#drowned | കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

#drowned | കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
Jul 11, 2024 11:36 AM | By VIPIN P V

കലവൂർ (ആലപ്പുഴ): (truevisionnews.com) കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കലവൂർ സ്വദേശി ഫ്രാൻസിസ് (19) ആണ് മരിച്ചത്.

പൊള്ളേത്തൈയിലെ കടപ്പുറത്ത് ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം ഫ്രാൻസിസ് കടലിൽ കുളിക്കാനിറങ്ങിയത്.

തുടർന്ന് കാണാതാകുകയായിരുന്നു. രാത്രിയിൽ മുങ്ങൽ വിദഗ്ധർക്ക് ഇവിടെ തിരച്ചിൽ നടത്താൻ സാധിച്ചിരുന്നില്ല.

രാവിലെ കടലിൽ പോയ വള്ളക്കാർ ഫ്രാൻസിസിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഫ്രാൻസിസിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

#student #drowned #bath #sea

Next TV

Related Stories
Top Stories