#Murder | കൊലക്കേസ് പ്രതിയെ ആളുകള്‍ നോക്കിനില്‍ക്കെ റോഡിലിട്ട് കുത്തിക്കൊന്നു; നടുക്കുന്ന ദൃശ്യങ്ങൾ

#Murder | കൊലക്കേസ് പ്രതിയെ ആളുകള്‍ നോക്കിനില്‍ക്കെ റോഡിലിട്ട് കുത്തിക്കൊന്നു; നടുക്കുന്ന ദൃശ്യങ്ങൾ
Jun 15, 2024 12:16 PM | By VIPIN P V

ഹൈദരാബാദ്: (truevisionnews.com) കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ ആളുകള്‍ നോക്കിനില്‍ക്കേ റോഡിലിട്ട് കൊലപ്പെടുത്തി. ഹൈദരാബാദിലെ ആസിഫ് നഗറിലാണ് മൂന്നംഗസംഘം യുവാവിനെ പിന്തുടര്‍ന്നെത്തി കുത്തിക്കൊലപ്പെടുത്തിയത്.

സംഭവത്തിന്റെ നടുക്കുന്ന വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ആസിഫ് നഗറില്‍ അതിദാരുണമായ കൊലപാതകം നടന്നത്. തപ്പാഛബുത്ര സ്വദേശി മുഹമ്മദ് ഖുത്തുബുദ്ധീന്‍(27) ആണ് കൊലപ്പെട്ടത്.

താഹിര്‍, ഷെയ്ഖ് അമാന്‍, സവീര്‍ എന്നിവരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

താഹിറിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ ഖുത്തുബുദ്ധീന്‍ പ്രതിയാണെന്നും ഇതിന്റെ പ്രതികാരമായിട്ടാണ് യുവാവിനെ റോഡിലിട്ട് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി 10.30-ഓടെ ഖുത്തുബുദ്ധീന്‍ തിരക്കേറിയ റോഡിലൂടെ നടന്നുവരുന്നതിനിടെയാണ് പ്രതികള്‍ ഇയാളെ പിന്തുടര്‍ന്നത്. യുവാവ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ പിന്തുടര്‍ന്നെത്തി കീഴ്‌പ്പെടുത്തി.

പിന്നാലെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. റോഡില്‍ വീണ യുവാവിനെ വടി കൊണ്ട് നിരന്തരം മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു.

യുവാവിനെ ക്രൂരമായി ആക്രമിക്കുന്നത് കണ്ട് ചിലര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൊലപാതകത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സമീപത്തുണ്ടായിരുന്നവര്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് താഹിറിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ ഖുത്തുബുദ്ധീന്‍ അറസ്റ്റിലായത്. തുടര്‍ന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയതോടെ താഹിറും സംഘവും പ്രതികാരം ചെയ്യാനായി തീരുമാനിക്കുകയായിരുന്നു.

ജാമ്യത്തിലിറങ്ങിയശേഷം ഖുത്തുബുദ്ധീനെ പ്രതികള്‍ നിരന്തരം നിരീക്ഷിച്ചിരുന്നതായാണ് വിവരം. ഇതിനൊടുവിലാണ് വ്യാഴാഴ്ച രാത്രി ആസിഫ് നഗറില്‍വെച്ച് കുത്തിക്കൊലപ്പെടുത്തിയത്.

#murder #accused #stabbed #death #road #people #looked #Shocking #scenes

Next TV

Related Stories
വിവാ​ഹം കഴിഞ്ഞ് വെറും രണ്ടാഴ്ച, ഭർത്താവിനെ വാടക കൊലയാളികളെ വിട്ട് കൊലപ്പെടുത്തി, 22കാരിയും കാമുകനും പിടിയില്‍

Mar 25, 2025 04:36 PM

വിവാ​ഹം കഴിഞ്ഞ് വെറും രണ്ടാഴ്ച, ഭർത്താവിനെ വാടക കൊലയാളികളെ വിട്ട് കൊലപ്പെടുത്തി, 22കാരിയും കാമുകനും പിടിയില്‍

വെടിയേറ്റ ഗുരുതരമായി പരിക്കേറ്റ നിലയിൽ ദിലീപിനെ വയലിൽ പൊലീസ് കണ്ടെത്തിയത്. ചികിത്സയ്ക്കായി ബിധുനയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക്...

Read More >>
ഭാര്യയും ഭാര്യയുടെ അമ്മയും ചേർന്ന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് കഴുത്തറുത്തു

Mar 25, 2025 04:17 PM

ഭാര്യയും ഭാര്യയുടെ അമ്മയും ചേർന്ന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് കഴുത്തറുത്തു

ഭാര്യയുടെ മാതാപിതാക്കളെ കൂടി ഭീഷണിപ്പെടുത്താൻ തുടങ്ങിയപ്പോഴാണ് കാര്യങ്ങൾ...

Read More >>
മറ്റൊരു യുവതിയെ വിവാഹം കഴിച്ചെന്നറിഞ്ഞു, വ്യാപാരിയെ കഴുത്തറത്ത് കൊന്നു; ഭാര്യയും മാതാവും അറസ്റ്റിൽ

Mar 25, 2025 10:28 AM

മറ്റൊരു യുവതിയെ വിവാഹം കഴിച്ചെന്നറിഞ്ഞു, വ്യാപാരിയെ കഴുത്തറത്ത് കൊന്നു; ഭാര്യയും മാതാവും അറസ്റ്റിൽ

ചിക്കനവാരയിൽ വിജനമായ സ്ഥലത്ത് കാറിൽ ഒരു മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെ...

Read More >>
മൂന്ന് മക്കളെ കൊന്നു, ഭാര്യയെ വെടിവെച്ച് വീ‍ഴത്തി; യുപിയില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍, കൂട്ടക്കൊല സംശയരോഗത്തെത്തുടര്‍ന്ന്

Mar 24, 2025 03:02 PM

മൂന്ന് മക്കളെ കൊന്നു, ഭാര്യയെ വെടിവെച്ച് വീ‍ഴത്തി; യുപിയില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍, കൂട്ടക്കൊല സംശയരോഗത്തെത്തുടര്‍ന്ന്

ശനിയാഴ്ച സഗത്തേഡ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭാര്യയക്ക് മറ്റൊരാ‍ളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇയാള്‍...

Read More >>
മകനെ കഴുത്തറുത്ത് കൊന്നക്കേസിൽ 48-കാരി അറസ്റ്റിൽ

Mar 23, 2025 08:30 PM

മകനെ കഴുത്തറുത്ത് കൊന്നക്കേസിൽ 48-കാരി അറസ്റ്റിൽ

മകനെ കൊലപ്പെടുത്തിയ വിവരം സരിത തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു....

Read More >>
അതിക്രൂര കൊലപാതകം...; ഭാര്യക്ക് മറ്റു ബന്ധങ്ങളുണ്ടെന്ന സംശയം; മൂന്നര വയസുള്ള മകനെ കഴുത്തറുത്ത് കൊന്നു; അറസ്റ്റ്

Mar 22, 2025 10:46 AM

അതിക്രൂര കൊലപാതകം...; ഭാര്യക്ക് മറ്റു ബന്ധങ്ങളുണ്ടെന്ന സംശയം; മൂന്നര വയസുള്ള മകനെ കഴുത്തറുത്ത് കൊന്നു; അറസ്റ്റ്

ഭർത്താവിനെയും മകനെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി പൊലീസിൽ പരാതി...

Read More >>
Top Stories