#theft | വെള്ളപ്പൊക്കത്തെ തുടർന്ന് വീട്ടുകാർ മാറിയ തക്കത്തിന് മോഷണം; അലമാര കുത്തിത്തുറന്ന് നാല് പവൻ കവർന്നു

#theft | വെള്ളപ്പൊക്കത്തെ തുടർന്ന് വീട്ടുകാർ മാറിയ തക്കത്തിന് മോഷണം; അലമാര കുത്തിത്തുറന്ന് നാല് പവൻ കവർന്നു
Jun 15, 2024 09:40 PM | By Susmitha Surendran

എടത്വാ:  (truevisionnews.com)  തലവടിയിൽ വീണ്ടും മോഷണവും മോഷണ ശ്രമവും. ആൾ താമസമില്ലാത്ത വീട്ടിലെ അലമാര കുത്തി തുറന്ന് നാലു പവൻ സ്വർണ്ണം കവർന്നു.

തലവടി ആനപ്രമ്പാൽ സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിലും സമീപത്തെ ആൾ താമസമില്ലാത്ത വീട്ടിലുമാണ് മോഷണവും മോഷണ ശ്രമവും നടന്നത്.

വീടിന്റെ പ്രധാന വാതിൽ അരകല്ലിന്റെ കുഴവി ഉപയോഗിച്ച് ഇടിച്ച് തുറന്ന അകത്തു കടന്ന മോഷ്ടാവ് അലമാര കുത്തി തുറന്നാണ് നാലു പവൻ സ്വർണ്ണം കവർന്നത്.

വെള്ളപ്പൊക്കത്തെ തുടർന്ന് വീട്ടുകാർ മറ്റൊരിടത്താണ് താമസിക്കുന്നത്. മോഷണം നടന്ന തലേദിവസം വീട്ടുകാർ വീട് വൃത്തിയാക്കിയ ശേഷം പോയതാണ്.

ഇവാഞ്ചലിക്കൽ പള്ളിയുടെ പ്രധാന വാതിലിന്റെ പൂട്ട് തല്ലി തുറന്ന് അകത്തു കടന്ന മോഷ്ടാവ് മേശയും അലമാരയും കുത്തിതുറന്നിട്ട നിലയിലാണ്.

പള്ളിയിൽ പണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ സൂക്ഷിക്കാത്തതിനാൽ മോഷണം പോയിട്ടില്ല. പള്ളി അധിക്യതരും വീട്ടുകാരും എടത്വാ പോലീസിൽ പരാതി നൽകി.

ആലപ്പുഴയിൽ നിന്ന് വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വോഡും സംഭസ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. പോലീസ് നായ പള്ളിക്ക് മുൻപിലെ അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിലൂടെ 500 മീറ്ററോളം ഓടിയ ശേഷം ഇടവഴിയിലൂടെ പട്ടരുപറമ്പ് പുരയിടത്തിൽ ചെന്നുനിന്നു.

മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ആനപ്രമ്പാൽ തെക്ക് നിത്യസഹായ മാതാ മലങ്കര കാത്തലിക് ചാപ്പലിലും കുരിശ്ശടിയിലും മോഷണം നടത്തിയത്.

കുരിശ്ശടിയിലെ മാതാവിന്റെ തിരുരൂപത്തിലും ചാപ്പലിനുള്ളിലെ ബക്കറ്റിലും സൂക്ഷിച്ചിരുന്ന നോട്ടുമാലകൾ മോഷണം പോയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിന് പിന്നാലെയാണ് തലവടി കേന്ദ്രീകരിച്ച് വീണ്ടും മോഷണവും മോഷണ ശ്രമവും നടന്നത്.

എടത്വാ സി.ഐ മിഥുൻ എസ്. ഐ സജികുമാർ, വിരലടയാള വിദഗ്ദൻ അപ്പുക്കുട്ടൻ എന്നിവർ അന്വഷണത്തിന് നേത്യത്വം നൽകി.

#Theft #house #moved #flood #cupboard #broken #open #four #pavans #stolen

Next TV

Related Stories
kseb |കുടിശ്ശിക അടച്ചില്ല, സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി

Jun 21, 2024 11:40 AM

kseb |കുടിശ്ശിക അടച്ചില്ല, സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി

2500 ലേറെ കുട്ടികൾ പഠിക്കുന്ന സ്കൂൾ പ്രവർത്തിക്കുന്നത് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്....

Read More >>
#complaint |ഭര്‍ത്താവിനെ മർദ്ദിക്കുന്നതുകണ്ടു; ചോദ്യംചെയ്തതോടെ  സി.ഐ കരണത്തടിച്ചെന്ന് ഗര്‍ഭിണിയായ യുവതി

Jun 21, 2024 11:08 AM

#complaint |ഭര്‍ത്താവിനെ മർദ്ദിക്കുന്നതുകണ്ടു; ചോദ്യംചെയ്തതോടെ സി.ഐ കരണത്തടിച്ചെന്ന് ഗര്‍ഭിണിയായ യുവതി

ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാനായി സ്റ്റേഷനില്‍ എത്തിയപ്പോള്‍ സി.ഐ മര്‍ദ്ദിച്ചുവെന്നാണ് യുവതിയുടെ...

Read More >>
#VeenaGeorge | അവയവദാനത്തിൽ പണമിടപാട് കണ്ടെത്തിയാൽ സ്വകാര്യ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കും: ആരോഗ്യമന്ത്രി

Jun 21, 2024 11:04 AM

#VeenaGeorge | അവയവദാനത്തിൽ പണമിടപാട് കണ്ടെത്തിയാൽ സ്വകാര്യ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കും: ആരോഗ്യമന്ത്രി

ഇതുവരെ നടത്തിയ അന്വേഷണത്തിൽ അനുമതിയില്ലാതെ അവയവ കൈമാറ്റം നടന്നതായി...

Read More >>
#accident |കോഴിക്കോട് നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു

Jun 21, 2024 11:02 AM

#accident |കോഴിക്കോട് നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു

സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ബസ് കാത്ത് നില്‍ക്കുന്നതിന് സമീപത്താണ് അപകടം ഉണ്ടായത്....

Read More >>
#Vegetableprice | സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു; നൂറില്‍ തൊട്ട് വീണ്ടും തക്കാളി വില

Jun 21, 2024 10:52 AM

#Vegetableprice | സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു; നൂറില്‍ തൊട്ട് വീണ്ടും തക്കാളി വില

ഇതോടെ തക്കാളി മുതലിങ്ങോട്ട് എല്ല പച്ചക്കറികള്‍ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. പാലക്കാടന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള പച്ചക്കറികളാണിപ്പോള്‍...

Read More >>
Top Stories