#murdercase | ന​ഗ്നതാപ്രദർശനം, കോടാലിയും വാക്കത്തിയും ആയുധം, നാട്ടുകാരുടെ പേടിസ്വപ്നം; വെൺമാന്ത്ര ബാബു ക്രൂരനെന്ന് നാട്ടുകാർ

#murdercase |  ന​ഗ്നതാപ്രദർശനം, കോടാലിയും വാക്കത്തിയും ആയുധം, നാട്ടുകാരുടെ പേടിസ്വപ്നം; വെൺമാന്ത്ര ബാബു ക്രൂരനെന്ന് നാട്ടുകാർ
Jun 15, 2024 08:49 PM | By Susmitha Surendran

ഇടുക്കി: (truevisionnews.com)  കട്ടപ്പനയിൽ യുവാവിനെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി വെൺമാന്ത്ര ബാബു (58) കൊടും ക്രൂരത ചെയ്യാൻ മടിയില്ലാത്തയാളെന്ന് നാട്ടുകാർ.

കഞ്ചാവും മദ്യവും ഉപയോഗിച്ച ശേഷം സ്ത്രീകളോട് മോശമായി പെരുമാറുന്നതാണ് ഇയാളുടെ രീതി. ലഹരി ഉപയോഗിച്ചാൽ മനോനില തെറ്റുന്ന ഇയാളെ നാട്ടുകാർക്ക് ഭയമാണ്.

ഏതാനും നാളുകൾക്ക് മുൻപ് അയൽവാസിയെ ഇയാൾ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. കഞ്ചാവ് വിൽക്കുന്നതിനിടെ പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെയും ബാബു ആക്രമിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്.

ആരെങ്കിലും ചോദ്യം ചെയ്യാൻ എത്തിയാൽ അവരെയും ഉപദ്രവിക്കും. പ്രതിയുടെ ശല്യം കാരണം കഴിഞ്ഞ മാർച്ചിൽ അയൽവാസിയായ വയോധിക പൊലീസിൽ പരാതി നൽകിയിരുന്നു.

നഗ്നതാപ്രദർശനം നടത്തുന്നുവെന്നും മോശമായി സംസാരിക്കുന്നുവെന്നുമായിരുന്നു പരാതി. ഇവരുടെ വളർത്ത് നായയെ ബാബു ഉപദ്രവിച്ചിട്ടുണ്ട്. മിക്ക സമയങ്ങളിലും റോഡരികിലെ പാറപ്പുറത്തിരിക്കും.

ബാബുവിനെ സ്കൂൾ കുട്ടികൾക്ക് വരെ പേടിയാണെന്ന് നാട്ടുകാർ പറയുന്നു. കുറച്ചു നാളുകൾക്ക് മുൻപ് റോഡിലൂടെ നടന്നു പോകുകയായിരുന്നയാൾക്ക് നേരെ വലിയ കല്ല് എടുത്തെറിഞ്ഞിരുന്നു.

അത്ഭുതകരമായാണ് അന്ന് അയാൾ രക്ഷപ്പെട്ടത്. മൂർച്ചയേറിയ കോടാലിയും വാക്കത്തിയുമാണ് ആയുധം. ഇതുപയോ​ഗിച്ചാണ് ഇന്നലെ ആക്രമണം നടത്തിയത്.

അപ്രതീക്ഷിതമായിട്ടാണ് ഭാര്യയെ കാണാൻ എത്തിയ കക്കാട്ടുകട കളപ്പുരക്കൽ സുബിനെ ബാബു ആക്രമിച്ചത്. വഴിയരികിൽ സുബിനും ഭാര്യാ പിതാവും കാർ നന്നാക്കുന്നതിനിടെ ബാബു അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് യുവാവിന്റെ അരുംകൊലയ്ക്ക് കാരണമായത്.

ആക്രമണത്തിന് ശേഷം വീടിനുള്ളിൽ കയറി ഒളിച്ച പ്രതിയെ കീഴ്പ്പെടുത്തുന്നതിനിടെ കട്ടപ്പന എസ്ഐ ഉദയകുമാറിനെയും ഇയാൾ കോടാലി കൊണ്ട് ആക്രമിച്ചു. സുബിന്റെ ഭാര്യാപിതാവ് നൽകിയ സ്ഥലത്ത് പള്ളി നിർമ്മിച്ചു നൽകിയ വീട്ടിലാണ് കൊലപാതകിയും മാതാവും താമസിക്കുന്നത്.

