#Arjunmissing | അർജുൻ മിഷൻ: 'കനത്ത മഴയും മണ്ണിടിച്ചിലും വെല്ലുവിളി, രാത്രി രക്ഷാപ്രവർത്തനം ദുഷ്കരം'; ജില്ലാ പൊലീസ് മേധാവി

#Arjunmissing  |  അർജുൻ മിഷൻ: 'കനത്ത മഴയും മണ്ണിടിച്ചിലും വെല്ലുവിളി, രാത്രി രക്ഷാപ്രവർത്തനം ദുഷ്കരം'; ജില്ലാ പൊലീസ് മേധാവി
Jul 19, 2024 08:49 PM | By ShafnaSherin

ബെം​ഗളൂരു/കോഴിക്കോട്: (truevisionnews.com)കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശിയായ അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിന് കനത്ത മഴയും മണ്ണിടിച്ചിലും വെല്ലുവിളിയാണെന്ന് ഉത്തര കന്നഡ ജില്ലാ പൊലീസ് മേധാവി എം നാരായണ പറഞ്ഞു.

രാത്രി രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും നാളെ കൂടുതൽ രക്ഷാപ്രവർത്തനം തെരച്ചിൽ തുടരുമെന്നും എസ് പി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് എസ്പിയുടെ പ്രതികരണം.

രാത്രി 9 മണിവരെ രക്ഷാപ്രവർത്തനം നടത്തുമെന്നായിരുന്നു പുറത്തുവന്ന വിവരം.  സൈന്യം കൂടി ഇറങ്ങി തെരച്ചിൽ നടത്തിയാലേ രക്ഷാദൗത്യം പൂർണ്ണമാകൂ എന്ന് അർജുന്റെ ഭാര്യാസഹോദരൻ ജിതിൽ ഷിരൂരിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കൂടുതൽ സംവിധാനങ്ങളോടെ തെരച്ചിൽ ഊർജിതമാക്കണെമെന്നും ജിതിൻ ആവശ്യപ്പെട്ടു. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അപകടം നടന്ന് 4 ദിവസമായിട്ടും ഇന്നാണ് തെരച്ചിലിന് ജീവൻ വെച്ചതെന്നും ജിതിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്. മണ്ണ് നീക്കുക ദുഷ്കരമാണെന്നും ഇടക്കിടെ പെയ്യുന്ന മഴ അതിരൂക്ഷമായ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, അർജുന്റെ ലോറി നദിയിൽ ഇല്ലെന്നുള്ള വിവരം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. നേവിയുടെ ഡൈവര്‍മാര്‍ പുഴിയിലിറങ്ങി പരിശോധിച്ചുവെന്നും ലോറി കണ്ടെത്താനായിട്ടില്ലെന്നും ഉത്തര കന്നട ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ലോറിയുടെ ജിപിഎസ് ലോക്കേഷൻ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചിരുന്നത്. നേവി ഡൈവര്‍മാര്‍ക്ക് പുറമെ 100 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് മണ്ണ് നീക്കിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിരിക്കുന്നത്.

എഡിജിപി ആര്‍ സുരേന്ദ്രയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഈ മാസം എട്ടിനാണ് മരത്തിന്‍റെ ലോഡ് കൊണ്ടു വരാനായി അര്‍ജുന്‍ കര്‍ണാടകയിലേക്ക് പോയത്.

കുടുംബത്തിന്‍റെ അത്താണിയായ അര്‍ജുന് പന്‍വേല്‍ -കന്യാകുമാരി ദേശീയപാത സുപരിചിതമാണ്. മണ്ണ് കല്ലും കടക്കാന്‍ ഇടയില്ലാത്ത തരത്തില്‍ സുരക്ഷാ സംവിധാനങ്ങളേറെയുള്ള കാബിനാണ് വാഹനത്തിനുള്ളത്.

രക്ഷാപ്രവര്‍ത്തനം ആദ്യ ഘട്ടത്തില്‍ തടസപ്പെട്ടെങ്കിലും പ്രതിസന്ധികളെല്ലാം മറികടന്ന് അസാധാരണ മനക്കരുത്തോടെ അര്‍ജുന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നാണ് കുടുംബത്തിന്‍റെ പ്രതീക്ഷ.

#Arjun #Mission #Heavy #rains #landslides #challenge #night #rescue #difficult #District #Police #Chief

Next TV

Related Stories
#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:17 PM

#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

Sep 16, 2024 10:58 PM

#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

കുഞ്ഞിനൊപ്പം അമ്മൂമ്മ കഴക്കൂട്ടം മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു...

Read More >>
#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

Sep 16, 2024 10:12 PM

#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം...

Read More >>
#Arrest | കോഴിക്കോട്  കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 10:06 PM

#Arrest | കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

Sep 16, 2024 10:06 PM

#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ...

Read More >>
Top Stories