#accident | കാർ നിയന്ത്രണംവിട്ട്​ മറിഞ്ഞ് അപകടം; ഒരാൾക്ക്​ പരിക്ക്

#accident | കാർ നിയന്ത്രണംവിട്ട്​ മറിഞ്ഞ് അപകടം; ഒരാൾക്ക്​ പരിക്ക്
Jun 17, 2024 11:06 AM | By Athira V

ഈ​രാ​റ്റു​പേ​ട്ട: ( www.truevisionnews.com ) ഇ​ല്ലി​ക്ക​ൽ ക​ല്ല് സ​ന്ദ​ർ​ശി​ച്ച്​ മ​ട​ങ്ങി​യ സം​ഘം സ​ഞ്ച​രി​ച്ച കാ​ർ താ​ഴ്ച​യി​ലേ​ക്ക്​ മ​റി​ഞ്ഞു. കാ​റി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​ണ്​ അ​പ​ക​ട​കാ​ര​ണം. വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​ക്ക്.

ഞാ​യ​റാ​ഴ്ച ഒ​ന്ന​ര​യോ​ടെ മേ​ലു​ടു​ക്ക​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം പ​ണ്ടാ​ര​വ​ള​വ് സ്വ​ദേ​ശി എ​ബി (24) യു​ടെ കൈ ​ഒ​ടി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച് യു​വാ​ക്ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

കാ​ർ ഇ​റ​ക്കം ഇ​റ​ങ്ങി വ​ന്ന കാ​റി​ന്റെ ബ്രേ​ക്ക് ന​ഷ്ട​മാ​യ​പ്പോ​ൾ റോ​ഡ​രി​കി​ൽ ക​ണ്ട വീ​ടി​ന്റെ മു​റ്റ​ത്തേ​ക്ക് ഓ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. വേ​ഗ​ത​യി​ൽ വ​ന്ന വാ​ഹ​ന​ത്തെ ത​ട​ഞ്ഞു​നി​ർ​ത്താ​ൻ പ​റ്റി​യ​തൊ​ന്നും വീ​ട്ടു​മു​റ്റ​ത്ത് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

മു​റ്റ​ത്ത് ക​യ​റി​യ കാ​ർ വീ​ടി​ന്റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ത്ത്​ താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കാ​ർ 15 അ​ടി​യോ​ളം താ​ഴേ​ക്ക് വീ​ണു. വീ​ടി​ന്റെ താ​ഴെ പു​ര​യി​ട​ത്തി​ന്റെ സം​ര​ക്ഷ​ണ ഭി​ത്തി​യി​ലേ​ക്കാ​ണ് വാ​ഹ​നം വീ​ണ​ത്. ചോ​ന​മ​ല​യി​ൽ രാ​ജേ​ഷി​ന്റെ വീ​ട്ടു​മു​റ്റ​ത്തേ​ക്കാ​ണ് കാ​ർ ക​യ​റി​യ​ത്.

ഈ ​സ​മ​യ​ത്ത് മു​റ്റ​ത്ത് ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കൈ ​ഒ​ടി​ഞ്ഞ എ​ബി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഈ ​ഭാ​ഗ​ത്ത്​ ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി പ​ത്തി​ല​ധി​കം അ​പ​ക​ട​ങ്ങ​ൾ സ​മാ​ന നി​ല​യി​ൽ ന​ട​ന്നി​ട്ടു​ണ്ട്.

അ​ശ്ര​ദ്ധ​മാ​യി ഇ​റ​ങ്ങി വ​രു​ന്ന​താ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ന് കാ​ര​ണം. വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​യി എ​ത്തു​ന്ന​വ​ർ​ക്ക് സ്ഥ​ല പ​രി​ച​യ​മി​ല്ലാ​ത്ത​തും കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വും വ​ള​വു​മാ​ണ് വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ടാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ. ഇ​വി​ടെ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന​ത് ദീ​ർ​ഘ​കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ്.


#car #went #out #control #one #injured

Next TV

Related Stories
#pineapple | ചിലത് കരിഞ്ഞുണങ്ങി, ചിലത് വെള്ളം കയറി ചീഞ്ഞുപോയി; കാലാവസ്ഥാ മാറ്റം കാരണം കൈതച്ചക്ക കൃഷിയിൽ വ്യാപക നാശം

Jun 26, 2024 01:45 PM

#pineapple | ചിലത് കരിഞ്ഞുണങ്ങി, ചിലത് വെള്ളം കയറി ചീഞ്ഞുപോയി; കാലാവസ്ഥാ മാറ്റം കാരണം കൈതച്ചക്ക കൃഷിയിൽ വ്യാപക നാശം

കൈതച്ചക്കകൾക്ക് ഗുണനിലവാരം ഇല്ലാത്തതോടെ തോട്ടത്തിൽ തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലാണ്...

Read More >>
#amebicencephalitis | 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്; ആരോഗ്യവകുപ്പ് ജാഗ്രതയിൽ

Jun 26, 2024 01:43 PM

#amebicencephalitis | 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്; ആരോഗ്യവകുപ്പ് ജാഗ്രതയിൽ

രണ്ടാഴ്ച മുമ്പ് മരിച്ച പെൺകുട്ടിയുടെ മരണകാരണം കഴിഞ്ഞ ദിവസമാണ് വ്യക്തമായത്....

Read More >>
#missing | യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി

Jun 26, 2024 01:37 PM

#missing | യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി

വെളിമുക്ക് പടിക്കൽ സ്വദേശി മുഹമ്മദ് സഫീർ, മകൾ ഇനായ മെഹറിൻ എന്നിവരെയാണ്...

Read More >>
Top Stories