#nipah | നിപ: മദ്രസ, ട്യൂഷൻ സെന്‍ററുകള്‍ ഇന്ന് അവധി; രണ്ട് പഞ്ചായത്തുകളിൽ നിയന്ത്രണം

#nipah | നിപ:  മദ്രസ, ട്യൂഷൻ സെന്‍ററുകള്‍ ഇന്ന് അവധി; രണ്ട് പഞ്ചായത്തുകളിൽ നിയന്ത്രണം
Jul 21, 2024 06:31 AM | By Susmitha Surendran

(truevisionnews.com)  മലപ്പുറത്ത് 14കാരനു നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ നിയന്ത്രണമേർപ്പെടുത്തി.

ഈ പഞ്ചായത്തുകളിൽ ആൾകൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. മദ്രസ, ട്യൂഷൻ സെന്‍ററുകള്‍ ഇന്ന് പ്രവർത്തിക്കരുത്. മലപ്പുറം ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണം.

നിലവിൽ 214 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 60 പേർ ഹൈറിസ്ക് വിഭാ​ഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവർ ക്വാറന്‍റൈനിലാണ്.

നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്‍റൈനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയും നിരീക്ഷണത്തിലുണ്ട്. ഈ കുട്ടിക്ക് പനി ബാധയുള്ളതിനാൽ സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ 10നാണ് പാണ്ടിക്കാട് സ്വദേശിയായ 14കാരനു പനി ബാധിച്ചത്. 12നു സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. ഭേദമാകാതിരുന്നതോടെ 13നു പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

15നു ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല. ഏതെങ്കിലും തരത്തില്‍ ടെന്‍ഷനുള്ളവര്‍ ദയവായി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക. ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുന്നതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

നിപ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

0483-2732010 0483-2732050 0483-2732060 0483-2732090

#Nipah #Madrasas #tuition #centers #not #function #today #Control #two #panchayats

Next TV

Related Stories
#waspattack |  കടന്നൽ കുത്തേറ്റ് ഏഴ് പേർക്ക് പരിക്ക്, ഒരാൾ  ഗുരുതരാവസ്ഥയിൽ

Nov 25, 2024 07:53 PM

#waspattack | കടന്നൽ കുത്തേറ്റ് ഏഴ് പേർക്ക് പരിക്ക്, ഒരാൾ ഗുരുതരാവസ്ഥയിൽ

കർഷകരെ രക്ഷിക്കാനെത്തിയ നാട്ടുകാർക്കാണ്...

Read More >>
#saved |  പാലത്തിൽ നിന്ന് വിദ്യാർത്ഥിനി പുഴയിൽ ചാടി;  രക്ഷകനായ് ഡി വൈ എഫ്ഐ സെക്രട്ടറി

Nov 25, 2024 07:49 PM

#saved | പാലത്തിൽ നിന്ന് വിദ്യാർത്ഥിനി പുഴയിൽ ചാടി; രക്ഷകനായ് ഡി വൈ എഫ്ഐ സെക്രട്ടറി

ഈ സമയത്താണ് പെൺക്കുട്ടി പിറവം പാലത്തിന്റെ നടപ്പാത നിർമ്മിച്ചിരിക്കുന്ന ചെറിയപ്പാലത്തിൽ നിന്നും പുഴയിലേയ്ക്ക്...

Read More >>
#attack | കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം, വീടിനുള്ളിൽ നിന്ന് നിലവിളി; വീഡിയോയിലുള്ളത് കുറുവാ സംഘമല്ലെന്ന് പൊലീസ്

Nov 25, 2024 07:41 PM

#attack | കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം, വീടിനുള്ളിൽ നിന്ന് നിലവിളി; വീഡിയോയിലുള്ളത് കുറുവാ സംഘമല്ലെന്ന് പൊലീസ്

പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന തീയതി...

Read More >>
#accident |  വീടിന്റെ ഒന്നാംനിലയിലെ വരാന്തയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

Nov 25, 2024 07:29 PM

#accident | വീടിന്റെ ഒന്നാംനിലയിലെ വരാന്തയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

പ്രദേശവാസികൾ ഉ‌ടനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
 #ExamDates |   ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

Nov 25, 2024 07:25 PM

#ExamDates | ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 13 മുതൽ ഏപ്രിൽ 5 വരെയും...

Read More >>
Top Stories