#theft | രാത്രി വീടിനുള്ളിൽ മൊബൈൽ വെളിച്ചം, ഞെട്ടിയുണർന്നപ്പോൾ കള്ളൻ; രണ്ട് വീടുകളിൽ കയറി സ്വർണം കവർന്നു

#theft | രാത്രി വീടിനുള്ളിൽ മൊബൈൽ വെളിച്ചം, ഞെട്ടിയുണർന്നപ്പോൾ കള്ളൻ; രണ്ട് വീടുകളിൽ കയറി സ്വർണം കവർന്നു
Jun 17, 2024 02:40 PM | By Athira V

തൃശൂർ: ( www.truevisionnews.com ) തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ അഴീക്കോട് രണ്ടിടങ്ങളിൽ മോഷണം. വീടുകളിൽ നിന്നും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. അഴീക്കോട് പുത്തൻപള്ളിക്ക് കിഴക്കുവശം കളറാട്ട് പ്രദേശത്താണ് മോഷണം നടന്നത്.

കായിപ്പറമ്പിൽ ഗിരീഷിന്‍റെ വീടിന്‍റെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയാണ് കവർച്ച നടന്നത്. മോഷ്ടാവ് സ്വീകരണമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഗിരീഷിന്‍റെ രണ്ടര വയസുള്ള പേരക്കുട്ടിയുടെ മാലയും, രണ്ട് വളകളുമാണ് കവർന്നത്. രണ്ട് പവൻ സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു.

മൊബൈൽ ഫ്ലാഷ് ലൈറ്റ് കണ്ട് വീട്ടുകാർ ഉണർന്നുവെങ്കിലും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. സമീപത്തുള്ള കുഴിക്കാട്ട് ചന്ദ്രമതിയുടെ ഒന്നേകാൽ പവൻ തൂക്കമുള്ള മാലയും മോഷ്ടാവ് കവർന്നു. ഇവിടെയും അടുക്കള വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.

കഴുത്തിലുണ്ടായിരുന്ന മാല വലിച്ചു പൊട്ടിക്കുന്നതിനിടെ ചന്ദ്രമതി ഉണർന്ന് ബഹളം വെച്ചുവെങ്കിലും മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.

ഈ പ്രദേശത്ത് തന്നെ അയ്യാരിൽ മുഹമ്മദലിയുടെ വീട്ടിൽ വാതിൽ കുത്തിതുറന്ന് മോഷണശ്രമം നടത്തി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണവും മോഷണശ്രമവും നടന്നത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.

#gold #ornaments #robbed #two #houses #thirissur #kodungallur

Next TV

Related Stories
#busstrike | സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

Jun 26, 2024 03:29 PM

#busstrike | സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

140 കിലോമീറ്റർ അധികം വരുന്ന സ്വകാര്യ ബസ്സുകളുടെ ഫിറ്റനസ് പുതുക്കി നൽകണമെന്നും ബസ്സുടമകൾ...

Read More >>
#Clash  |ബാർ പരിസരത്ത് കൂട്ടയടി; ജീവനക്കാരുൾപ്പടെ ആറ്  പേർക്കെതിരെ കേസ്

Jun 26, 2024 03:25 PM

#Clash |ബാർ പരിസരത്ത് കൂട്ടയടി; ജീവനക്കാരുൾപ്പടെ ആറ് പേർക്കെതിരെ കേസ്

ഒടുവിൽ ബാർ ജീവനക്കാരും അടിപിടിയിൽ പങ്കാളികളായി....

Read More >>
#bombfound | മക്കിമലയിൽ കണ്ടെത്തിയ കുഴിബോംബുകൾ നിർവീര്യമാക്കി; തണ്ടർബോൾട്ടിനെ ലക്ഷ്യമിട്ട് കുഴിച്ചിട്ടതെന്ന് നി​ഗമനം

Jun 26, 2024 03:05 PM

#bombfound | മക്കിമലയിൽ കണ്ടെത്തിയ കുഴിബോംബുകൾ നിർവീര്യമാക്കി; തണ്ടർബോൾട്ടിനെ ലക്ഷ്യമിട്ട് കുഴിച്ചിട്ടതെന്ന് നി​ഗമനം

പ്രദേശത്ത് തണ്ടർബോൾട്ട് ജാ​ഗ്ര പുലർത്തുന്നുണ്ട്. മാവോയിസ്റ്റുകൾ വന്നുപോകുന്ന...

Read More >>
#Deepumurdercase | ദീപു കൊലക്കേസ്: സ്വയം കുറ്റമേറ്റ് ഗുണ്ട നേതാവ് അമ്പിളി, ക്വട്ടേഷൻ നൽകിയതാരെന്ന് വെളിപ്പെടുത്തിയില്ല

Jun 26, 2024 03:02 PM

#Deepumurdercase | ദീപു കൊലക്കേസ്: സ്വയം കുറ്റമേറ്റ് ഗുണ്ട നേതാവ് അമ്പിളി, ക്വട്ടേഷൻ നൽകിയതാരെന്ന് വെളിപ്പെടുത്തിയില്ല

കട്ടർ ഉപയോഗിച്ചാണ് ദീപുവിൻ്റെ കഴുത്തറുത്തത് എന്നാണ് സൂചന. കൂടുതർ പേരുടെ സഹായം ഉണ്ടോ എന്നും...

Read More >>
Top Stories