കാസര്‍കോട്: ( www.truevisionnews.com )വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയ രണ്ട് യുവാക്കളില്‍നിന്ന് എം.ഡി.എം.എ പിടികൂടി.

ചെങ്കള റഹ്മത്ത് നഗര്‍ മണിയടുക്കയിലെ സി.ഇസെഡ്. നൂഹ്മാന്‍ (23), എറണാകുളം കോതമംഗലത്തെ ജോയല്‍ ജോസഫ് (23) എന്നിവരാണ് അറസ്റ്റിലായത്.
കാസര്‍കോട് എസ്.ഐ ചന്ദ്രന് കാട്ടൂര്വീടിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം ചൗക്കിയിലെ വാഹനാപകടത്തില്‍ പരിക്കേറ്റ ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ, ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി ജനറല്‍ ആശുപത്രിയുടെ കാഷ്വാലിറ്റിക്ക് മുന്നില്‍ പൊലീസ് ദേഹപരിശോധന നടത്തിയപ്പോഴാണ് നൂഹ്മാന്റെ കൈവശം 1.18 ഗ്രാം എം.ഡി.എം.എയും ജോയലിന്റെ കൈവശം 0.73 ഗ്രാം എം.ഡി.എം.എയും കണ്ടെത്തിയത്.
#MDMA #collected #youths #who #were #taken #hospital #accident
