#aarahim | ആമയിഴഞ്ചാന്‍ അപകടം, റെയില്‍വെയുടെ വീഴ്ചയില്‍ സമഗ്രാന്വേഷണം വേണം; കേന്ദ്രറെയില്‍വെ മന്ത്രിക്ക് കത്തയച്ച് എ എ റഹീം

#aarahim | ആമയിഴഞ്ചാന്‍ അപകടം, റെയില്‍വെയുടെ വീഴ്ചയില്‍ സമഗ്രാന്വേഷണം വേണം; കേന്ദ്രറെയില്‍വെ മന്ത്രിക്ക് കത്തയച്ച് എ എ റഹീം
Jul 14, 2024 03:24 PM | By Athira V

( www.truevisionnews.com  )ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തില്‍ റെയില്‍വെ മന്ത്രിക്ക് കത്തയച്ച് രാജ്യസഭാ എംപി എ എ റഹീം. അടിയന്തര അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്.

കാണാതായ ജോയ്‌യുടെ മൃതദേഹം കണ്ടെത്താന്‍ റെയില്‍വെ ഇടപെടണം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കണം. രാപ്പകല്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടും റെയില്‍വെയുടെ ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയില്ല. റെയില്‍വെയുടെ വീഴ്ചയില്‍ സമഗ്രാന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

രക്ഷാപ്രവര്‍ത്തനത്തിന് റെയില്‍വെയുടെ ഭാഗത്ത് നിന്ന് നിസ്സഹകരണമുണ്ടായി. തോട് വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ റെയില്‍വെയ്ക്ക് കത്ത് നല്‍കിയിട്ടും അധികൃതര്‍ അനങ്ങിയില്ലെന്നും കത്തില്‍ റഹീം വിമര്‍ശിക്കുന്നു.

#aarahim #on #amayizhanjan #accident

Next TV

Related Stories
Top Stories

Entertainment News