ആലപ്പുഴ:(www.truevisionnews.com) ആലപ്പുഴ:(www.truevisionnews.com)ആലപ്പുഴ:(www.truevisionnews.com) ആലപ്പുഴ ജില്ലയും സമീപ പ്രദേശങ്ങളും ഭീതിയില്‍. സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം 27ന് എത്തും.
രോഗബാധയെ കുറിച്ച് വിശദമായി പഠിക്കാനാണ് സംഘം എത്തുന്നത്. രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കർഷകരുമായി ചർച്ച നടത്തും. വിശദമായ പരിശോധനയ്ക്ക് ശേഷം രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
പക്ഷിപ്പനി ബാധ കൂടുതൽ സ്ഥലങ്ങളിൽ കണ്ടെത്തിയതോടെയാണ് പഠനത്തിനായി സർക്കാർ വിദഗ്ധ സംഘത്തെ നിയോഗിച്ചത്.ആലപ്പുഴ ജില്ലയിലെ 3 പഞ്ചായത്തുകളിലെ 34,033 പക്ഷികളെ കൊന്നൊടുക്കും.
ചേന്നംപള്ളിപ്പുറം, തൈക്കാട്ടുശേരി, വയലാർ പഞ്ചായത്തുകളിലാണ് പക്ഷികളെ കൊന്നൊടുക്കുക. രോഗബാധ ഉണ്ടായ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലും ഇന്നും നാളെയുമായി പക്ഷികളെ കൊന്നൊടുക്കും.
#alappuzha #fear #bird #flu #expert #team #appointed #government #will #arrive #27th #for #detailed #study