#maoist | മക്കിമലയിൽ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ; ബോംബുകൾ എവിടെ നിന്ന് ലഭിച്ചെന്നതിൽ അന്വേഷണം, കനത്ത ജാഗ്രത

#maoist | മക്കിമലയിൽ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ; ബോംബുകൾ എവിടെ നിന്ന് ലഭിച്ചെന്നതിൽ അന്വേഷണം, കനത്ത ജാഗ്രത
Jun 27, 2024 09:13 AM | By ADITHYA. NP

കൽപ്പറ്റ:(www.truevisionnews.com) തലപ്പുഴയിൽ മാവേയിസ്റ്റുകൾക്കായി തിരച്ചിൽ ഊ‍‍ർജിതമാക്കി തണ്ടർബോൾട്ടും പൊലീസും. മക്കിമലയിൽ കുഴിച്ചിട്ട ഉ​ഗ്രപ്രഹരശേഷിയുള്ള ബോംബുകൾ എവിടെ നിന്ന് ലഭിച്ചെന്നതിൽ അന്വേഷണം തുടരുമ്പോൾ കനത്ത ജാഗ്രതയിലാണ് മേഖല.

കബനീദളത്തിലെ അഭിപ്രായ ഭിന്നതയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയോടെ വിക്രം ഗൗഡയുടെ നേതൃത്വത്തിൽ അന്യസംസ്ഥാനക്കാരായ മാവോയിസ്റ്റുകൾ കേരളം വിട്ടെന്ന വിവരം പുറത്തുവന്നിരുന്നു.

സി പി മൊയ്തീൻ, കൽപ്പറ്റ സ്വദേശി സോമൻ, തൃശ്ശൂർ സ്വദേശി മനോജ്, ആഷിക്, എന്നീ മാവോയിസ്റ്റുകളാണ് കബനീദളത്തിൽ ഇനി അവശേഷിക്കുന്ന നാല് പേരെന്നാണ് സൂചന.മക്കിമലയിൽ കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ നിർമിക്കാനായി മാവോയിസ്റ്റുകൾക്ക് എവിടെ നിന്നാണ് ഇവ ലഭിച്ചതെന്ന ചോദ്യത്തിന്റെ ഉത്തരമാണ് പൊലീസ് ഇപ്പോൾ തേടുന്നത്.

ഇതര സംസ്ഥാനക്കാർ കേരളം വിട്ടതും, മാവോയിസ്റ്റ് അംഗം സുരേഷിനു കാട്ടാന ആക്രമണമേറ്റതും ചന്ദ്രുവും ഉണ്ണി മായയും പിടിയിലായതും തുടങ്ങി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കമാൻഡർ അംഗം കവിതയുടെ മരണവുമെല്ലാം സംഘടനയുടെ അംഗബലം കുറയാൻ കാരണമായി എന്നായിരുന്നു പൊലീസ് നിഗമനം.

കവിതയുടെ മരണത്തിന് പകരം ചോദിക്കും എന്ന് പോസ്റ്ററുകളും പതിച്ചിരുന്നു. സംഘടന നിർജീവമല്ല എന്ന് തെളിയിക്കാനായി മാവോയിസ്റ്റുകൾ നടത്തിയ നീക്കമായാണ് മക്കിമലയിൽ സ്ഫോടന വസ്തുക്കൾ സ്ഥാപിച്ചതെന്നും സൂചനകളുണ്ട്.

തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള തലപ്പുഴയിൽ വനം വകുപ്പ് വാച്ചർമാർ പരിശോധനയ്ക്കിടെയാണ് ബോംബ് കണ്ടെത്തിയത്. വൈകാതെ തണ്ടർബോൾട്ട് സ്ഥലത്തെത്തി ബോംബ് നിർ‌വീര്യമാക്കിയിരുന്നു.

ഉ​ഗ്രപ്രഹരശേഷിയുള്ള രണ്ട് ബോംബുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. സ്ഫോടക വസ്തുവിൽ നിന്നുള്ള വയർ 150 മീറ്റർ അകലെ ഉൾവനത്തിലെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

അഞ്ച് കിലോയുടെ സിലിൻഡ്രിക്കൽ ഐഇഡിയാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. എട്ട് ജലാറ്റിൻ സ്റ്റിക്കുകൾ അടങ്ങിയ ബോംബാണ് കണ്ടെത്തിയത്.

#search #maoists #makkimala #continues #high #alert #the #area

Next TV

Related Stories
#brutallybeaten | കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം; ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ചു

Nov 27, 2024 10:57 PM

#brutallybeaten | കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം; ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ചു

സുധീഷിന്റെ തലയിൽ 13 തുന്നലുണ്ട്. സഹോദരൻ അനീഷിനെയും ക്രൂരമായി മർദിച്ചു. തടയാൻ എത്തിയ നാട്ടുകാരുടെ വാഹനങ്ങൾ പ്രതികൾ തല്ലി...

Read More >>
#COMPLAINT | കുഞ്ഞിന് പ്രശ്‌നങ്ങൾ, അഞ്ച് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടിവന്നു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ യുവതി

Nov 27, 2024 10:55 PM

#COMPLAINT | കുഞ്ഞിന് പ്രശ്‌നങ്ങൾ, അഞ്ച് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടിവന്നു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ യുവതി

കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പി.ജി. ഡോക്ടര്‍ അപമര്യാദയായി...

Read More >>
#Keralatourisum | കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക്  അംഗീകാരം; 118 കോടി അനുവദിച്ച് സർക്കാർ

Nov 27, 2024 10:11 PM

#Keralatourisum | കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക് അംഗീകാരം; 118 കോടി അനുവദിച്ച് സർക്കാർ

കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക് അനുമതി നല്‍കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ്...

Read More >>
#Fire | പൊലീസ് കസ്റ്റഡിയിലെടുത്തത് ഇഷ്ടപ്പെട്ടില്ല; സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Nov 27, 2024 10:02 PM

#Fire | പൊലീസ് കസ്റ്റഡിയിലെടുത്തത് ഇഷ്ടപ്പെട്ടില്ല; സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

വാഹനം കത്തിച്ചതായി സംശയക്കുന്ന ചുള്ളിമട സ്വദേശി പോളാണ് പിടിയിലായതെന്ന് പൊലീസ്...

Read More >>
#Arrest | നേരമിരുട്ടിയാൽ, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതുങ്ങിയിരുന്ന് സ്ത്രീകളെ കടന്നു പിടിക്കും, വിരുതനെ പിടികൂടി പൊലീസ്

Nov 27, 2024 09:41 PM

#Arrest | നേരമിരുട്ടിയാൽ, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതുങ്ങിയിരുന്ന് സ്ത്രീകളെ കടന്നു പിടിക്കും, വിരുതനെ പിടികൂടി പൊലീസ്

വൈകുന്നേര സമയങ്ങളിൽ മഫ്തിയിൽ പൊലീസും നാട്ടുകാരും പലയിടങ്ങളിലായി ഒളിഞ്ഞിരുന്നും മറ്റും നടത്തിയ നിരീക്ഷണത്തിനു ഒടുവിലാണ് പ്രതിയെ പിടികൂടാൻ...

Read More >>
Top Stories