#abandonedbaby | സ്‌കൂൾ വരാന്തയിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മയെ തിരിച്ചറിഞ്ഞു

#abandonedbaby |    സ്‌കൂൾ വരാന്തയിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മയെ തിരിച്ചറിഞ്ഞു
Jul 16, 2024 01:03 PM | By Susmitha Surendran

കാസർകോട്: (truevisionnews.com)  ആദൂർ പഞ്ചിക്കല്ല് എ.യു.പി സ്‌കൂളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞിന്റെ മാതാവിനെ തിരിച്ചറിഞ്ഞു.

പ്രദേശത്ത് തന്നെയുള്ള വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ 32കാരിയാണ് കുഞ്ഞിന്റെ അമ്മ. ഇവർ അവിവാഹിതയാണെന്നാണ് വിവരം. ഞായറാഴ്ച ഉച്ചയോടെയാണ് സ്‌കൂൾ വരാന്തയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്.

നാട്ടുകാർ വിവമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സ്‌കൂളിന്റെ സമീപപ്രദേശങ്ങളിൽ ഡോഗ്സ്‌ക്വാഡ്, വനിതാ സിവിൽ പൊലീസ് ഓഫീസർമാർ എന്നിവരടങ്ങിയ പൊലീസ് സംഘം തിങ്കളാഴ് രാവിലെ മുതൽ പരിശോധന നടത്തി.

ഓരോ വീടും കയറിയിറങ്ങിയായിരുന്നു പരിശോധന. പരിശോധനക്കിടെ പ്രദേശത്ത് തന്നെയുള്ള വീട്ടിൽ അവശനിലയിൽ 32കാരിയെ കണ്ടെത്തുകയായിരുന്നു. വനിതാ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിന്റെ മാതാവ് താനാണെന്ന് യുവതി വെളിപ്പെടുത്തിയത്.

തുടർന്ന് യുവതിയെ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക പരിശോധന നടത്തിയ ശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ മാതൃത്വം ഉറപ്പിക്കുന്നതിന് ഡി.എൻ.എ ടെസ്റ്റ് നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

അതേസമയം 32കാരിയായ യുവതി ഗർഭം ധരിച്ചത് ആരിൽ നിന്നാണെന്നു കണ്ടെത്താനായിട്ടില്ല. ഷിമോഗ സ്വദേശിയാണ് ഗർഭത്തിന് ഉത്തരവാദിയെന്നാണ് സൂചന. ഇയാളെ കണ്ടെത്താനുള്ള പൊലീസ് ശ്രമം തുടരുകയാണ്.

ഇതിനിടെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് വയനാട് വനത്തിൽ ഒളിവിൽ കഴിയുന്ന മാവോയിസ്റ്റ് ജിഷയുടേതാണെന്ന സംശയം കർണാടക പൊലീസ് കേരള പൊലീസിനെ അറിയിച്ചിരുന്നു.

അടുത്തിടെ കർണാടക വനാതിർത്തിയിലേക്ക് മാറിയ യുവതി പ്രസവിച്ചിരിക്കാമെന്നും പ്രസ്തുത കുഞ്ഞിനെയായിരിക്കും സ്‌കൂൾ വരാന്തയിൽ ഉപേക്ഷിച്ചിരിക്കാൻ സാധ്യതയെന്നുമായിരുന്നു കർണാടക പൊലീസിന്റെ സംശയം. ഇതോടെയാണ് കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനുള്ള അന്വേഷണം ആദൂർ പൊലീസ് ഊർജ്ജിതമാക്കിയത്.

#Child #abandoned #school #recognized #mother

Next TV

Related Stories
ചൂണ്ട പാറയിൽ കുരുങ്ങിയത് അഴിക്കാൻ പോയി; കോഴിക്കോട് യുവാവ് പുഴയിൽ മുങ്ങി മരിച്ചു

Jul 24, 2025 11:14 PM

ചൂണ്ട പാറയിൽ കുരുങ്ങിയത് അഴിക്കാൻ പോയി; കോഴിക്കോട് യുവാവ് പുഴയിൽ മുങ്ങി മരിച്ചു

മണ്ണൂര്‍ പാറക്കടവില്‍ ചൂണ്ടയിടാൻ പോയ യുവാവ് പുഴയില്‍ വീണ് മുങ്ങി...

Read More >>
ദാരുണം.., പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു

Jul 24, 2025 10:55 PM

ദാരുണം.., പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു

പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ...

Read More >>
അവധി ഉണ്ടേ.... കനത്ത മഴ; കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Jul 24, 2025 10:13 PM

അവധി ഉണ്ടേ.... കനത്ത മഴ; കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ...

Read More >>
പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്; യുവാവ് പിടിയിൽ

Jul 24, 2025 09:36 PM

പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്; യുവാവ് പിടിയിൽ

മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരിക്കൂർ സ്വദേശി...

Read More >>
നാളെ പ്രാദേശിക അവധി: സ്കൂളുകളും കടകളും തുറക്കരുതെന്ന് ഔദ്യോഗിക അറിയിപ്പ്, നിയന്ത്രണം കാഞ്ഞങ്ങാട് മൂന്ന് വാർഡുകളിൽ

Jul 24, 2025 09:35 PM

നാളെ പ്രാദേശിക അവധി: സ്കൂളുകളും കടകളും തുറക്കരുതെന്ന് ഔദ്യോഗിക അറിയിപ്പ്, നിയന്ത്രണം കാഞ്ഞങ്ങാട് മൂന്ന് വാർഡുകളിൽ

സ്കൂളുകളും കടകളും തുറക്കരുതെന്ന് ഔദ്യോഗിക അറിയിപ്പ്, നിയന്ത്രണം കാഞ്ഞങ്ങാട് മൂന്ന്...

Read More >>
Top Stories

Entertainment News

//Truevisionall