#mdma | ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപന; എം.ഡി.എം.എയും കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റിൽ

#mdma | ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപന; എം.ഡി.എം.എയും കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റിൽ
Jul 17, 2024 08:40 PM | By Athira V

ഏറ്റുമാനൂർ (കോട്ടയം): ( www.truevisionnews.com  ) ഏറ്റുമാനൂരിൽ എം.ഡി.എം.എയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പായിക്കാട് മോസ്കോ ഭാഗത്ത് ചെറുകരപറമ്പ് വീട്ടിൽ കാർത്തികേയൻ (23), കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് ഭാഗത്ത് അജി ഭവൻ വീട്ടിൽ ബിജി ടി. അജി (21) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്.

ഇവർ ഏറ്റുമാനൂർ കാരിത്താസ് ജങ്ഷന് സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഏറ്റുമാനൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലോഡ്ജിൽനിന്ന് ഇരുവരെയും കഞ്ചാവും എംഡിഎംയുമായി പിടികൂടിയത്.

1.46 ഗ്രാം എം.ഡി.എം.എയും 2.56 ഗ്രാം കഞ്ചാവും ഇവരിൽനിന്ന് കണ്ടെടുത്തു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ അൻസൽ എ.എസ്, എസ്.ഐമാരായ സൈജു, ഷാജി, സി.പി.ഒമാരായ അനീഷ് വി.കെ, ലിഖിത, സന്ധ്യ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

#youngman #woman #arrested #mdma #ganja

Next TV

Related Stories
#PVAnwar |   'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

Sep 8, 2024 06:59 AM

#PVAnwar | 'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

മൊഴിയെടുപ്പില്‍ തൃപ്തിയുണ്ട്. പൊലീസിനെതിരെ പരാതി പറയാനായി നല്‍കിയ വാട്സ് ആപ്പ് നമ്പറിൽ ലഭിക്കുന്നത് വലിയ പ്രതികരണമാണെന്നും പിവി അന്‍വര്‍...

Read More >>
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
Top Stories