#Nipah | നിപ വൈറസ്: സമ്പര്‍ക്കപ്പട്ടികയിലുള്ള 214 പേര്‍ നിരീക്ഷണത്തിൽ; 60 പേര്‍ ഹൈ റിസ്ക് വിഭാഗത്തിൽ

#Nipah | നിപ വൈറസ്: സമ്പര്‍ക്കപ്പട്ടികയിലുള്ള 214 പേര്‍ നിരീക്ഷണത്തിൽ; 60 പേര്‍ ഹൈ റിസ്ക് വിഭാഗത്തിൽ
Jul 20, 2024 09:02 PM | By VIPIN P V

മലപ്പുറം: (truevisionnews.com) സമ്പര്‍ക്കപ്പട്ടികയിലുള്ള 214 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇതില്‍ 60 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലാണ്.

ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും സാമ്പിള്‍ പരിശോധിക്കും. രോഗം ബാധിച്ച 14 കാരനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

രോഗബാധയുടെ പശ്ചാത്തലത്തില്‍ ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിർദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

സമ്പർക്കത്തിലുള്ള ഒരാളും വിട്ടുപോകാതെ നിരീക്ഷണ പട്ടിക തയാറാക്കുകയാണ് ഇപ്പോൾ. ഇവർക്ക് കൗൺസലിങ് ഉൾപ്പെടെ എല്ലാവിധ പിന്തുണയും നൽകും. ആരോഗ്യ വകുപ്പ് ഡയറക്ടറും ഉടൻ ജില്ലയിലെത്തുന്നുണ്ട്.

സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഞായറാഴ്ച രാവിലെ 9 ന് വീണ്ടും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലം പോസിറ്റീവ് ആയതിന് പിന്നാലെയാണ് കുട്ടിയെ പ്രത്യേകം തയ്യാറാക്കിയ ഐ.സി.യുവിലേക്ക് മാറ്റിയത്.

ഇതോടൊപ്പം നിരീക്ഷണത്തിലുള്ള കുട്ടിയുടെ മാതാപിതാക്കളെയും അടുത്ത ബന്ധുവിനെയും മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

ഇവര്‍ പ്രത്യേക നിരീക്ഷണ വാര്‍ഡിലാണുള്ളത്. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

#year #old #infected #Nipah #shifted #KozhikodeMedicalCollege #people #under #observation

Next TV

Related Stories
യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ കേസ്,  പ്രതി അറസ്റ്റിൽ

Mar 15, 2025 04:41 PM

യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ കേസ്, പ്രതി അറസ്റ്റിൽ

വിരോധത്തെ തുടർന്ന് ഭീഷണിപ്പെടുത്തി ബുള്ളറ്റിൽ കയറ്റി തട്ടിക്കൊണ്ടു പോയെന്നാണ് കേസ്....

Read More >>
പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Mar 15, 2025 04:25 PM

പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അസ്വഭാവിക മരണത്തിന് മാറനല്ലൂര്‍ പൊലീസ് കേസെടുത്തു. സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ നടന്നുകൊണ്ടിരിക്കെയാണ് വിദ്യാര്‍ത്ഥികളുടെ...

Read More >>
11 വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകരയില്‍ 68കാരൻ അറസ്റ്റിൽ

Mar 15, 2025 04:08 PM

11 വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകരയില്‍ 68കാരൻ അറസ്റ്റിൽ

പീഡനവിവരം പെണ്‍കുട്ടിയുടെ വീട്ടുകാരാണ് പൊലീസിനെ അറിയിച്ചത്....

Read More >>
നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

Mar 15, 2025 04:00 PM

നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

വീട്ടില്‍ ഡാന്‍സ് പഠിക്കാനെത്തിയ കുട്ടികളാണ് സംഭവം കാണുന്നത്. രക്ഷിതാക്കള്‍ വീട്ടിന് പുറത്ത്...

Read More >>
മെഡിക്കൽ കോളേജിൽ വൻവീഴ്ച; രോഗനിർണയത്തിന് അയച്ച ശരീരഭാഗങ്ങൾ മോഷ്ടിച്ചു, ആക്രിക്കാരൻ കസ്റ്റഡിയിൽ

Mar 15, 2025 03:43 PM

മെഡിക്കൽ കോളേജിൽ വൻവീഴ്ച; രോഗനിർണയത്തിന് അയച്ച ശരീരഭാഗങ്ങൾ മോഷ്ടിച്ചു, ആക്രിക്കാരൻ കസ്റ്റഡിയിൽ

പത്തോളജി ലാബിന് സമീപമാണ് സാമ്പിളുകള്‍ രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവെച്ചത്....

Read More >>
Top Stories