#Jobfraud |പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വയനാട് സ്വദേശിക്ക് നഷ്ടമായത് 11,14,245 രൂപ

#Jobfraud |പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വയനാട് സ്വദേശിക്ക് നഷ്ടമായത് 11,14,245 രൂപ
Jun 17, 2024 11:56 AM | By Susmitha Surendran

കല്‍പ്പറ്റ: (truevisionnews.com)  ഓണ്‍ലൈനില്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശിയുടെ പണം തട്ടിയെടുത്തു. തരുവണ സ്വദേശിയാണ് തട്ടിപ്പിനിരയായത്. 11,14,245 രൂപ ഇയാള്‍ക്ക് നഷ്ടപ്പെട്ടതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ടെലഗ്രാമില്‍ ഒരു വ്യക്തി അയച്ച സന്ദേശത്തില്‍ നിന്നാണ് തട്ടിപ്പിന്‍റെ തുടക്കം. ബിസിനസ് അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് ലാഭമുണ്ടാക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ഓരോ ഘട്ടങ്ങളില്‍ ഓരോ ടാസ്‌ക് നല്‍കി ചെറിയ ലാഭം നല്‍കി കൂടുതല്‍ തുക നിക്ഷേപിക്കാൻ ഇരയെ പ്രേരിപ്പിച്ചു. പിന്നീട് ഘട്ടം ഘട്ടമായി വലിയ തുക തട്ടിയെടുക്കുകയായിരുന്നു.

തരുവണ സ്വദേശിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഓണ്‍ലൈന്‍ ട്രേഡിംഗില്‍ വന്‍തുക വാഗ്ദാനം ചെയ്ത് വൈത്തിരി സ്വദേശിയിയില്‍ നിന്ന് ആറര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയും പൊലീസിന് മുമ്പിലെത്തിയിരുന്നു.

അതേസമയം വ്യാപകമായി വല വിരിച്ച് കെണിയൊരുക്കിയിരിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ കെണിയില്‍പ്പെടരുതെന്ന് വയനാട് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.

തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടാല്‍ സമയം വൈകാതെ തന്നെ അതത് സ്റ്റേഷനുകളില്‍ പരാതി നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു.

#native #Wayanad #extorted #money #offering #him #part #time #job #online.

Next TV

Related Stories
#ManuThomas | ‘എം. ഷാജർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തി’; മനു തോമസിന്റെ പരാതി പുറത്ത്

Jun 26, 2024 02:36 PM

#ManuThomas | ‘എം. ഷാജർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തി’; മനു തോമസിന്റെ പരാതി പുറത്ത്

15 മാസമായി ഒരു രാഷ്ട്രീയ പ്രവർത്തനവും മനു നടത്തിയിട്ടില്ല. വ്യാപാര സംരംഭങ്ങളിൽനിന്ന് ഒഴിവാകാൻ മനുവിനോട് പാർട്ടി ആവശ്യപ്പെട്ടെങ്കിലും...

Read More >>
#pineapple | ചിലത് കരിഞ്ഞുണങ്ങി, ചിലത് വെള്ളം കയറി ചീഞ്ഞുപോയി; കാലാവസ്ഥാ മാറ്റം കാരണം കൈതച്ചക്ക കൃഷിയിൽ വ്യാപക നാശം

Jun 26, 2024 01:45 PM

#pineapple | ചിലത് കരിഞ്ഞുണങ്ങി, ചിലത് വെള്ളം കയറി ചീഞ്ഞുപോയി; കാലാവസ്ഥാ മാറ്റം കാരണം കൈതച്ചക്ക കൃഷിയിൽ വ്യാപക നാശം

കൈതച്ചക്കകൾക്ക് ഗുണനിലവാരം ഇല്ലാത്തതോടെ തോട്ടത്തിൽ തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലാണ്...

Read More >>
#amebicencephalitis | 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്; ആരോഗ്യവകുപ്പ് ജാഗ്രതയിൽ

Jun 26, 2024 01:43 PM

#amebicencephalitis | 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്; ആരോഗ്യവകുപ്പ് ജാഗ്രതയിൽ

രണ്ടാഴ്ച മുമ്പ് മരിച്ച പെൺകുട്ടിയുടെ മരണകാരണം കഴിഞ്ഞ ദിവസമാണ് വ്യക്തമായത്....

Read More >>
Top Stories