#arrest | ചാരിറ്റി സംഘടനയുടെ പേരിൽ തട്ടിപ്പ്; ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ

#arrest | ചാരിറ്റി സംഘടനയുടെ പേരിൽ തട്ടിപ്പ്; ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ
Jun 16, 2024 08:38 PM | By Susmitha Surendran

കോട്ടയം: (truevisionnews.com)  ചാരിറ്റി സംഘടനയുടെ പേരിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു.

ഏറ്റുമാനൂർ പേരൂർ 101 കവല ശങ്കരാമലയിൽ വീട്ടിൽ മേരി കുഞ്ഞുമോൻ (63), അയ്മനം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കൽകൂന്തൽ ചേമ്പളം കിഴക്കേകൊഴുവനാൽ വീട്ടിൽ ജെസി ജോസഫ് (54) എന്നിവരാണ് പിടിയിലായത്.

പേരൂർ സ്വദേശിനികളായ വീട്ടമ്മമാരെ സമീപിച്ച് എറണാകുളത്തുള്ള ഒരു ചാരിറ്റി സംഘടന മുഖാന്തരം വിദേശത്തുനിന്ന് തങ്ങൾക്ക് പണം ലഭിക്കുമെന്നും ഇതിലേക്ക് ടാക്സായും സർവീസ്ചാർജായും പണം അടയ്ക്കുന്നതിന് പൈസ തന്നാൽ ഇവർക്ക് ലക്ഷക്കണക്കിന് രൂപ കമ്മീഷൻ തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

ഇതിനായി ഇവരിൽനിന്ന് പലതവണകളായി, പലകാരണങ്ങൾ പറഞ്ഞ് ഒരു കോടിയിൽപരം രൂപ തട്ടിയെടുക്കുകയായിരുന്നു. ഇവർ പണം തിരികെ നൽകാതെ കബളിപ്പിച്ചതിനെ തുടർന്ന് വീട്ടമ്മമാർ പോലീസിൽ പരാതി നൽകി. തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ അന്വേഷണത്തിൽ ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിയതായി കണ്ടെത്തി.

തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ. ഷോജോ വർഗീസ്, എസ്.ഐമാരായ ജയപ്രസാദ്, സിനിൽ, എ.എസ്.ഐ സജി, സി.പി.ഓമാരായ സുമിത, ലിഖിത എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായും പോലീസ് അറിയിച്ചു.

#Fraud #name #charity #Two #women #arrested #case #extortion #crore

Next TV

Related Stories
#arrest | കണ്ണൂരിൽ നിന്ന് അടിച്ച് മാറ്റിയ ക്രെയിൻ കണ്ടെത്തിയത് കോട്ടയത്ത്; ഒരാൾ പിടിയിൽ

Jan 20, 2025 07:08 PM

#arrest | കണ്ണൂരിൽ നിന്ന് അടിച്ച് മാറ്റിയ ക്രെയിൻ കണ്ടെത്തിയത് കോട്ടയത്ത്; ഒരാൾ പിടിയിൽ

ദേശീയപാത നിർമാണത്തിനെത്തിച്ച ക്രെയിൻ ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മോഷണം...

Read More >>
#sharonrajmurdercase | ലൈംഗിക ബന്ധത്തിനായി ഷാരോണിനെ വിളിച്ചുവരുത്തി, സ്നേഹം നടിച്ച് വിഷം കലർത്തിയ കഷായം കുടിക്കാൻ വെല്ലുവിളിച്ചു; വിധി പകര്‍പ്പ് പുറത്ത്

Jan 20, 2025 05:17 PM

#sharonrajmurdercase | ലൈംഗിക ബന്ധത്തിനായി ഷാരോണിനെ വിളിച്ചുവരുത്തി, സ്നേഹം നടിച്ച് വിഷം കലർത്തിയ കഷായം കുടിക്കാൻ വെല്ലുവിളിച്ചു; വിധി പകര്‍പ്പ് പുറത്ത്

വിഷം നൽകി കൊലപ്പെടുത്താനായി ഗ്രീഷ്മ ഗവേഷണം നടത്തിയെന്നും ഷരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മക്ക് കൃത്യമായ പദ്ധതിയുണ്ടായിരുന്നുവെന്നും വിധിയിൽ...

Read More >>
#Fellintosea | സുഹൃത്തിനൊപ്പം കാപ്പാട് ബീച്ചിലെത്തിയ എത്തിയ പെൺകുട്ടി കടലിൽ വീണു, അപകടം  ഫോണ്‍ ചെയ്യുന്നതിനിടെ

Jan 20, 2025 05:10 PM

#Fellintosea | സുഹൃത്തിനൊപ്പം കാപ്പാട് ബീച്ചിലെത്തിയ എത്തിയ പെൺകുട്ടി കടലിൽ വീണു, അപകടം ഫോണ്‍ ചെയ്യുന്നതിനിടെ

കാപ്പാട് തുവ്വപ്പാറ ഭാഗത്ത് പാറയിൽ നിന്നും ഫോൺ ചെയ്യുന്നതിനിടെ കടലിലേയ്ക്ക് വീണ്...

Read More >>
#theft |  തളിപ്പറമ്പിൽ  ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തി

Jan 20, 2025 04:54 PM

#theft | തളിപ്പറമ്പിൽ ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തി

ഞായറാഴ്ച പുലർച്ചെയാണ് ക്രെയിൻ മോഷ്ടിച്ച് കടത്തിയത്. 25 ലക്ഷം രൂപ വിലവരുന്ന എസിഇ കമ്പനിയുടെ 2022 മോഡൽ ക്രെയിനാണ് മോഷണം...

Read More >>
#drug | രാസ ലഹരി വ്യാപകം; കുറ്റ്യാടിയിൽ മയക്കുമരുന്ന് വാങ്ങാനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി

Jan 20, 2025 04:35 PM

#drug | രാസ ലഹരി വ്യാപകം; കുറ്റ്യാടിയിൽ മയക്കുമരുന്ന് വാങ്ങാനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി

കുറ്റ്യാടി നാദാപുരം മേഖലയിൽ മാരക മയക്കുമരുന്ന് ലോബി തന്നെ...

Read More >>
#accident |  പാലേരിയില്‍ കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു, അപകടം കുറ്റ്യാടിയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ

Jan 20, 2025 04:23 PM

#accident | പാലേരിയില്‍ കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു, അപകടം കുറ്റ്യാടിയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ

കൊയിലാണ്ടിയില്‍ നിന്നും കുറ്റ്യാടിയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ കുടുംബം സഞ്ചരിച്ച കാറാണ്...

Read More >>
Top Stories

Entertainment News