തൃശ്ശൂര്‍: (truevisionnews.com) ചാലക്കുടിയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ മറ്റുവിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിക്കുകയും ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തെന്ന് പരാതി.
ചാലക്കുടി വി.എച്ച്.എസ്.ഇ. ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി മുഹമ്മദ് ഇജാഷിനാണ് ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റത്.
ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ജൂണ്‍ 28-ാം തീയതിയായിരുന്നു സംഭവം. മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ഇജാഷിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചതെന്നാണ് കുടുംബം പറയുന്നത്.
സ്‌കൂളില്‍ അടിയുണ്ടാകുമെന്ന് പത്താംക്ലാസ് വിദ്യാര്‍ഥികള്‍ പറഞ്ഞത് മുഹമ്മദ് ഇജാഷിന്‍ സഹപാഠികളെ അറിയിച്ചിരുന്നു.
ഇതില്‍ പ്രകോപിതരായ പത്താംക്ലാസുകാര്‍ ഇജാഷിനെ തടഞ്ഞുനിര്‍ത്തി മുഖത്തടിച്ചു. വൈകിട്ട് വീണ്ടും മര്‍ദിച്ചു.
ഈസമയം പത്താംക്ലാസുകാര്‍ വിളിച്ചുവരുത്തിയ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചതെന്നാണ് പരാതി.
അരയില്‍ ചുറ്റിക തിരുകിവെച്ചാണ് ഈ വിദ്യാര്‍ഥി സ്‌കൂളിലെത്തിയതെന്നും പരിക്കേറ്റ ഇജാഷിന്റെ കുടുംബം പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി രണ്ടുദിവസം അബോധാവസ്ഥയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ടെങ്കിലും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് കുടുംബം പറയുന്നത്.
അതേസമയം, സംഭവത്തില്‍ പരാതി നല്‍കിയിട്ടും പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പറഞ്ഞ് പോലീസ് കേസെടുക്കുന്നില്ലെന്നും കുടുംബം പറയുന്നു.
#School #student #brutallyassaulted #student #school #head #hammer