#NambiNarayanan | ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവില്ലാതെ; സി.ബി.ഐ കുറ്റപത്രം

#NambiNarayanan | ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവില്ലാതെ; സി.ബി.ഐ കുറ്റപത്രം
Jul 10, 2024 05:03 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.

ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ സിബി മാത്യൂസ് ചാരക്കേസിൽ പ്രതിയാക്കിയത് തെളിവില്ലാതെയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ആർ.ബി. ശ്രീകുമാർ നിർദേശിച്ചിട്ടാണ് നമ്പിനാരായണനെ പ്രതിയാക്കിയതെന്നും കുറ്റപത്രത്തിലുണ്ട്. മുൻ ഐ.ബി ഉദ്യോഗസ്ഥൻ ജയപ്രകാശ് കസ്റ്റഡിയിൽ വെച്ച് നമ്പി നാരായണനെ ക്രൂരമായി മർദിച്ചു.

മർദനമേറ്റ് നമ്പി നാരായണൻ മൃതപ്രായനായിരുന്നുവെന്ന് ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്. അന്ന് സി.ഐ ആയിരുന്ന എസ്. വിജയൻ കെട്ടിച്ചമച്ച കേസായിരുന്നു ചാരക്കേസ്.

മറിയം റഷീദക്കെതിരെ വഞ്ചിയൂർ സ്റ്റേഷനിൽ തെളിവുകളില്ലാതെ കേസെടുപ്പിച്ചു. മഹിയം റഷീദയെ അന്യായ തടങ്കലിൽ വയ്ക്കുകയും ഐ.ബിയെ ചോദ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്തു.

കുറ്റസമ്മതം നടത്താനായി മറിയം റഷീദയെ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചു. ചാരക്കേസ് വിവരങ്ങൾ ചോർത്തി നൽകിയത് വിജയനാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകർ മൊഴി നൽകിയിട്ടുണ്ട്. മറിയം റഷീദ ആദ്യം അറസ്റ്റിലായതിന്റെ പി​റ്റേന്നു മുതൽ വാർത്തകൾ വന്നു തുടങ്ങിയെന്നും കുറ്റപത്രത്തിലുണ്ട്.

എസ്.ഐ.ടി കസ്റ്റഡിയിലുള്ളപ്പോള്‍ പോലും ഐ.ബി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി ചോദ്യം ചെയ്തു. പ്രതി ചേർക്കപ്പെട്ടവർക്ക് കസ്റ്റഡിയിൽ ചികിത്സ നൽകിയ കാര്യം രേഖകളിൽ ഇല്ല.

വ്യാജ രേഖകൾ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സി.ഐ കെ.കെ. ജോഷ്വയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

മുൻ പൊലീസ് ഉദ്യോഗസ്ഥരും ഐ.ബി ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം നൽകിയിരുന്നത്. മുൻ ഡി.ജി.പി സിബി മാത്യൂസ്, മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാർ, മുൻ എസ്.പി എസ്. വിജയൻ, സി.ഐ കെ.കെ. ജോഷ്വാ, മുൻ ഐ.ബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ.

ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞുവെക്കൽ, മർദനം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

#NambiNarayanan #arrested #ISRO #espionagecase #evidence #CBI #charge #sheet

Next TV

Related Stories
#frescued | നാല് വയസുകാരൻ വെള്ളച്ചാട്ടത്തിലേയ്ക്ക് വീണു; രക്ഷകനായി ലൈഫ് ​ഗാർഡ്, അപകടം അവധി ദിനത്തിൽ കുടുംബത്തിനൊപ്പം എത്തിയപ്പോൾ

Dec 26, 2024 03:37 PM

#frescued | നാല് വയസുകാരൻ വെള്ളച്ചാട്ടത്തിലേയ്ക്ക് വീണു; രക്ഷകനായി ലൈഫ് ​ഗാർഡ്, അപകടം അവധി ദിനത്തിൽ കുടുംബത്തിനൊപ്പം എത്തിയപ്പോൾ

അവധി ദിനത്തിൽ വെള്ളച്ചാട്ടം കാണാനെത്തിയ ഒതായി സ്വദേശികളായ കുടുംബത്തോടൊപ്പമാണ് കുട്ടി...

Read More >>
#liquorsale | 'കുടിച്ച്' പൊളിച്ച് ക്രിസ്മസും; റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

Dec 26, 2024 03:14 PM

#liquorsale | 'കുടിച്ച്' പൊളിച്ച് ക്രിസ്മസും; റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

ഈ വര്‍ഷം ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യമാണ്...

Read More >>
#Mtvasudevannair | ഈശ്വരൻ പോലും പൂർണനല്ലായെന്നാണ് പറയാറ്, പക്ഷെ എം ടി എന്നാൽ പൂർണതയാണ്' -ശ്രീകുമാരൻ തമ്പി

Dec 26, 2024 02:00 PM

#Mtvasudevannair | ഈശ്വരൻ പോലും പൂർണനല്ലായെന്നാണ് പറയാറ്, പക്ഷെ എം ടി എന്നാൽ പൂർണതയാണ്' -ശ്രീകുമാരൻ തമ്പി

തനിക്ക് ഒരുപാട് പിന്തുണ നൽകിയ ആളാണ് എം ടിയെന്നും തന്നെ അനിയനെ പോലെ സനേഹിച്ചിരുന്നുവെന്നും ശ്രീകുമാരൻ തമ്പി...

Read More >>
#Honeybeeattck  |  തേനീച്ചയുടെ കുത്തേറ്റ് വളയത്ത് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Dec 26, 2024 01:57 PM

#Honeybeeattck | തേനീച്ചയുടെ കുത്തേറ്റ് വളയത്ത് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്...

Read More >>
#wildbuffaloattack | സ്കൂട്ടർ യാത്രികർക്ക് നേരെ കാട്ടുപോത്ത് ആക്രമം; രണ്ട് യുവാക്കൾക്ക് പരിക്ക്

Dec 26, 2024 01:11 PM

#wildbuffaloattack | സ്കൂട്ടർ യാത്രികർക്ക് നേരെ കാട്ടുപോത്ത് ആക്രമം; രണ്ട് യുവാക്കൾക്ക് പരിക്ക്

യുവാക്കളെ ആക്രമിച്ച ശേഷം കാത്തുപോത്ത് നെയ്യാർ കനാൽ കടന്ന് ജയിൽ കോമ്പൗണ്ടിലേക്ക് കടന്നതായി നാട്ടുകാർ...

Read More >>
Top Stories

Entertainment News