#Bombthreat | ദുബൈയിലേക്കുള്ള വിമാനത്തിൽ ബോംബ് ഭീഷണി; തമാ​ശക്ക് ചെയ്തതെന്ന് 13കാരൻ

#Bombthreat | ദുബൈയിലേക്കുള്ള വിമാനത്തിൽ ബോംബ് ഭീഷണി; തമാ​ശക്ക് ചെയ്തതെന്ന് 13കാരൻ
Jun 23, 2024 08:03 PM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com)  വിമാനത്തിൽ ബോംബ് വെച്ചിട്ടു​ണ്ടെന്ന് വ്യാജ ഇമെയിൽ സന്ദേശമയച്ച 13കാര​നെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂൺ 18 ന് ദുബൈയിലേക്കുള്ള വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് കുട്ടി ഭീഷണിപ്പെടുത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തു. എന്നാൽ അന്വേഷണത്തിൽ ഇമെയിൽ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഉത്തരാഖണ്ഡിലെ പിത്തോരമഢിൽ നിന്നാണ് ഇമെയിൽ അയച്ചതെന്ന് കണ്ടെത്തി.

തുടർന്നാണ് 13കാരനിലേക്ക് അന്വേഷണമെത്തിയത്.മറ്റൊരു കുട്ടിയുടെ വ്യാജ ഭീഷണിയുടെ സോഷ്യൽ മീഡിയ റിപ്പോർട്ടുകളിൽ നിന്നാണ് തനിക്ക് ഈ ആശയം ലഭിച്ചതെന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിയായ കുട്ടി പൊലീസിനോട് പറഞ്ഞു.

സ്‌കൂൾ ആവശ്യത്തിനായി നൽകിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ഇമെയിൽ അയക്കുകയും തുടർന്ന് പിന്നീട് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറയാൻ ഭയമുണ്ടെന്ന് കുട്ടി പറഞ്ഞു. ഇമെയിലുമായി ബന്ധിപ്പിച്ച ഫോൺ പോലീസ് പിടിച്ചെടുത്തു. കുട്ടിയെ പിന്നീട് മാതാപിതാക്കളുടെ കസ്റ്റഡിയിൽ വിട്ടു.

ഈ മാസം ആദ്യം ഡൽഹിയിൽ നിന്ന് കാനഡയിലെ ടൊറന്റോയിലേക്ക് പോവുകയായിരുന്ന എയർ കാനഡ വിമാനത്തിന് ഇമെയിൽ വഴി ബോംബ് ഭീഷണിയുണ്ടായിരുന്നു. പിന്നീട്, ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് 13 വയസ്സുള്ള ആൺകുട്ടിയാണ് മെയിൽ അയച്ചതെന്ന് പൊലീസ് കണ്ടെത്തി.

#Bomb #threat #flight #dubai #13year #old #said #he #joking

Next TV

Related Stories
#crime | പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

Sep 28, 2024 08:24 PM

#crime | പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

നിസാര കാരണങ്ങൾ പറഞ്ഞ് ഇരുവരും കുട്ടിയെ കഠിനമായി മർദിക്കാറുണ്ടായിരുന്നെന്ന് അയൽവാസികൾ...

Read More >>
 #complaint  | വിമാനയാത്രക്കിടെ പകുതി കഴിച്ച ഓംലെറ്റിനുള്ളിൽ ചത്ത പാറ്റ; എയർ ഇന്ത്യക്ക് പരാതി നൽകി യാത്രക്കാരി

Sep 28, 2024 07:26 PM

#complaint | വിമാനയാത്രക്കിടെ പകുതി കഴിച്ച ഓംലെറ്റിനുള്ളിൽ ചത്ത പാറ്റ; എയർ ഇന്ത്യക്ക് പരാതി നൽകി യാത്രക്കാരി

എയർ ഇന്ത്യയുടെ ഡൽഹി-ന്യൂയോർക്ക് വിമാനത്തിലെ യാത്രക്കാരിക്കാണ് ഓംലെറ്റിൽ നിന്ന് പാറ്റയെ...

Read More >>
#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

Sep 28, 2024 05:24 PM

#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

ഇതോടെ പൊലീസ് നടപടികൾ കടുപ്പിക്കുമെന്ന് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം...

Read More >>
#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

Sep 28, 2024 02:26 PM

#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

ഗരുഡ് പീക്കില്‍ ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു....

Read More >>
#suicide | അച്ഛനും നാല് പെണ്‍മക്കളും വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് സമീപം വിഷവും ജ്യൂസും വെള്ളവും

Sep 28, 2024 11:00 AM

#suicide | അച്ഛനും നാല് പെണ്‍മക്കളും വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് സമീപം വിഷവും ജ്യൂസും വെള്ളവും

വീടിനുള്ളിൽ നിന്നും ദുർഗന്ധം വരുന്നുവെന്ന് അയൽവാസികൾ പറഞ്ഞതനുസരിച്ചാണ് പൊലീസ്...

Read More >>
Top Stories