻ ശ്രമിക്കരുത്. അവയെ ഓടിച്ചു വിടാനും തീയിടാനും ശ്രമിക്കരുത്. അത് കൂടുതൽ അപകടം ഉണ്ടാക്കും. കൂടുതൽ വ്യാപനത്തിനും സാധ്യത ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് ഒമ്പത് പേരുടെ സാമ്പിളുകൾ പരിശോധിക്കും. സമ്പർക്ക പട്ടികയിൽ ഉള്ള നാല് പേർ തിരുവനന്തപുരത്താണുള്ളത്. അതിൽ രണ്ട് പേർ പ്രൈമറി കോണ്ടാക്റ്റ് ആണ്. മറ്റ് രണ്ട് പേർ സെക്കണ്ടറി കോണ്ടാക്റ്റ് ആണ്.

സമ്പർക്ക പട്ടികയിൽ ഉള്ള രണ്ട് പേർ പാലക്കാട് ജില്ലയിൽ ആണ്. അതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം 350 ആയി. ഇതിൽ ആരോഗ്യ പ്രവർത്തകർ 68 പേരാണുള്ളത്. 101 പേർ ഹൈ റിസ്‌ക്ക് കാറ്റഗറിയിൽ ആണ്.

മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങളുടെ സാമ്പിളുകൾ പരിശോധിക്കും. കുട്ടിക്ക് ഒപ്പം ബസിൽ സഞ്ചരിച്ചവരെ കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. 144 അം​ഗ ടീം പാണ്ടിക്കാടും 80 അം​ഗ ടീം ആനക്കയത്തും വീടുകൾ കയറിയുള്ള സർവേ നടത്തുന്നുണ്ട്. മൃഗങ്ങളുടെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്.

ആവശ്യമുള്ളവർക്ക് കൗൺസിലിംഗ് നൽകി വരുന്നുണ്ട്. മരിച്ച കുട്ടിയുടെ സുഹൃത്തുക്കൾ അടക്കമുള്ളവർക്ക് പ്രത്യേക കൗൺസിലിം​ഗ് നൽകും. നിപ മാപ്പിൽ ഉൾപെട്ടവർക്ക് ആശങ്ക വേണ്ട. മുൻകരുതലിന്റെ ഭാഗമായി ആണ് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവർ ദയവായി അറിയിക്കണം. 21 ദിവസമാണ് നിരീക്ഷണത്തിൽ കഴിയേണ്ടത് എന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വണ്‍ഹെല്‍ത്ത് മിഷനില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന കേന്ദ്രസംഘത്തെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തിനായി വിന്യസിച്ചിരിക്കുന്നത്.

സ്രവ പരിശോധന ത്വരിതപ്പെടുത്താന്‍ ഒരു മൊബൈല്‍ ബയോസേഫ്റ്റി ലെവല്‍-3 ലബോറട്ടറിയും കോഴിക്കോട് എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്ലസ് വണ്‍ അലോട്ട്‌മെന്റ് (സ്‌കൂള്‍ ട്രാന്‍സ്ഫര്‍) നടക്കുന്നതിനാല്‍ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളുകളില്‍ അഡ്മിഷനായി വരുന്ന വിദ്യാര്‍ത്ഥികളും ജില്ലയിലെ മറ്റ് സ്‌കൂളുകളിലേക്ക് അഡ്മിഷനായി പോകുന്ന വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അധികൃതരും കര്‍ശനമായി നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല, എന്‍95 മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, വിദ്യാര്‍ത്ഥിക്കൊപ്പം ഒരു രക്ഷിതാവ് മാത്രമേ പാടുള്ളൂ, അഡ്മിഷനായി പോകുന്ന സമ്പര്‍ക്ക പട്ടികയിലുള്ള വിദ്യാര്‍ത്ഥികളുടെയും അനുഗമിക്കുന്ന രക്ഷിതാക്കളുടെയും വിവരങ്ങള്‍ കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളിച്ച് അറിയിക്കണം, എല്ലാ സ്‌കൂള്‍ മേധാവികളും അഡ്മിഷന്‍ നേടാന്‍ വരുന്നവര്‍ സാമൂഹിക അകലം പാലിച്ച് അഡ്മിഷന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണം, സ്‌കൂള്‍ മേധാവികള്‍ ഹാന്‍ഡ് വാഷ്, സാനിറ്റൈസന്‍ എന്നിവ സ്‌കൂളുകളില്‍ ഒരുക്കേണ്ടതുണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നു.

