മലപ്പുറം: (truevisionnews.com) നിപ ബാധിച്ചു മരിച്ച മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു.
11ന് രാവിലെ 6.50ന് ചെമ്പ്രശേരി ബസ് സ്റ്റോപ്പിൽനിന്ന് സ്വകാര്യ ബസിലാണ് കുട്ടി പാണ്ടിക്കാട്ടെ ട്യൂഷൻ സെന്ററിലേക്ക് പോയത്. പിന്നീട് വീട്ടിലേക്കു വന്നു.
പനിബാധിച്ചതിനെ തുടർന്ന് പിറ്റേന്ന് 8 മണിക്ക് ഓട്ടോയിൽ അടുത്തുള്ള ക്ലിനിക്കിലെത്തി. 15ന് വീട്ടിൽനിന്ന് ഓട്ടോയിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ കുട്ടി മരിച്ചു.
റൂട്ട് മാപ്പില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ നിര്‍ബന്ധമായും അധികൃതരെ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.
ഹൈറിസ്കിലുള്ള 13പേരുടെ സാമ്പിളുകളാണ് ഇന്ന് പരിശോധിക്കുന്നത്. 9 പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുന്നത്.
നിലവില്‍ 350 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 101 പേര്‍ ഹൈറിസ്ക് വിഭാഗത്തിലുള്ളവരാണ്. 68 ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്ക പട്ടികയിലുണ്ട്.
കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഉള്‍പ്പെടെ ഇതുവരെ രോഗ ലക്ഷണങ്ങളില്ല. മരിച്ച കുട്ടിയുടെ സഹപാഠികള്‍ക്ക് പ്രത്യേക കൗണ്‍സലിങ് നല്‍കും.
പുതിയ റൂട്ട് മാപ്പ്;
ജൂലൈ 11
വീട്- ചെമ്പ്രശേരി ബസ് സ്റ്റോപ്പ്, സിപിബി സ്വകാര്യ ബസ് (6.50AM)- ബ്രൈറ്റ് ട്യൂഷൻ സെന്‍റര്‍, പാണ്ടിക്കാട് (7.18AM-8.30AM-തിരിച്ച് വീട്ടിൽ
ജൂലൈ 12
വീട് (7.50AM)- ഓട്ടോയിൽ ഡോ. വിജയൻ ക്ലിനിക്കിലേക്ക് (ക്ലിനിക്കിൽ-8.00AM-8.30AM)- ഓട്ടോയിൽ തിരിച്ച് വീട്ടിലേക്ക്.
ജൂലൈ 13
വീട്-ഓട്ടോയിൽ പികെഎം ഹോസ്പിറ്റലിലേക്ക് (7.50AM to 8.30AM-കുട്ടികളുടെ ഒപിയിൽ), (8.30AMto 8.45 AM-കാഷ്യാലിറ്റിയിൽ), (8.45AM to 9.50AM- നിരീക്ഷണ മുറി), (9.50AM- 10.15AM-കുട്ടികളുടെ ഒ.പി), 10.15 AM to 10.30AM-കാന്‍റീൻ)
ജൂലൈ 14
വീട്ടിൽ
ജൂലൈ 15
വീട്-ഓട്ടോയിൽ പികെഎം ഹോസ്പിറ്റൽ (7.15AM to 7.50 AM- കാഷ്വാലിറ്റി), (7.50AM t0 6.20PM- ആശുപത്രി മുറി), ആംബുലന്‍സിൽ മൗലാന ഹോസ്പിറ്റലിലേക്ക് (6.20PM). മൗലാന ഹോസ്പിറ്റൽ (6.50 PM to 8.10OPM- കാഷ്വാലിറ്റി), (8.10PM to 8.50PM-എംആര്‍ഐ മുറി), (8.50PM to 9.15PM-എമര്‍ജെന്‍സി വിഭാഗം)
ജൂലൈ 15ന്
രാത്രി 9.15 മുതല്‍ ജൂലൈ 17ന് രാത്രി 7.37 വരെ പീഡിയാട്രിക് ഐസിയു. ജൂലൈ 17 ജൂലൈ 17ന് രാത്രി 7.37 മുതല്‍ 8.20വരെ എംആര്‍ഐ മുറി.
ജൂലൈ 17ന്
രാത്രി 8.20 മുതല്‍ ജൂലൈ 19ന് വൈകിട്ട് 5.30വരെ പീഡിയാട്രിക് ഐസിയുവിൽ.
ജൂലൈ 19ന്
വൈകിട്ട് 5.30ന് മൗലാന ഹോസ്പിറ്റലിൽ നിന്ന് ആംബുലന്‍സില്‍ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക്.
നിപ കണ്‍ട്രോള്‍ റൂം നമ്പറുകള്‍
0483-2732010 0483-2732050 0483-2732060 0483-2732090
#Malappuram #Nipa #New #route #map #dead #child #out