#ArvindSukumarIPS | പൊലീസ് സേനാംഗങ്ങൾ മാനസിക- ശാരീരിക ആരോഗ്യ ഉറപ്പ് വരുത്തണം - അർവിന്ദ് സുകുമാർ ഐ. പി. എസ്

#ArvindSukumarIPS | പൊലീസ് സേനാംഗങ്ങൾ മാനസിക- ശാരീരിക ആരോഗ്യ ഉറപ്പ് വരുത്തണം - അർവിന്ദ് സുകുമാർ ഐ. പി. എസ്
Jul 20, 2024 11:40 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com  )ജോലിക്കിടയിലും പൊലീസ് സേനാംഗങ്ങൾ മാനസിക- ശാരീരിക ആരോഗ്യ ഉറപ്പ് വരുത്തണമെന്നും വ്യക്തി പരമായ പ്രശ്നങ്ങളും മറ്റും മേൽ ഉദ്യോഗസ്ഥരുമായി പങ്കുവെക്കുന്ന സാഹചര്യം പൊലീസ് സ്റ്റേഷനുകളിൽ ഉണ്ടാകണമെന്നും റൂറൽ പൊലീസ് മേധാവി അർവിന്ദ് സുകുമാർ ഐ. പി. എസ് പറഞ്ഞു.

കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തെ സവിശേഷതകൾ മനസ്സിലാക്കി ജനങ്ങളുടെ ആശയും ആശ്രയവുമായി കേരളാ പൊലീസ് മാറണമെന്നും പൊലീസിൻ്റെ ക്ഷേമത്തിനായി സർക്കാർ മുന്നിൽ ഉണ്ടാകുമെന്നും പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കേരളാ പൊലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനം നാദാപുരം ഓത്തിയിൽ കൺവെൻഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡൻ്റ് എം ഷനോജ് അധ്യക്ഷനായി. ജനങ്ങളോടും ജനകീയ സമരങ്ങളോടും എങ്ങിനെ പൊലീസുകാർ പെരുമാറണമെന്ന് സമരമുഖത്തെ അനുഭവങ്ങൾ പങ്കുവെച്ച് ഇകെ വിജയൻ എംഎൽഎ.

കോഴിക്കോട്ട് അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി എത്തിയപ്പോൾ പ്രതിഷേധ ലഘുലേഖ വിതരണം ചെയ്യാനെത്തിയ താൻ ഉൾപ്പെടെയുള്ള യുവജന സംഘടനാ പ്രവർത്തകരോട് പൊലീസ് ഉദ്യോഗസ്ഥർ പെരുമാറിയത് മാതൃകാ പരമായിരുന്നത് തങ്ങളെ അന്ന് അതിശയിപ്പിച്ചു. പൊലീസ് സേനയാകെ വലിയ രീതിയിൽ മെച്ചപ്പെട്ടെന്നും എന്നാലും ചില പുഴുക്കുത്തുകൾ ഉണ്ടെന്നും എംഎൽഎ പറഞ്ഞു.

കേരളാ പൊലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവങ്ങളെ സഹായിക്കാനും വീടുകൾ വെച്ചു കൊടുക്കാനും മാതൃകപരമായ പ്രവർത്തനമാണ് സംഘടന കാഴ്ച്ച വെച്ചത്. മുപ്പത്തിയെട്ട് വർഷം മുമ്പ് സംഘടനാ രൂപീകരിച്ച ദിവസം പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന തനിക്ക് ലഡു ലഭിച്ച കാര്യവും എംഎൽഎ ഓർത്തു.

സംസ്ഥാന പ്രസിഡൻ്റ് ഷിനോദ് ദാസ് എസ് ആർ, നാദാപുരം ഡിവൈഎസ്പി ചന്ദ്രൻ എ.പി, ജില്ലാ സെക്രട്ടറി രഗീഷ് പി ആർ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗം കെ. നീതു അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

സ്വാഗതസംഘം കൺവീനർ പി. ശരത് കൃഷ്ണ സ്വാഗതവും ചെയർമാൻ ജിതേഷ് പി നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി ഇ.വി പ്രദീപൻ സംഘടനാ റിപ്പോർട്ടും പി. സുഖിലേഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ പി.ടി സജിത്ത് വരവു ചിലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ വൈ. പ്രസിഡൻ്റ് ദിജീഷ് കുമാർ പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം ബിജു നന്ദിയും പറഞ്ഞു.

