തൃശൂർ: (truevisionnews.com) ഗുരുവായൂർ ക്ഷേത്രം ശ്രീകോവിലിനുള്ളിൽ നിന്നും പൂജിച്ചു പുറത്തെത്തിച്ച നേദ്യങ്ങളിൽ ഇലട്രോണിക് ഉപകരണം കണ്ടെടുത്തു.
പൊട്ടിത്തെറിക്കാൻ ഏറെ സാധ്യതയേറെയുള്ള പവർ ബാങ്കാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് ക്ഷേത്രത്തിൽ പുണ്യാഹം നടത്തി.
പൂജാ യോഗ്യമല്ലാത്ത വസ്തു കണ്ടെത്തിയതിനായിരുന്നു പുണ്യാഹം. ശുവായൂർ ദേവസ്വം പൊലിസിൽ വിവരമറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്ഷേത്രത്തിനകത്തേക്ക് മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണം കൊണ്ടുപോകുന്നതിന് വിലക്കുണ്ടെന്നിരിക്കെയാണ് ഈ കനത്ത സുരക്ഷാ വീഴ്ച്ച.
24 മണിക്കൂറും നിരീക്ഷണത്തിനായി സദാ പോലീസ് കാവലിലാണ് ക്ഷേത്രം. മെറ്റൽ ഡിറ്റക്ടർ വഴി പ്രവേശിക്കുമ്പോൾ പേഴ്സും ബാഗുമായി വരുന്ന ഭക്തർക്കു പോലും ഇവിടെ വിലക്കേർപ്പെടുത്താറുണ്ട്.
മാനദണ്ഡങ്ങൾ പോലും പാലിക്കാതെ പലപ്പോഴും മെറ്റൽ ഡിറ്റക്ടർ വാങ്ങിക്കൂട്ടുന്നത് ഇവിടെ പതിവാണെങ്കിലും പർച്ചേസ് കഴിഞ്ഞാൽ ഉപകരണങ്ങൾ പലതും നോക്കുകുത്തികളായി മാറുകയാണ് പതിവെന്ന് ആരോപണം ഉയരുന്നുണ്ട്.
ഒന്നര കോടി രൂപ ചില വഴിച്ച് അടുത്തിടെ വാങ്ങിയ ഡിറ്റക്ടര്‍ ഇതുവരെ പൂർണമായും പ്രവർത്തനം തുടങ്ങിയിട്ടില്ലെന്നാണ് വിശദീകരണം.
#power #bank #found #oil #worshiped #guruvayur #temple #investigation