#Threatened | മൊഴിമാറ്റിയില്ലെങ്കിൽ അതിജീവിതയേയും അമ്മയേയും കൊല്ലുമെന്ന് ഭീഷണി; പ്രതിയുടെ സഹോദരൻ പിടിയിൽ

#Threatened | മൊഴിമാറ്റിയില്ലെങ്കിൽ അതിജീവിതയേയും അമ്മയേയും കൊല്ലുമെന്ന് ഭീഷണി; പ്രതിയുടെ സഹോദരൻ പിടിയിൽ
Jul 16, 2024 12:39 PM | By VIPIN P V

കാസർഗോഡ്: (truevisionnews.com) പോക്സോ കേസിൽ പ്രതിക്ക് അനുകൂലമായി മൊഴി മാറ്റിയില്ലെങ്കിൽ ഇരയേയും കുടുംബത്തേയും കൊല്ലുമെന്ന് സഹോദരൻ്റെ ഭിഷണി.

പോക്സോ കേസിലെ പ്രതി കിരൺ രാജിന്റെ സഹോദരൻ വരുൺ രാജിനെ കാസർകോട് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. 2018ൽ രജിസ്റ്റർ ചെയ്ത കേസിൻ്റെ വിചാരണ ഘട്ടത്തിലാണ് ഭീഷണി.

കാസർഗോഡ് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഇന്നലെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഇരയുടെ വെളിപ്പെടുത്തൽ.

തുടർന്ന് പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി വരുൺ രാജിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.

രാത്രിയോടെ വരുൺ രാജിന്റെ വീട് പൊലീസ് വളഞ്ഞെങ്കിലും പ്രതിയെ കണ്ടെത്തിയില്ല. ഇന്ന് പുലർച്ചെ മംഗലാപുരം വഴി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് കുമ്പളയിൽ വച്ച് വരുൺ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

നിരവധി കേസുകളിൽ പ്രതിയായ വരുണിനെതിരെ കാപ്പ പ്രകാരമുള്ള വകുപ്പുകളും ചേർക്കാനാണ് നീക്കം. പോക്സോ കേസിലെ പ്രതി കിരൺ രാജ് കാപ്പാക്കേസിൽ നിലവിൽ ജയിലിലാണ്.

#Threatened #kill #mother #change #statement #Accused #brother #arrested

Next TV

Related Stories
#SujitDas | സുജിത് ദാസിനെതിരായ മരം മുറി പരാതി; എസ്‌ഐ ശ്രീജിത്തിന്റെ മൊഴിയെടുക്കും, തെളിവുകൾ കൈമാറനും നിർദേശം

Sep 8, 2024 10:29 AM

#SujitDas | സുജിത് ദാസിനെതിരായ മരം മുറി പരാതി; എസ്‌ഐ ശ്രീജിത്തിന്റെ മൊഴിയെടുക്കും, തെളിവുകൾ കൈമാറനും നിർദേശം

സ്വർണക്കടത്തു സംഘങ്ങളെ സഹായിച്ചെന്ന സുജിത് ദാസിന്റെ റിപ്പോർട്ടിനെ തുടർന്ന് സസ്പെൻഷനിലാണ് ശ്രീജിത്ത്. പെരുമ്പടപ്പ് എസ്‌ഐ ആയിരിക്കെയാണ്...

Read More >>
#newbornbabybody | നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി, അന്വേഷണം

Sep 8, 2024 09:50 AM

#newbornbabybody | നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി, അന്വേഷണം

ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം...

Read More >>
#accident | ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ  അപകടം, ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

Sep 8, 2024 09:45 AM

#accident | ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം, ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലേക്കാണ് പിന്നാലെയെത്തിയ കാർ...

Read More >>
#clash |  വിവാഹ സൽക്കാരത്തിനിടെ സംഘർഷമുണ്ടാക്കിയ സംഭവം,  രണ്ട് പേർ അറസ്റ്റിൽ

Sep 8, 2024 09:23 AM

#clash | വിവാഹ സൽക്കാരത്തിനിടെ സംഘർഷമുണ്ടാക്കിയ സംഭവം, രണ്ട് പേർ അറസ്റ്റിൽ

കല്ലറ സ്വദേശിയായ ആൻസിക്കും ഒന്നര വയസ്സുള്ള മകനും ഭർത്താവ് ഷാഹിദിനും...

Read More >>
#bodyfound | എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി

Sep 8, 2024 09:19 AM

#bodyfound | എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി

വെള്ളിയാഴ്ച വൈകീട്ടാണ് നരിമടക്കു സമീപം പരിശോധനക്കു വന്ന എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് സുഹൈർ പുഴയിൽ...

Read More >>
Top Stories