#arrested | മകള്‍ക്കൊപ്പം ബസില്‍ യാത്രചെയ്ത യുവതിക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയ സംഭവം; പ്രതി അറസ്റ്റില്‍

#arrested | മകള്‍ക്കൊപ്പം ബസില്‍ യാത്രചെയ്ത യുവതിക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയ സംഭവം; പ്രതി അറസ്റ്റില്‍
Jul 17, 2024 12:24 PM | By Athira V

 കാസര്‍കോട്: ( www.truevisionnews.com  ) ബസില്‍ യുവതിക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയ ആളെ പോലീസ് പിടികൂടി. കാസര്‍കോട് കുണിയ സ്വദേശി മുഹമ്മദ് കുഞ്ഞിയെയാണ് ബേക്കല്‍ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

പ്രതി മാനസികവെല്ലുവിളി നേരിടുന്നയാളാണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസമാണ് പ്രതി ബസില്‍ യുവതിക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.

കാഞ്ഞങ്ങാട് നിന്ന് ബേക്കലിലേക്കുള്ള സ്വകാര്യബസില്‍ ആറുവയസ്സുള്ള മകള്‍ക്കൊപ്പം യാത്രചെയ്യുകയായിരുന്ന യുവതിക്ക് നേരേയായിരുന്നു പ്രതിയുടെ അതിക്രമം.

ഇയാളുടെ ദൃശ്യങ്ങള്‍ യുവതി തന്നെയാണ് മൊബൈല്‍ഫോണില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

#kasargod #bus #flashing #case #accused #arrested

Next TV

Related Stories
റെക്കോർഡ് നേട്ടത്തിലെത്തി വാട്ടർമെട്രോ; സർവീസ് ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം

Apr 22, 2025 09:05 PM

റെക്കോർഡ് നേട്ടത്തിലെത്തി വാട്ടർമെട്രോ; സർവീസ് ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം

സുസ്ഥിര ഗതാഗതത്തിന്റെ പുതിയ വഴിത്തിരിവായി സംസ്ഥാനം അവതരിപ്പിച്ച രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയാണ് കൊച്ചി...

Read More >>
കേരള ഹൈക്കോടതിക്ക് ബോംബ് ഭീഷണി; പൊലീസ് നിരീക്ഷണം ശക്തം

Apr 22, 2025 08:40 PM

കേരള ഹൈക്കോടതിക്ക് ബോംബ് ഭീഷണി; പൊലീസ് നിരീക്ഷണം ശക്തം

ഇമെയിലിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം...

Read More >>
ഭാര്യയേയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യ ചെയ്തു

Apr 22, 2025 08:33 PM

ഭാര്യയേയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യ ചെയ്തു

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ...

Read More >>
16-കാരന്റെ ദേഹത്തേക്ക് ഡീസലൊഴിച്ച് അച്ഛൻ, ഭാര്യയെയും മകനെയും കൊല്ലുമെന്ന് ഭീഷണി; അറസ്റ്റിൽ

Apr 22, 2025 07:44 PM

16-കാരന്റെ ദേഹത്തേക്ക് ഡീസലൊഴിച്ച് അച്ഛൻ, ഭാര്യയെയും മകനെയും കൊല്ലുമെന്ന് ഭീഷണി; അറസ്റ്റിൽ

പ്രതിയുടെ നിരന്തര പീഡനം കാരണം മകനെയും കൂട്ടി കുടുംബവീട്ടിൽ പോയതിലുള്ള വിരോധത്താലാണ് ഇയാൾ വീട്ടിലെത്തി ആക്രമണം...

Read More >>
Top Stories

Entertainment News