#bomb | കേരളത്തിൽ ആദ്യമായി കണ്ടെത്തിയ ഉഗ്രശേഷിയുള്ള ബോംബ്; മാവോയിസ്റ്റുകളെ പ്രതിചേർത്ത് എഫ്ഐആർ

#bomb | കേരളത്തിൽ ആദ്യമായി കണ്ടെത്തിയ ഉഗ്രശേഷിയുള്ള ബോംബ്; മാവോയിസ്റ്റുകളെ പ്രതിചേർത്ത് എഫ്ഐആർ
Jun 27, 2024 07:08 AM | By Sreenandana. MT

വയനാട്:(truevisionnews.com) തലപ്പുഴയിൽ ബോംബ് കണ്ടെത്തിയ സംഭവത്തിൽ മാവോയിസ്റ്റുകളെ പ്രതിചേർത്ത് എഫ്ഐആർ. യുഎപിഎ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. ബോംബ് സ്ഥാപിച്ചത് തണ്ടർബോൾട്ടിനെ അപായപെടുത്താനാണെന്നും എഫ്ഐആറിൽ പറയുന്നു. അതേസമയം, വയനാട്ടിലെ മക്കിമല കോടക്കാട് കണ്ടെത്തിയ ബോംബ് നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് നിർവീര്യമാക്കിയത്.

റോന്ത്‌ ചുറ്റാൻ എത്തുന്ന തണ്ടർബോൾട്ടിനെ ഉന്നമിട്ട് മാവോയിസ്റ്റുകൾ കുഴിച്ചിട്ടതെന്ന് തന്നെയായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.മാവോയിസ്റ്റുകൾ വന്നുപോകുന്ന വഴിയാണിത്. തണ്ടർബോൾട്ട് പട്രോളിംഗ് നടത്തുന്ന മേഖലയും കൂടിയാണ്.

അവിടെ ഫെൻസിങ് പരിശോധിക്കാൻ പോയ വനം വാച്ചർമാരാണ് മരത്തിനു കീഴെ വയറിന്റെ അറ്റം കണ്ടത്. സംശയം തോന്നി പരിശോധിച്ചപ്പോൾ ദുരൂഹമായ ചിലത് കണ്ടു. 30 മീറ്റർ നീളത്തിലായിരുന്നു വയർ. ഒരറ്റം സ്ഫോടക ശേഖരത്തിൽ ഘടിപ്പിച്ചിരിക്കുകയാണ്. മരത്തിന്റെ മറവിൽ ഇരുന്നു.

തണ്ടർബോൾട്ട് വരുമ്പോൾ സ്ഫോടനം നടത്താൻ നടത്താൻ പാകത്തിന് ഒരുക്കി വച്ചത് പോലെയാണ് ഇത് കാണപ്പെട്ടത്. കേരളത്തിൽ ആദ്യമായാണ് ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം പുല്ലരിയാൻ പോയവരും വയറുകൾ കണ്ടിരുന്നു.

തുടർന്ന് കണ്ണൂർ, വയനാട്, കോഴിക്കോട് ബോംബ് സ്‌ക്വാഡുകൾ എത്തി, രാവിലെ 8.55 ഓടെ ബോംബുകൾ നിർവീര്യമാക്കി. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്‌ എസ് പി താബോഷ് ബസുമതി സ്ഥലത്തു എത്തി തുടർനടപടികൾ സ്വീകരിച്ചു. വിവിധ രഹസ്യാന്വേഷണ ഏജൻസികൾ കോടക്കാട് എത്തിയിട്ടുണ്ട്.

#First #explosive #bomb #found #Kerala; #FIR #against #Maoists

Next TV

Related Stories
#brutallybeaten | കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം; ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ചു

Nov 27, 2024 10:57 PM

#brutallybeaten | കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം; ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ചു

സുധീഷിന്റെ തലയിൽ 13 തുന്നലുണ്ട്. സഹോദരൻ അനീഷിനെയും ക്രൂരമായി മർദിച്ചു. തടയാൻ എത്തിയ നാട്ടുകാരുടെ വാഹനങ്ങൾ പ്രതികൾ തല്ലി...

Read More >>
#COMPLAINT | കുഞ്ഞിന് പ്രശ്‌നങ്ങൾ, അഞ്ച് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടിവന്നു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ യുവതി

Nov 27, 2024 10:55 PM

#COMPLAINT | കുഞ്ഞിന് പ്രശ്‌നങ്ങൾ, അഞ്ച് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടിവന്നു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ യുവതി

കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പി.ജി. ഡോക്ടര്‍ അപമര്യാദയായി...

Read More >>
#Keralatourisum | കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക്  അംഗീകാരം; 118 കോടി അനുവദിച്ച് സർക്കാർ

Nov 27, 2024 10:11 PM

#Keralatourisum | കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക് അംഗീകാരം; 118 കോടി അനുവദിച്ച് സർക്കാർ

കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക് അനുമതി നല്‍കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ്...

Read More >>
#Fire | പൊലീസ് കസ്റ്റഡിയിലെടുത്തത് ഇഷ്ടപ്പെട്ടില്ല; സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Nov 27, 2024 10:02 PM

#Fire | പൊലീസ് കസ്റ്റഡിയിലെടുത്തത് ഇഷ്ടപ്പെട്ടില്ല; സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

വാഹനം കത്തിച്ചതായി സംശയക്കുന്ന ചുള്ളിമട സ്വദേശി പോളാണ് പിടിയിലായതെന്ന് പൊലീസ്...

Read More >>
#Arrest | നേരമിരുട്ടിയാൽ, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതുങ്ങിയിരുന്ന് സ്ത്രീകളെ കടന്നു പിടിക്കും, വിരുതനെ പിടികൂടി പൊലീസ്

Nov 27, 2024 09:41 PM

#Arrest | നേരമിരുട്ടിയാൽ, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതുങ്ങിയിരുന്ന് സ്ത്രീകളെ കടന്നു പിടിക്കും, വിരുതനെ പിടികൂടി പൊലീസ്

വൈകുന്നേര സമയങ്ങളിൽ മഫ്തിയിൽ പൊലീസും നാട്ടുകാരും പലയിടങ്ങളിലായി ഒളിഞ്ഞിരുന്നും മറ്റും നടത്തിയ നിരീക്ഷണത്തിനു ഒടുവിലാണ് പ്രതിയെ പിടികൂടാൻ...

Read More >>
Top Stories