#rahulmamkootathil | രാഹുൽ മാങ്കൂട്ടത്തില്‍ വേണ്ട; വഴിമുടക്കി ഗ്രൂപ്പ്, കെപിസിസിയെ സമീപിച്ചു

#rahulmamkootathil | രാഹുൽ മാങ്കൂട്ടത്തില്‍ വേണ്ട; വഴിമുടക്കി ഗ്രൂപ്പ്, കെപിസിസിയെ സമീപിച്ചു
Jun 25, 2024 08:23 AM | By Susmitha Surendran

പാലക്കാട്: (truevisionnews.com)  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവർത്തകർ കെപിസിസിയെ സമീപിച്ചു.

ഷാഫി പറമ്പിലിന് പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കുന്നതിൽ അതൃപ്തിയുള്ള ജില്ലയിലെ ഒരു വിഭാഗം നേതാക്കളാണ് കെപിസിസിയെ സമീപിച്ചത്.

ഗ്രൂപ്പ് വാഴ്ച അനുവദിക്കില്ലെന്നാണ് നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. ഷാഫി പറമ്പില്‍ പാർലമെന്‍റിലേക്ക് വിജയിച്ച ഒഴിവില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുൽ മാങ്കൂട്ടത്തിൽ മത്സരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണിത്.

ഷാഫിയുടെ പിൻഗാമിയായി രാഹുൽ എത്തിയാൽ ജില്ലയിൽ എ ഗ്രൂപ്പ് ശക്തമാവുമെന്ന വിലയിരുത്തലിലാണ് ജില്ലയിലെ ഒരു വിഭാഗം. ഈ സാഹചര്യത്തിലാണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കങ്ങൾക്ക് ജില്ലയിൽ നിന്നും എതിർപ്പുയരുന്നത്.

ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം കോൺഗ്രസ് കർഷക സംഘടന നേതൃത്വത്തിന് മുന്നിൽ എത്തിച്ചതായും സൂചനയുണ്ട്.

അതിനിടെ കോൺഗ്രസിലെ ഗ്രൂപ്പ് പോര് മുന്നണിക്ക് ദോഷമാണ് എന്ന നിലപാടാണ് മുസ്ലിം ലീഗിനുള്ളത്. ഗ്രൂപ്പുകൾ ശക്തിപ്പെടുത്തുന്നതിന് പകരം, മണ്ഡലം നിലനിർത്താൻ കഴിയുന്ന, ജനങ്ങൾക്ക് സ്വീകാര്യനായ സ്ഥാനാർത്ഥി വേണമെന്നാണ് ലീഗിൻ്റെ ആവശ്യം. ഇക്കാര്യം ലീഗ് നേതാക്കൾ കോൺഗ്രസ് ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

രാഹുലിന്‍റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും പാലക്കാട്ടെ ജനങ്ങൾക്ക് വേണ്ടി ശബ്ദമാകാൻ 'യുവ' നേതാവ് എത്തുമെന്നാണ് ഷാഫി പറമ്പിൽ കഴിഞ്ഞദിവസം പറഞ്ഞത്.

ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. പാലക്കാട് യുഡിഎഫിനെ കൈവിടില്ല എന്നുറപ്പാണെന്നും ഇനി വരാൻ പോകുന്നത് എന്നെക്കാൾ മികച്ച സ്ഥാനാർത്ഥിയായിരിക്കുമെന്നും ഷാഫി പറഞ്ഞിരുന്നു.

ഇതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ മണ്ഡലത്തില്‍ ഷാഫിയുടെ പിന്‍ഗാമിയായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായി.

#rahulmamkootathil #does #not #want #Roadblocked #group #approached #KPCC

Next TV

Related Stories
മോഷ്ടിച്ച ഫോൺ കള്ളൻ വിറ്റു; കോഴിക്കോട് തൂണേരി സ്വദേശിക്ക് കാശ് പോയി, പൊലീസ് ഫോൺ ഉടമയ്ക്ക് നൽകി

Mar 25, 2025 04:53 PM

മോഷ്ടിച്ച ഫോൺ കള്ളൻ വിറ്റു; കോഴിക്കോട് തൂണേരി സ്വദേശിക്ക് കാശ് പോയി, പൊലീസ് ഫോൺ ഉടമയ്ക്ക് നൽകി

നഷ്ടപ്പെട്ടതും കളവു പോയതുമായ നിരവധി മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക്...

Read More >>
രണ്ട് ദിവസം വിയർക്കും; 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, ഉയർന്ന താപനില മുന്നറിയിപ്പ്

Mar 25, 2025 04:36 PM

രണ്ട് ദിവസം വിയർക്കും; 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, ഉയർന്ന താപനില മുന്നറിയിപ്പ്

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു....

Read More >>
വന്ദേഭാരതിന് നേരെ കല്ലേറിഞ്ഞ പ്രതിയെ പിടികൂടി, പരസ്പര വിരുദ്ധമായ മൊഴികൾ, മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചു

Mar 25, 2025 04:29 PM

വന്ദേഭാരതിന് നേരെ കല്ലേറിഞ്ഞ പ്രതിയെ പിടികൂടി, പരസ്പര വിരുദ്ധമായ മൊഴികൾ, മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചു

യാള്‍ ഹിന്ദി സംസാരിക്കുന്നയാളാണെന്നും ചന്ദ്രു എന്നാണ് പേര് പറഞ്ഞെങ്കിലും പരസ്പര ബന്ധമില്ലാതെയാണ് സംസാരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍...

Read More >>
ബോയ്സ് ഹോസ്റ്റലിലേക്ക് പാഴ്സൽ; കവറിൽ 105 മിഠായികൾ, ടെട്രാ ഹൈഡ്രോ കനാമിനോൾ ലഹരിയുമായി മൂന്ന് പേർ പിടിയിൽ

Mar 25, 2025 03:08 PM

ബോയ്സ് ഹോസ്റ്റലിലേക്ക് പാഴ്സൽ; കവറിൽ 105 മിഠായികൾ, ടെട്രാ ഹൈഡ്രോ കനാമിനോൾ ലഹരിയുമായി മൂന്ന് പേർ പിടിയിൽ

വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിൽ അഡ്രസിലാണ് പാഴ്സൽ...

Read More >>
കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കി, യുവാവിനെതിരെ കേസ്

Mar 25, 2025 02:38 PM

കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കി, യുവാവിനെതിരെ കേസ്

സൗഹൃദം നടിച്ച് ഭർത്താവിന്റെ ബന്ധുവായ പ്രതി 2017 ജൂലായ് ഒന്നാം തീയതി പരാതിക്കാരിയുടെ വീട്ടിൽ വെച്ച് ബലാത്സംഗം...

Read More >>
Top Stories

Entertainment News