വടക്കാഞ്ചേരി : (truevisionnews.com) മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. 78 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്.
വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം. ചാത്തൻ കോട്ടിൽ അൻസാർ - ഷിഹാന തസ്നി ദമ്പതികളുടെ മകളാണ് മരണമടഞ്ഞത്.
ചൊവ്വാഴ്ച പുലർച്ചെയാണ് നൈഷാന ഇഷാൽ (78 ദിവസം) മരണമടഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചിരിക്കുകയാണ്.
#Breast #milk #gets #stuck #baby's #throat #ends #tragically.