#kanambrakunn | മൗനം ആർക്ക് വേണ്ടി? ഭൂമാഫിയകൾ കൈയ്യടക്കിയ നാദാപുരത്തെ കിണമ്പ്ര കുന്ന് ഇടിച്ചു നിരത്തുന്നു

#kanambrakunn | മൗനം ആർക്ക് വേണ്ടി?  ഭൂമാഫിയകൾ കൈയ്യടക്കിയ നാദാപുരത്തെ കിണമ്പ്ര കുന്ന് ഇടിച്ചു നിരത്തുന്നു
Jun 17, 2024 11:13 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) മനുഷ്യർ മൗനരായപ്പോൾ യന്ത്രങ്ങളുടെ അലർച്ചയും മുരളലും, ഇടിച്ചു നിരത്തി തുടങ്ങിയ കുന്നിൽ നിന്ന് കുത്തിയൊലിച്ച് കണ്ണീർ ചാലിലൂടെ മണ്ണ് മഴ വെള്ളത്തിലൂടെ കുത്തി ഒഴുകുമ്പൊഴും കണ്ടില്ലെന്ന് നടക്കുകയാണ് പലരും. ഇവിടെ ഹിറ്റാച്ചികളും ജെസിബികളും നിറഞ്ഞതോടെ അമർഷത്തിൻ്റെയും പ്രതിഷേധത്തിൻ്റെയും ചെറു ശബ്ദങ്ങൾ ഉയർന്ന് കഴിഞ്ഞു. ഒപ്പം പരുന്ത് മീതെ പറക്കാത്ത പണത്തിൻ്റെ പ്രലോഭനങ്ങളും തുടങ്ങി.

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ നാദാപുരം ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിലും നാലാം വാർഡിലുമായി പരന്നു കിടക്കുന്ന പ്രകൃതി മരോഹരവും പ്രദേശത്തിൻ്റെ പരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്ന പ്രധാന കേന്ദ്രവുമാണ് കിണമ്പ്രക്കുന്ന്.

പ്രകൃതി ഭംഗിയാൽ കാഴ്ചകാരുടെ മനം കവരുന്ന വാണിമേൽ പുഴയോരത്ത് നിന്ന് ആരംഭിച്ച് പെരുവങ്കര വിഷ്ണുമംഗലം ഭാഗത്തായി പരന്നു കിടക്കുന്ന അപൂർവ്വയിനം ജൈവസമ്പത്തും നിരവധിയായ വിവിധ തരം പക്ഷികളും മയിലുകളും കുരങ്ങുകളും ഉൾപ്പെടെയുള്ളവയുടെ പ്രധാന ആവാസ കേന്ദ്രമായ കിണമ്പ്ര കുന്നാണ് ഇന്ന് ഭൂമാഫിയകൾ കൈയ്യടക്കി ഇടിച്ചു നിരത്തി കൊണ്ടിരിക്കുന്നത്.


കുന്നിടിക്കുന്നത് എന്തിനെന്നോ എന്താണ് ഇവിടെ ആരംഭിക്കുന്നത് എന്നോ സമീപവാസികൾക്കോ നാട്ടുകാർക്കോ അറിയില്ല . റിയൽ എസ്റ്റേറ്റ് മാഫിയകൾ വാങ്ങിക്കൂട്ടിയ ഇവിടെ വൻകിട സമ്പന്നരുടെ നേതൃത്വത്തിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തി എന്താണ് എന്ന് അന്വേഷിച്ച് പ്രദേശവാസികളായ കുറച്ച് യുവാക്കൾ എത്തിയിരുന്നു .

നിർമ്മാണ പ്രവൃത്തി എന്താണ് എന്ന് വെളിപെടുത്താത്ത സാഹചര്യത്തിൽ കുന്നിടിച്ചുള്ള നിർമ്മാണ പ്രവൃത്തി നിർത്തിവെക്കാൻ യുവാക്കൾ ആവശ്യപെട്ടു. ഇതിന് ശേഷം ചില ഇടനിലക്കാർ വഴി വൻ സാമ്പത്തിക വാഗ്ദാനമാണ് യുവാക്കൾക്ക് നൽകിയത്. എന്നാൽ നാട്ടിനും ഭാവി തലമുറക്ക് പോലും ഭീഷണിയാകുന്ന ഒരു നാടിനെ നാശത്തിലേക്ക് തള്ളിവിടാൻ ഞങ്ങൾ തയ്യാറല്ല എന്നാണ് യുവാക്കളുടെ തീരുമാനം.

സമ്പന്നരുടെ പണമോ ഐ ഫോണോ അല്ല ഞങ്ങക്കൾക്കാവശ്യം ഞങ്ങളുടെ നാടാണ് എന്നാണ് ഇവരുടെ നിലപാട് . കിണമ്പ്ര കുന്നിടിക്കുന്നത് ഒരു കാരണവശാലും അനുവദിക്കരുതെന്നാണ് നാട്ടുകാരുടെയും അഭിപ്രായം. കിണമ്പ്ര കുന്നിൽ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാതെയാണ് നാദാപുരം ഗവ. കോളേജിനായി കെട്ടിടം പണിതത്.


