#attack |മകൾക്ക് പെരുന്നാൾ സമ്മാനവുമായെത്തിയ പിതാവിന് ക്രൂരമർദ്ദനമേറ്റ സംഭവം; ഭാര്യാപിതാവ് കസ്റ്റഡിയിൽ

#attack |മകൾക്ക് പെരുന്നാൾ സമ്മാനവുമായെത്തിയ പിതാവിന് ക്രൂരമർദ്ദനമേറ്റ സംഭവം; ഭാര്യാപിതാവ് കസ്റ്റഡിയിൽ
Jun 17, 2024 03:08 PM | By Susmitha Surendran

തൃശൂർ: (truevisionnews.com)  ചേലക്കരയിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായെത്തിയ പിതാവിന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ ഭാര്യാപിതാവ് മൊയ്തുവിനെ വധശ്രമത്തിന് കേസെടുത്ത്‌ ചേലക്കര പൊലീസ് കസ്റ്റഡിയിലെടുത്തു .

സുലൈമാന്റെ പരാതിയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് . ചേലക്കോട് സ്വദേശി സുലൈമാനാണ് ഭാര്യയുടെയും കുടുംബത്തിന്റെയും മർദ്ദനമേറ്റത്.

ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. നാലുമാസത്തോളമായി ഭാര്യ റെസീയുമായി വേർപിരിഞ്ഞു കഴിയുന്ന സുലൈമാൻ മകൾക്ക് പെരുന്നാൾ വസ്ത്രവുമായി ആണ് ഭാര്യ വീട്ടിൽ എത്തിയത്.

വീടിനു പുറത്തുനിന്ന് മകളുമായി സംസാരിച്ചുകൊണ്ടിരുന്ന സുലൈമാനുമായി ഭാര്യാപിതാവ് മൊയ്തു വാക്കു തർക്കത്തിൽ ഏർപ്പെട്ടു. പിന്നീടത് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.

മൊയ്തുവിനൊപ്പം സുലൈമാന്റെ ഭാര്യ റെസിയയും ഭാര്യാ മാതാവ് സഫിയയും മർദ്ദനത്തിൽ പങ്കാളികളായി. മുളവടിയും ഇരുമ്പ് കമ്പിയും ഉപയോഗിച്ചുള്ള മർദ്ദനത്തിൽ സുലൈമാന്റെ തലയ്ക്കും കൈ കാലുകൾക്കും ഗുരുതര പരിക്കേറ്റു.

സുലൈമാന്റെ ഭാര്യ റസിയ്ക്കും ഉമ്മ സഫിയക്കുമെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. സുലൈമാൻ വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി ഭാര്യവീട്ടുകാരും പൊലീസിൽ പരാതി നൽകി.

#incident #father #brutally #beaten #he #brought #his #daughter #festival #gift #Father #in #law #custody

Next TV

Related Stories
#busstrike | സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

Jun 26, 2024 03:29 PM

#busstrike | സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

140 കിലോമീറ്റർ അധികം വരുന്ന സ്വകാര്യ ബസ്സുകളുടെ ഫിറ്റനസ് പുതുക്കി നൽകണമെന്നും ബസ്സുടമകൾ...

Read More >>
#Clash  |ബാർ പരിസരത്ത് കൂട്ടയടി; ജീവനക്കാരുൾപ്പടെ ആറ്  പേർക്കെതിരെ കേസ്

Jun 26, 2024 03:25 PM

#Clash |ബാർ പരിസരത്ത് കൂട്ടയടി; ജീവനക്കാരുൾപ്പടെ ആറ് പേർക്കെതിരെ കേസ്

ഒടുവിൽ ബാർ ജീവനക്കാരും അടിപിടിയിൽ പങ്കാളികളായി....

Read More >>
#bombfound | മക്കിമലയിൽ കണ്ടെത്തിയ കുഴിബോംബുകൾ നിർവീര്യമാക്കി; തണ്ടർബോൾട്ടിനെ ലക്ഷ്യമിട്ട് കുഴിച്ചിട്ടതെന്ന് നി​ഗമനം

Jun 26, 2024 03:05 PM

#bombfound | മക്കിമലയിൽ കണ്ടെത്തിയ കുഴിബോംബുകൾ നിർവീര്യമാക്കി; തണ്ടർബോൾട്ടിനെ ലക്ഷ്യമിട്ട് കുഴിച്ചിട്ടതെന്ന് നി​ഗമനം

പ്രദേശത്ത് തണ്ടർബോൾട്ട് ജാ​ഗ്ര പുലർത്തുന്നുണ്ട്. മാവോയിസ്റ്റുകൾ വന്നുപോകുന്ന...

Read More >>
#Deepumurdercase | ദീപു കൊലക്കേസ്: സ്വയം കുറ്റമേറ്റ് ഗുണ്ട നേതാവ് അമ്പിളി, ക്വട്ടേഷൻ നൽകിയതാരെന്ന് വെളിപ്പെടുത്തിയില്ല

Jun 26, 2024 03:02 PM

#Deepumurdercase | ദീപു കൊലക്കേസ്: സ്വയം കുറ്റമേറ്റ് ഗുണ്ട നേതാവ് അമ്പിളി, ക്വട്ടേഷൻ നൽകിയതാരെന്ന് വെളിപ്പെടുത്തിയില്ല

കട്ടർ ഉപയോഗിച്ചാണ് ദീപുവിൻ്റെ കഴുത്തറുത്തത് എന്നാണ് സൂചന. കൂടുതർ പേരുടെ സഹായം ഉണ്ടോ എന്നും...

Read More >>
Top Stories