ചെന്നൈ: (truevisionnews.com) രണ്ടുപേരെ വെട്ടിക്കൊന്നശേഷം കര്‍ഷകത്തൊഴിലാളി പോലീസില്‍ കീഴടങ്ങി.

ആദ്യത്തെ കൊലപാതകം നടത്തി കീഴടങ്ങാന്‍ പോകുമ്പോഴാണ് രണ്ടാമത്തെ കൊലനടത്തിയത്. തിരുച്ചിറപ്പള്ളിയിലെ മുസിരിയിലാണ് സംഭവം. എം. ഗീത (44), രമേഷ് (55) എന്നിവരാണ് കൊല്ലപ്പെട്ടത്.
ബാലചന്ദ്രന്‍ (64) ആണ് സംഭവത്തില്‍ കീഴടങ്ങിയത്. ബാലചന്ദ്രനും അയല്‍ഗ്രാമത്തിലെ ഗീതയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഇടയ്ക്ക് ബാലചന്ദ്രനുമായി ഗീത പിണങ്ങി. പലതവണ ശ്രമിച്ചിട്ടും സംസാരിക്കാന്‍ തയ്യാറായില്ല. പ്രകോപിതനായ ബാലചന്ദ്രന്‍ അരിവാളുമായിചെന്ന് ഗീതയെ വെട്ടിക്കൊല്ലുകയായിരുന്നു.
ഇരു ചക്രവാഹനത്തില്‍ സ്ഥലംവിട്ട ബാലചന്ദ്രന്‍ വഴിയില്‍വെച്ച് മുന്‍ വൈരാഗ്യമുള്ള രമേഷി (55)നെ കണ്ടു. രമേഷിനെയും വെട്ടിക്കൊന്നശേഷം ജംബുനാഥപുരം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
കൊലക്കേസില്‍ എന്തായാലും ജയിലിലാവുമെന്നും ഒരു കൊല കൂടി നടത്തിയാലും ശിക്ഷ അതുതന്നെയാവും എന്നതുകൊണ്ടാണ് രമേഷിനെയും വെട്ടിക്കൊന്നതെന്നാണ് ബാലചന്ദ്രന്‍ പറയുന്നത്.
#farm #laborer #surrendered #police #after #hacking #two #people #death.
