തൃശ്ശൂര്‍: (truevisionnews.com) തൃശ്ശൂരില്‍ ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാടൂര്‍ സ്വദേശിയായ 7ാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് വെര്‍മമീബ വെര്‍മിഫോര്‍സിസ് എന്ന അണുബാധ സ്ഥിരീകരിച്ചത്.
ആദ്യമായാണ് അമീബിക് മസ്തിഷ്കജ്വരം തൃശൂരില്‍ സ്ഥിരീകരിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കൊച്ചി അമൃത ആശുപത്രിയിലാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ കഴിഞ്ഞ ദിവസം ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി.
കോഴിക്കോട് സ്ഥിരീകരിച്ചതിനേക്കാള്‍ തീവ്രത കുറഞ്ഞ അണുബാധയാണ് ഇതെന്നാണ് വിവരം.
#Amoebic #encephalitis #confirmed #Thrissur.