#Nudity #armed #axes #swords #natives' #nightmare #Locals #say #Venmantra #Babu #cruel

Next TV

Related Stories
#Sexualassault | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

Jul 13, 2024 08:28 AM

#Sexualassault | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

ഇൻസ്പെക്ടർ വി.എസ്.അജീഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ...

Read More >>
#UDF | മുൻ തുറമുഖ മന്ത്രിക്ക് കേക്ക് നൽകി വി ഡി സതീശൻ, വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്

Jul 13, 2024 08:10 AM

#UDF | മുൻ തുറമുഖ മന്ത്രിക്ക് കേക്ക് നൽകി വി ഡി സതീശൻ, വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്

ജനങ്ങള്‍ക്ക് മാത്രമല്ല, സിപിഎമ്മുകാര്‍ക്ക് പോലും അറിയാം പദ്ധതി നടപ്പിലാക്കിയതില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക്. പിണറായി സര്‍ക്കാര്‍ ഉമ്മന്‍...

Read More >>
#cpim | പിഎസ്‌സി കോഴ വിവാദം; പ്രമോദിനെതിരെ നടപടി? സിപിഐഎം ജില്ലാകമ്മിറ്റി ഇന്ന് ചേരും

Jul 13, 2024 07:22 AM

#cpim | പിഎസ്‌സി കോഴ വിവാദം; പ്രമോദിനെതിരെ നടപടി? സിപിഐഎം ജില്ലാകമ്മിറ്റി ഇന്ന് ചേരും

പി എസ് സി കോഴ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമോദ് കോട്ടൂളി ജില്ലാ കമ്മറ്റി ഓഫീസിലെത്തി വിശദീകരണം...

Read More >>
#kseb | വൈദ്യുതി ലൈൻ പൊട്ടിവീണു, കെഎസ്ഇബിയെ വിളിച്ചറിയിച്ചത് നാലാം ക്ലാസുകാരി; അഭിനന്ദന പ്രവാഹം

Jul 13, 2024 07:13 AM

#kseb | വൈദ്യുതി ലൈൻ പൊട്ടിവീണു, കെഎസ്ഇബിയെ വിളിച്ചറിയിച്ചത് നാലാം ക്ലാസുകാരി; അഭിനന്ദന പ്രവാഹം

കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വീട്ടിൽ എത്തിയപ്പോഴാണ് വഴിയിൽ വൈദ്യുതി ലൈൻ പൊട്ടിവീണത് ഇഷാമരിയയുടെ ശ്രദ്ധയിൽ...

Read More >>
#pot | കണ്ണൂരിൽ നിധി? ; മഴക്കുഴി എടുക്കവേ ഒരു കുടം, അകത്ത് സ്വർണവും വെള്ളിയും മുത്തും; പരിശോധിച്ച് പുരാവസ്തു വകുപ്പ്

Jul 13, 2024 07:02 AM

#pot | കണ്ണൂരിൽ നിധി? ; മഴക്കുഴി എടുക്കവേ ഒരു കുടം, അകത്ത് സ്വർണവും വെള്ളിയും മുത്തും; പരിശോധിച്ച് പുരാവസ്തു വകുപ്പ്

മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം...

Read More >>
#accident |  റോഡില്‍ തെന്നിവീണയാള്‍ക്ക് മേല്‍ വാഹനങ്ങള്‍ കയറിയിറങ്ങി; കണ്ണൂരില്‍ വയോധികന് ദാരുണാന്ത്യം

Jul 13, 2024 06:46 AM

#accident | റോഡില്‍ തെന്നിവീണയാള്‍ക്ക് മേല്‍ വാഹനങ്ങള്‍ കയറിയിറങ്ങി; കണ്ണൂരില്‍ വയോധികന് ദാരുണാന്ത്യം

ഇരുട്ടി കീഴൂര്‍ക്കുന്നിലാണ് ദാരുണമായ സംഭവം നടക്കുന്നത്. രണ്ടിലേറെ വാഹനങ്ങള്‍ വയോധികന്റെ ശരീരത്തിലൂടെ...

Read More >>
Top Stories