#attack | തൃശൂരിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദ്ദനം

#attack | തൃശൂരിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദ്ദനം
Jun 17, 2024 09:12 AM | By Susmitha Surendran

(truevisionnews.com)  തൃശൂർ ചേലക്കരയിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദ്ദനം. ഭാര്യയും കുടുംബവുമാണ് ചേലക്കോട് സ്വദേശി സുലൈമാനെ മർദ്ദിച്ചത്.

നാലു മാസത്തോളമായി ഭാര്യയുമായി അകന്ന് താമസിക്കുകയായിരുന്നു സുലൈമാൻ. ഗുരുതരമായി പരിക്കേറ്റ സുലൈമാൻ ചികിത്സയിലാണ്.

മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്. മകൾക്ക് പുതിയ വസ്ത്രങ്ങളും പലഹാരങ്ങളുമായി പെരുന്നാൾ സമ്മാനമായി നൽകാൻ എത്തിയതായിരുന്നു സുലൈമാൻ.

ഇത് കണ്ട ഭാര്യാപിതാവും മാതാവും വീട്ടിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും തുടർന്ന് മർദ്ദിക്കുകയും ചെയ്തത്.

വീട്ടിൽ നിന്ന് ചവിട്ടി പുറത്താക്കിയ സുലൈമാനെ കമ്പിവടി കൊണ്ടും മുളവടി കൊണ്ടും ആക്രമിക്കുകയായിരുന്നു. സുലൈമാന്റെ കൈക്കും കാലിനും ​ഗുരുതര പരുക്കേറ്റിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകാനാണ് സുലൈമാന്റെ തീരുാമനം.

#Father #brutally #beatenup #Thrissur #Eid #gift #his #daughter

Next TV

Related Stories
#pineapple | ചിലത് കരിഞ്ഞുണങ്ങി, ചിലത് വെള്ളം കയറി ചീഞ്ഞുപോയി; കാലാവസ്ഥാ മാറ്റം കാരണം കൈതച്ചക്ക കൃഷിയിൽ വ്യാപക നാശം

Jun 26, 2024 01:45 PM

#pineapple | ചിലത് കരിഞ്ഞുണങ്ങി, ചിലത് വെള്ളം കയറി ചീഞ്ഞുപോയി; കാലാവസ്ഥാ മാറ്റം കാരണം കൈതച്ചക്ക കൃഷിയിൽ വ്യാപക നാശം

കൈതച്ചക്കകൾക്ക് ഗുണനിലവാരം ഇല്ലാത്തതോടെ തോട്ടത്തിൽ തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലാണ്...

Read More >>
#amebicencephalitis | 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്; ആരോഗ്യവകുപ്പ് ജാഗ്രതയിൽ

Jun 26, 2024 01:43 PM

#amebicencephalitis | 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്; ആരോഗ്യവകുപ്പ് ജാഗ്രതയിൽ

രണ്ടാഴ്ച മുമ്പ് മരിച്ച പെൺകുട്ടിയുടെ മരണകാരണം കഴിഞ്ഞ ദിവസമാണ് വ്യക്തമായത്....

Read More >>
#missing | യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി

Jun 26, 2024 01:37 PM

#missing | യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി

വെളിമുക്ക് പടിക്കൽ സ്വദേശി മുഹമ്മദ് സഫീർ, മകൾ ഇനായ മെഹറിൻ എന്നിവരെയാണ്...

Read More >>
Top Stories