#murderattempt |പെട്രോൾ ഒഴിച്ച് കത്തിക്കാൻ ഭർത്താവിന്‍റെ ശ്രമം; ഓടി രക്ഷപ്പെട്ട് ഭാര്യ

#murderattempt |പെട്രോൾ ഒഴിച്ച് കത്തിക്കാൻ ഭർത്താവിന്‍റെ ശ്രമം; ഓടി രക്ഷപ്പെട്ട് ഭാര്യ
Jun 15, 2024 08:36 PM | By Susmitha Surendran

കൊട്ടാരക്കര: (truevisionnews.com)  ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിലായി.

പുത്തൂർമൂഴിയിൽ ആലക്കൽ വീട്ടിൽ അഭിജിത് രാജിനെ (25) ആണ് പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം.

ആക്രമണത്തിനിടെ ഓടി രക്ഷപ്പെട്ട ഭാര്യ വീടിന് സമീപത്തെ കിണറ്റിൽനിന്നും വെള്ളമെടുത്ത് ശരീരത്തിലൊഴിക്കുകയായിരുന്നു.

മരം മുറിക്കാരനായ അഭിജിത് കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വന്ന് 1500 രൂപ ഭാര്യ സുകന്യക്ക് നൽകിയിരുന്നു. അടുത്ത ദിവസം അഭിജിത് പണം ആവശ്യപ്പെട്ടു.

എന്നാൽ സുകന്യ 1000 രൂപയാണ് നൽകിയത്. ബാക്കി 500 രൂപ ചെലവായതായും പറഞ്ഞു. ഇതിൽ പ്രകോപിതനായ അഭിജിത് മരം മുറിക്കാനായി കരുതിയ പെട്രോൾ സുകന്യയുടെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു.

തീകത്തിക്കാൻ ശ്രമിക്കുന്നതിനിടെ സുകന്യ ഓടി കിണറ്റിൽനിന്നും വെള്ളമെടുത്ത് ശരീരത്തിൽ ഒഴിച്ച് രക്ഷപ്പെട്ടു.

തുടർന്ന് പുത്തൂർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ വധശ്രമിത്തിന് കേസ് എടുത്തിട്ടുണ്ട്. അഭിജിത്തുമായി പൊലീസ് തെളിവെടുപ്പും നടത്തി.

#husband #tried #kill #his #wife #pouring #petrol #her #body #burning #her.

Next TV

Related Stories
#cholera | നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിൽ 11 പേർക്ക് കോളറ; ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

Jul 13, 2024 09:59 AM

#cholera | നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിൽ 11 പേർക്ക് കോളറ; ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

പനി ബാധിച്ച് ചികിത്സ തേടിയ 44 പേര്‍ക്ക് എച്ച്1എൻ1 രോഗബാധയാണെന്ന് വ്യക്തമായി. 12204 പേരാണ് പുതുതായി പനി ബാധിച്ച് ചികിത്സ...

Read More >>
#well | 'അത്ഭുതം';വീട്ടുമുറ്റത്തെ കിണർ നിമിഷനേരം കൊണ്ട് നിറഞ്ഞു, പത്ത് മിനുറ്റിൽ ജലനിരപ്പ് താഴ്ന്നു

Jul 13, 2024 09:55 AM

#well | 'അത്ഭുതം';വീട്ടുമുറ്റത്തെ കിണർ നിമിഷനേരം കൊണ്ട് നിറഞ്ഞു, പത്ത് മിനുറ്റിൽ ജലനിരപ്പ് താഴ്ന്നു

കിണറ്റിൽ വെള്ളം നിറഞ്ഞുകവിയാൻ പ്രത്യേകിച്ച് കാരണമൊന്നുമുണ്ടായില്ലെന്നു വീട്ടുകാർ...

Read More >>
#Kapa | കണ്ണൂരിൽ ഇരുപതോളം കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

Jul 13, 2024 09:39 AM

#Kapa | കണ്ണൂരിൽ ഇരുപതോളം കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ഇ​തേ​ത്തു​ട​ര്‍ന്ന് ജി​ല്ല ക​ല​ക്ട​റു​ടെ റി​പ്പോ​ര്‍ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ്...

Read More >>
#DYFI | കഞ്ചാവ് കേസ് പ്രതിക്കായി നടത്താനിരുന്ന എക്സൈസ് ഓഫീസ് മാര്‍ച്ച് മാറ്റിവെച്ച് ഡിവൈഎഫ്ഐ

Jul 13, 2024 09:04 AM

#DYFI | കഞ്ചാവ് കേസ് പ്രതിക്കായി നടത്താനിരുന്ന എക്സൈസ് ഓഫീസ് മാര്‍ച്ച് മാറ്റിവെച്ച് ഡിവൈഎഫ്ഐ

സമരം മാറ്റിവെച്ചതില്‍ നേതൃത്വത്തിന്‍റെ ഇടപെടലുണ്ടായെന്നാണ് സൂചന.ഇന്ന് രാവിലെ 10 മണിക്കാണ് എക്സൈസ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ...

Read More >>
#arrest | ഹാഷിഷ് ഓയിലുമായി പിടിയിലായ കേസില്‍ ഒളിവിൽ പോയ 34-കാരനെ പിടികൂടിയത് 3.5കിലോ കഞ്ചാവുമായി

Jul 13, 2024 08:58 AM

#arrest | ഹാഷിഷ് ഓയിലുമായി പിടിയിലായ കേസില്‍ ഒളിവിൽ പോയ 34-കാരനെ പിടികൂടിയത് 3.5കിലോ കഞ്ചാവുമായി

ആര്‍ക്കെല്ലാമാണ് ഇയാള്‍ കഞ്ചാവും എം.ഡി.എം.എയും വില്‍പ്പന നടത്തുന്നതെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ്...

Read More >>
#Trafficcontrol | അരൂർ -തുറവൂർ ദേശീയപാത: ​ഗതാ​ഗത നിയന്ത്രണം തുടരുന്നു; ഇന്നും നാളെയും റോഡ് അടച്ചിടും

Jul 13, 2024 08:37 AM

#Trafficcontrol | അരൂർ -തുറവൂർ ദേശീയപാത: ​ഗതാ​ഗത നിയന്ത്രണം തുടരുന്നു; ഇന്നും നാളെയും റോഡ് അടച്ചിടും

പ്രദേശത്തെ സ്കൂളുകളുടെ മുൻവശത്ത് നടപ്പാത തയ്യാറാക്കാനും കുട്ടികൾക്ക് സ്കൂളിന്‍റെ മുൻപിലുള്ള ദേശീയപാത മുറിച്ചു കടക്കുന്നതിന് സുഗമമായ സംവിധാനം...

Read More >>
Top Stories