സർവകക്ഷി നേതൃത്വത്തിൽ ജനകീയമായി ധനസമാഹരണം നടത്തിയാണ് കോളേജിനായി ഭൂമിവാണ്ടിയത്. ഈ സമയത്ത് കുറച്ച് ഭൂമി സൗജന്യമായി ലഭിച്ചു. എന്നാൽ സൗജന്യമായി ഭൂമിനൽകിയവർ പണം വാങ്ങി വിട്ടുകൊടുത്ത ഭൂമിക്ക് നാട്ടിലെ നടപ്പ് വിലയുടെ ഇരട്ടിയിലധികം ഈടാക്കിയതായും നാട്ടുകാർ പറയുന്നു. മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ കുന്നിടിച്ച് നിരത്തുന്നതിനെതിരെ രംഗത്ത് വരുന്നില്ലെന്ന ആക്ഷേപം നാട്ടുകാർക്കുണ്ട്.

ഭൂമാഫിയകളുടെ കൈയ്യിൽ നിന്ന് നക്കാപ്പിച്ച കൈപറ്റി നാടിനെ ഒറ്റികൊടുക്കാൻ തയ്യാറാകാകില്ലയെന്നാണ് വലിയ വിഭാഗം പ്രദേശവാസികൾ പറയുന്നത്. ഇനി വരുന്ന തലമുറക്ക് ഇവിടെ സ്വസ്ഥമായി ജീവിക്കണമെങ്കിൽ കിണമ്പ്ര കുന്ന് സംരക്ഷിച്ചേ മതിയാകൂവെന്നും അതിന് ഒരു നാടാകേ ഒറ്റക്കെട്ടായ് നിൽക്കണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

കിണമ്പ്ര കുന്നിൻറ നാല് ഭാഗത്ത് ആയി നിരവധി പാവപെട്ട കുടുംബങ്ങൾ താമസിക്കുന്നുണ്ട് കുന്നിടിച്ച് കഴിയുന്നതോട് കൂടി കുന്നിനു താഴെയുള്ള വീട്ടുകാരുടെ കിണറുകളിലെ കുടിവെള്ളo അപ്രത്യക്ഷമായി തുടുങ്ങും ഇതോട് കൂടി ഇടവിടെ താമസിക്കുന്ന പാവങ്ങളുടെ ജീവിതം ദുസ്സഹമായി തുടങ്ങും. ഇതിനെതിരേ നാടിലെ എല്ലാ വിഭാഗം ജനങ്ങളും കക്ഷി രാഷ്ട്രീയ ഭേദമന്യേ അണിനിരക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും കിണമ്പ്രക്കുന്ന് സംരക്ഷണ സമിതി അംഗങ്ങൾ പറയുന്നു.

#Who #is #silence #for #Nadapuram #which #taken #over #land #mafias #Kinambara #Hill #demolished

Next TV

Related Stories
#ManuThomas | ‘എം. ഷാജർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തി’; മനു തോമസിന്റെ പരാതി പുറത്ത്

Jun 26, 2024 02:36 PM

#ManuThomas | ‘എം. ഷാജർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തി’; മനു തോമസിന്റെ പരാതി പുറത്ത്

15 മാസമായി ഒരു രാഷ്ട്രീയ പ്രവർത്തനവും മനു നടത്തിയിട്ടില്ല. വ്യാപാര സംരംഭങ്ങളിൽനിന്ന് ഒഴിവാകാൻ മനുവിനോട് പാർട്ടി ആവശ്യപ്പെട്ടെങ്കിലും...

Read More >>
#pineapple | ചിലത് കരിഞ്ഞുണങ്ങി, ചിലത് വെള്ളം കയറി ചീഞ്ഞുപോയി; കാലാവസ്ഥാ മാറ്റം കാരണം കൈതച്ചക്ക കൃഷിയിൽ വ്യാപക നാശം

Jun 26, 2024 01:45 PM

#pineapple | ചിലത് കരിഞ്ഞുണങ്ങി, ചിലത് വെള്ളം കയറി ചീഞ്ഞുപോയി; കാലാവസ്ഥാ മാറ്റം കാരണം കൈതച്ചക്ക കൃഷിയിൽ വ്യാപക നാശം

കൈതച്ചക്കകൾക്ക് ഗുണനിലവാരം ഇല്ലാത്തതോടെ തോട്ടത്തിൽ തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലാണ്...

Read More >>
#amebicencephalitis | 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്; ആരോഗ്യവകുപ്പ് ജാഗ്രതയിൽ

Jun 26, 2024 01:43 PM

#amebicencephalitis | 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്; ആരോഗ്യവകുപ്പ് ജാഗ്രതയിൽ

രണ്ടാഴ്ച മുമ്പ് മരിച്ച പെൺകുട്ടിയുടെ മരണകാരണം കഴിഞ്ഞ ദിവസമാണ് വ്യക്തമായത്....

Read More >>
Top Stories