#Ambhanganga #source #nipah? #Don't #destroy #bat #habitat #risk #more #Warning

Next TV

Related Stories
#accident | നിയന്ത്രണം വിട്ട ബൈക്ക് ടിപ്പർ ലോറിക്ക് പിന്നിൽ വന്നിടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Nov 25, 2024 05:39 PM

#accident | നിയന്ത്രണം വിട്ട ബൈക്ക് ടിപ്പർ ലോറിക്ക് പിന്നിൽ വന്നിടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന്...

Read More >>
#flagpost | ജില്ലാ കലോത്സവത്തിനിടെ വിവാദം; എം എൽ എ നോക്കിനിൽക്കെ വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റി

Nov 25, 2024 05:28 PM

#flagpost | ജില്ലാ കലോത്സവത്തിനിടെ വിവാദം; എം എൽ എ നോക്കിനിൽക്കെ വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റി

പ്ലസ് ടു വിദ്യാർഥിയെയാണ് പതാക ശരിയാക്കാൻ കൊടിമരത്തിൽ...

Read More >>
#goldsmuggling | അന്വേഷണം കോഴിക്കോട്ടെക്കും, സ്വർണകവർച്ചയ്ക്ക് ശേഷം ഉപേക്ഷിച്ച കാറിനുള്ളിൽ രഹസ്യ അറ; കണ്ടെത്തിയത് ഒരു കോടി!

Nov 25, 2024 04:50 PM

#goldsmuggling | അന്വേഷണം കോഴിക്കോട്ടെക്കും, സ്വർണകവർച്ചയ്ക്ക് ശേഷം ഉപേക്ഷിച്ച കാറിനുള്ളിൽ രഹസ്യ അറ; കണ്ടെത്തിയത് ഒരു കോടി!

. കോഴിക്കോട്ടെയും ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ജ്വല്ലറികളിൽ നിന്ന് പഴയ സ്വർണം ശേഖരിച്ച് ഉരുക്കി വിൽക്കലാണ് ഇയാളുടെ...

Read More >>
#clash | ഇൻസ്റ്റാഗ്രാം കമന്റിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി; പരിഹരിക്കാനെത്തിയ പ്രിൻസിപ്പാളിന് മർദ്ദനം

Nov 25, 2024 04:36 PM

#clash | ഇൻസ്റ്റാഗ്രാം കമന്റിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി; പരിഹരിക്കാനെത്തിയ പ്രിൻസിപ്പാളിന് മർദ്ദനം

വിദ്യാര്‍ത്ഥികളുടെ കയ്യാങ്കളി തടയാനെത്തിയ പ്രിന്‍സിപ്പാള്‍ പ്രിയയ്ക്കാണ്...

Read More >>
#Complaint | പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്ന പരാതി,  വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ

Nov 25, 2024 04:29 PM

#Complaint | പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്ന പരാതി, വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ

അതേ സമയം കുട്ടിയുടെ രക്ഷിതാവ് പാനൂർ പോലീസ് സ്റ്റേഷനിലും, വിദ്യാഭ്യാസ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്....

Read More >>
#accident | കാറിന് മുകളിൽ കോണ്‍ക്രീറ്റ് പാളി വീണ് അപകടം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Nov 25, 2024 04:23 PM

#accident | കാറിന് മുകളിൽ കോണ്‍ക്രീറ്റ് പാളി വീണ് അപകടം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാര്‍ യാത്രക്കാരനായ യുവാവ് തലനാരിഴ്യ്ക്കാണ് അപകടത്തിൽ നിന്ന്...

Read More >>
Top Stories