കാസര്‍ഗോഡ്: (truevisionnews.com) കാസര്‍ഗോഡ് സംസ്ഥാനപാതയിലെ കളനാട് ഓവര്‍ബ്രിഡ്ജിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു.

ചളിയങ്കോട് സ്വദേശി സാലിയുടെ മകന്‍ സിദ്ധീഖ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം.
ബൈക്ക് വീണ് കിടക്കുന്നത് കണ്ട് നാട്ടുകാര്‍ നോക്കുമ്പോഴാണ് അപകടം അറിയുന്നത്. ഉടൻ തന്നെ പ്രദേശവാസികൾ മേല്‍പ്പറമ്പ് പൊലീസിനെ വിവരമറിയിച്ചു.
പൊലീസെത്തി യുവാവിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പൊലീസ് തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു,
#bike #control #hit #coconut #fell #accident #young #man #died