#Police #personnel #should #ensure #mental #physical #health #ArvindSukumarIPS

Next TV

Related Stories
ബംഗാളിലെ സഖാവ് , കണ്ണൂരെത്തിയപ്പോഴും ചെങ്കൊടി നെഞ്ചേറ്റി ; കൊല്ലപ്പെട്ട ഇസ്മയിലിൻ്റെ വിയോഗത്തിൽ കരഞ്ഞ് മൊറാഴ

Mar 25, 2025 09:51 PM

ബംഗാളിലെ സഖാവ് , കണ്ണൂരെത്തിയപ്പോഴും ചെങ്കൊടി നെഞ്ചേറ്റി ; കൊല്ലപ്പെട്ട ഇസ്മയിലിൻ്റെ വിയോഗത്തിൽ കരഞ്ഞ് മൊറാഴ

ബംഗാളിലെ 24 പർഗാന നോർത്ത് ഹരി നഗർ ജില്ലയാണ് ഇസ്‌മായിലിന്റെ ജന്മനാട്...

Read More >>
വയനാട്ടിൽ വൻ ലഹരി മരുന്ന് വേട്ട; രണ്ട് യുവാക്കളിൽ നിന്ന് പിടികൂടിയത് 285 ഗ്രാം എംഡിഎംഎ

Mar 25, 2025 09:42 PM

വയനാട്ടിൽ വൻ ലഹരി മരുന്ന് വേട്ട; രണ്ട് യുവാക്കളിൽ നിന്ന് പിടികൂടിയത് 285 ഗ്രാം എംഡിഎംഎ

കഴിഞ്ഞ 19 ന് എക്‌സൈസ് ഇരുവരുടെയും കയ്യിൽ നിന്ന് 6.987 ഗ്രാം എംഡിഎംഎ...

Read More >>
വഴിയോര വിശ്രമ കേന്ദ്രത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി, അപകടം ഡ്രൈവർക്ക് ബിപി കൂടിയതിനാൽ

Mar 25, 2025 09:25 PM

വഴിയോര വിശ്രമ കേന്ദ്രത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി, അപകടം ഡ്രൈവർക്ക് ബിപി കൂടിയതിനാൽ

പോസ്റ്റിലിടിച്ചാണ് ബസ് നിന്നത്. ‍ഡ്രൈവർക്ക് ബിപി കൂടിയതാണ് ബസ് നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക...

Read More >>
രാഹുലിനെ 'പോടാ ചെറുക്കാ' എന്ന് വിളിച്ചിട്ടില്ല; പ്രതിപക്ഷ നേതാവ് നുണപറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി

Mar 25, 2025 09:12 PM

രാഹുലിനെ 'പോടാ ചെറുക്കാ' എന്ന് വിളിച്ചിട്ടില്ല; പ്രതിപക്ഷ നേതാവ് നുണപറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി

സര്‍വകലാശാലകളെ അടക്കിഭരിക്കാന്‍ മന്ത്രിക്ക് ആര്‍ത്തിയാണെന്നും രാഹുല്‍ പറഞ്ഞു. ഇതോടെ രാഹുലിനെതിരെ വിമർശനവുമായി മന്ത്രിയും...

Read More >>
വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും; ആലുവ യുസി കോളേജിൻ്റെ നാല് ഹോസ്റ്റലുകളും അടയ്ക്കും

Mar 25, 2025 08:51 PM

വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും; ആലുവ യുസി കോളേജിൻ്റെ നാല് ഹോസ്റ്റലുകളും അടയ്ക്കും

ഭക്ഷ്യ വിഷബാധ ഉണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്. 200 ഓളം കുട്ടികളാണ് ഹോസ്റ്റലിൽ...

Read More >>
ബൈപ്പാസ് റോഡിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, റോഡ് നിറയെ വാഴക്കുല തെറിച്ചുവീണു

Mar 25, 2025 08:47 PM

ബൈപ്പാസ് റോഡിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, റോഡ് നിറയെ വാഴക്കുല തെറിച്ചുവീണു

കോവളം പൊലീസ് സ്ഥലത്തെത്തി, പൊലീസും സമീപവാസികളും ചേർന്ന് മിനിലോറി ഉയർത്തിയ ശേഷമാണ് വാഹനങ്ങൾക്ക് കടന്നു...

Read More >>
Top Stories