#kodikunnilsuresh | കൊടിക്കുന്നില്‍ സുരേഷ് ലോക്സഭ പ്രോ ടേം സ്പീക്കർ‌

#kodikunnilsuresh | കൊടിക്കുന്നില്‍ സുരേഷ് ലോക്സഭ പ്രോ ടേം സ്പീക്കർ‌
Jun 17, 2024 09:58 PM | By Athira V

( www.truevisionnews.com ) കോൺഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് ലോക്സഭ പ്രോ ടേം സ്പീക്കർ‌. ഈ മാസം 24ന് രാഷ്‌ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും. മാവേലിക്കര മണ്ഡലത്തിൽ നിന്നുള്ള നിയുക്ത എംപിയാണ് കൊടിക്കുന്നിൽ.

കൊടിക്കുന്നിൽ സുരേഷിന്റെ അധ്യക്ഷതയിലായിരിക്കും എം പിമാരുടെ സത്യപ്രതിജ്ഞ നടക്കുക. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുൻപ് രാഷ്ട്രപതിയുടെ മുന്നിൽ കൊടിക്കുന്നിൽ‌ സുരേഷ് സത്യപ്രതിജ്ഞ ചെയ്യും.

പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് വരെ സ്പീക്കറുടെ ചുമതലകൾ നിർവഹിക്കുന്നത് കൊടിക്കുന്നിൽ ആയിരിക്കും.

പതിനായിരത്തിലേറെ വോട്ടുകൾക്കാണ് 2024 ൽ മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് ജയിച്ചത്. മണ്ഡലത്തിലെ സിറ്റിം​ഗ് എം പിയായ കൊടിക്കുന്നിൽ പത്താമത്തെ തവണയാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. ഏഴ് തവണ വിജയിച്ചു.

27 വർഷം ലോക്സഭയിൽ അം​ഗമായിരുന്നു. 61,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാവേലിക്കരയിൽ നിന്ന് 2019ൽ കൊടിക്കുന്നിൽ സുരേഷ് വിജയിച്ചത്.

1989 മുതല്‍ 1998 വരെയും 2009 മുതല്‍ തുടര്‍ച്ചയായും കൊടിക്കുന്നിൽ സുരേഷ് ലോക്‌സഭയില്‍ അംഗമാണ്. 2012 ഒക്ടോബര്‍ 28ന് നടന്ന രണ്ടാം മന്‍മോഹന്‍ സിംഗ് മന്ത്രിസഭാ പുനഃസംഘടനയെത്തുടര്‍ന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രിയായിരുന്നു. 2018 മുതല്‍ കെപിസിസി വര്‍ക്കിംഗ് വൈസ് പ്രസിഡന്റാണ്.

#kodikunnilsuresh #selected #pro #term #speaker

Next TV

Related Stories
#rapecase | വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; മദ്റസ അധ്യാപകന് 29 വര്‍ഷം തടവും പിഴയും

Jun 26, 2024 09:14 PM

#rapecase | വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; മദ്റസ അധ്യാപകന് 29 വര്‍ഷം തടവും പിഴയും

ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് അരൂക്കുറ്റി വടുതല ചക്കാലനികർത്ത വീട്ടിൽ മുഹമ്മദിനെ(58)...

Read More >>
#accident | സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർഥിയെ കാറിടിച്ച് തെറിപ്പിച്ചു; നിർത്താതെ പോയ കാർ പിടികൂടി

Jun 26, 2024 09:08 PM

#accident | സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർഥിയെ കാറിടിച്ച് തെറിപ്പിച്ചു; നിർത്താതെ പോയ കാർ പിടികൂടി

നിർത്താതെ പോയ കാർ തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണെന്ന് പൊലീസ് കണ്ടെത്തുകയും ഡ്രൈവറെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും ചെയ്തു....

Read More >>
#death |  ആലപ്പുഴയിൽ  മതിൽ ഇടിഞ്ഞ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jun 26, 2024 08:57 PM

#death | ആലപ്പുഴയിൽ മതിൽ ഇടിഞ്ഞ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഒരു വർഷമായി ജീർണാവസ്ഥയിലായ മതിൽ മഴ കനത്തതോടെ ഇടിഞ്ഞു...

Read More >>
#heavyrain | കനത്ത മഴ; മൂന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 26, 2024 08:51 PM

#heavyrain | കനത്ത മഴ; മൂന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബോട്ടിങ്, കയാക്കിങ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെ എല്ലാ ജല വിനോദങ്ങളും നിരോധിച്ചു. മലയോര മേഖലകളിൽ ട്രക്കിംഗും...

Read More >>
#arrest |  സെലിബ്രിറ്റിക​​ളെ പരിചയപ്പെടുത്താമെന്നുപറഞ്ഞ്​ പണംതട്ടി; ഒരാൾ അറസ്റ്റിൽ

Jun 26, 2024 08:38 PM

#arrest | സെലിബ്രിറ്റിക​​ളെ പരിചയപ്പെടുത്താമെന്നുപറഞ്ഞ്​ പണംതട്ടി; ഒരാൾ അറസ്റ്റിൽ

ആഡംബര കാറിൽ സഞ്ചരിച്ചുവന്നിരുന്ന ഇയാളെ അതിസാഹസികമായാണ്...

Read More >>
#heavyrain|  ദേശീയപാതയ്ക്ക് കുറുകെ മരംവീണു; ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

Jun 26, 2024 08:22 PM

#heavyrain| ദേശീയപാതയ്ക്ക് കുറുകെ മരംവീണു; ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

റോഡില്‍നിന്ന് 30 അടിയോളം ഉയരത്തിലാണ് മരം നിന്നിരുന്നത്....

Read More >>
Top Stories