#Murdercase | യുവാവിനെ ഹണിട്രാപ്പിൽ പെടുത്തി കൊലപ്പെടുത്തി; പ്രതി ‘ലേഡി ഡോൺ’ എന്ന് പൊലീസ്

 #Murdercase | യുവാവിനെ ഹണിട്രാപ്പിൽ പെടുത്തി കൊലപ്പെടുത്തി; പ്രതി ‘ലേഡി ഡോൺ’ എന്ന് പൊലീസ്
Jun 23, 2024 07:20 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ യുവാവ് വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ, യുവാവിനെ അവിടെയെത്തിച്ച യുവതിക്കായി തിരച്ചിൽ.

കൊലപ്പെടുത്താനായി യുവാവിനെ ഹണിട്രാപ്പിൽ പെടുത്തി എത്തിക്കുകയായിരുന്നെന്നും അധോലോക നായകൻ ഹിമാൻഷു ഭൗവിന്റെ അടുത്ത അനുയായി അനു എന്ന ‘ലേഡി ഡോണ്‍’ ആണ് ഇതെന്നുമാണ് പൊലീസ് അനുമാനം.

തലസ്ഥാനത്താകെ തിരച്ചിൽ ഊർജിതമാക്കിയതിനിടെ, അനു ജമ്മുകശ്മീരിലെ കത്ര സ്റ്റേഷനിൽനിന്നു മുംബൈയിലേക്കുള്ള ട്രെയിൻ കയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

അമൻ ജൂൺ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ജൂൺ 20ന് അമൻ ജൂണിനെ കൊലപ്പെടുത്താനായി ഡല്‍ഹിയിലെ രജൗരി ഗാർഡനിലെ ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്തമായിരുന്നു അനുവിന് എന്നാണ് പൊലീസിന്റെ അനുമാനം.

കൊലപാതകം നടക്കുമ്പോൾ അമനോടൊപ്പം ഇരിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന യുവതി അനുവാണെന്ന് പൊലീസ് പറയുന്നു.

സംഭവസ്ഥലത്തുനിന്ന് ഇവർ ഇറങ്ങി ഓടുന്നതായും ദൃശ്യങ്ങളിലുണ്ട്.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അമനു നേരെ അജ്ഞാതന്‍ വെടിയുതിർക്കുകയായിരുന്നു. മുന്നു തോക്കുകളിൽനിന്നുള്ള 40 വെടിയുണ്ടകളാണ് അമന്റെ ദേഹത്തുനിന്നു ലഭിച്ചത്.

#youth #killed #honeytrap #police #called #accused #LadyDawn

Next TV

Related Stories
#crime | പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

Sep 28, 2024 08:24 PM

#crime | പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

നിസാര കാരണങ്ങൾ പറഞ്ഞ് ഇരുവരും കുട്ടിയെ കഠിനമായി മർദിക്കാറുണ്ടായിരുന്നെന്ന് അയൽവാസികൾ...

Read More >>
 #complaint  | വിമാനയാത്രക്കിടെ പകുതി കഴിച്ച ഓംലെറ്റിനുള്ളിൽ ചത്ത പാറ്റ; എയർ ഇന്ത്യക്ക് പരാതി നൽകി യാത്രക്കാരി

Sep 28, 2024 07:26 PM

#complaint | വിമാനയാത്രക്കിടെ പകുതി കഴിച്ച ഓംലെറ്റിനുള്ളിൽ ചത്ത പാറ്റ; എയർ ഇന്ത്യക്ക് പരാതി നൽകി യാത്രക്കാരി

എയർ ഇന്ത്യയുടെ ഡൽഹി-ന്യൂയോർക്ക് വിമാനത്തിലെ യാത്രക്കാരിക്കാണ് ഓംലെറ്റിൽ നിന്ന് പാറ്റയെ...

Read More >>
#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

Sep 28, 2024 05:24 PM

#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

ഇതോടെ പൊലീസ് നടപടികൾ കടുപ്പിക്കുമെന്ന് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം...

Read More >>
#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

Sep 28, 2024 02:26 PM

#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

ഗരുഡ് പീക്കില്‍ ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു....

Read More >>
#suicide | അച്ഛനും നാല് പെണ്‍മക്കളും വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് സമീപം വിഷവും ജ്യൂസും വെള്ളവും

Sep 28, 2024 11:00 AM

#suicide | അച്ഛനും നാല് പെണ്‍മക്കളും വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് സമീപം വിഷവും ജ്യൂസും വെള്ളവും

വീടിനുള്ളിൽ നിന്നും ദുർഗന്ധം വരുന്നുവെന്ന് അയൽവാസികൾ പറഞ്ഞതനുസരിച്ചാണ് പൊലീസ്...

Read More >>
Top Stories