#bodyfound | പിറവം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി, അന്വേഷണം

#bodyfound | പിറവം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി, അന്വേഷണം
Jul 10, 2024 02:02 PM | By Susmitha Surendran

കൊച്ചി : (truevisionnews.com)  എറണാകുളം പിറവം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. രാവിലെ നെച്ചൂർ ഭാഗത്തുനിന്നും മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

ഫയർഫോഴസ് എത്തി മൃതദേഹം കരയ്ക്കെത്തിച്ചു. 45 വയസ്സ് പ്രായം തോന്നിക്കുന്ന ആളുടേതാണ് മൃതദേഹം.

നീല പാന്‍റും കറുത്ത ടീ ഷർട്ടുമാണ് വേഷം. സംഭവത്തിൽ പിറവം പൊലീസ് അന്വേഷണം തുടങ്ങി. മൃതേദഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോ‍‍ര്‍ച്ചറിയിലേക്ക് മാറ്റി.

സമീപമേഖലകളിലെ കാണാനില്ലെന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

#unidentified #body #found #Ernakulam #Piravam #river.

Next TV

Related Stories
Top Stories










Entertainment News