Jun 16, 2024 03:58 PM

തൃശ്ശൂർ: ( www.truevisionnews.com ) കുവൈത്തിലെ തൊഴിലാളി ക്യാപിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന് ലൈഫിൽ വീട് നൽകുമെന്ന് മന്ത്രി കെ രാജൻ. ചാവക്കാട് നഗരസഭ 20 ന് യോഗം ചേർന്ന് അജണ്ട അംഗീകരിക്കും.

പിന്നാലെ സംസ്ഥാനസർക്കാർ അംഗീകാരം നൽകുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. ബിനോയ് തോമസിന്റെ വീട് സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം.

ബിനോയ് തോമസിന്റെ മകന് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി ആർ. ബിന്ദുവും പറഞ്ഞു. ബിനോയ് തോമസിന് വീട് വച്ചു നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വാഗ്ദാനം ചെയ്തിരുന്നു. പിന്നാലെയാണ് ലൈഫിൽ വീട് നൽകാനുള്ള മന്ത്രിയുടെ പ്രഖ്യാപനം.

#kuwait #tragedy #minister #krajan #says #binoythomas #will #be #given #house #life

Next TV

Top Stories