കായംകുളം : (truevisionnews.com) കായംകുളത്ത് യുഡിഎഫ് മണ്ഡലം കണ്‍വീനറെ തല്ലിയ ഡിസിസി ജനറല്‍ സെക്രട്ടറി കെ പുഷ്പദാസിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
വേദിയില്‍ പ്രസംഗിച്ചു നില്‍ക്കുമ്പോഴായിരുന്നു കണ്‍വീനര്‍ എഎം കബീറിന്റെ മുഖത്ത് പുഷ്പദാസ് അടിച്ചത്.
കായംകുളത്ത് കെ സി വേണുഗോപാലിന്റെ സ്വീകരണവുമായി ബന്ധപ്പെട്ട യോഗത്തിലാണ് സംഭവം.
യുഡിഎഫ് കായംകുളം നിയോജക മണ്ഡലം നേതൃയോഗത്തില്‍ നടന്ന സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി കെ. പുഷ്പദാസിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് അറിയിച്ചു.
#UDF #beats #constituency #convener #Suspension #DCCGeneralSecretary