#murdercase | നാടിനെ നടുക്കി കൊലപാതകം; സുബിന് വെട്ടേറ്റത് ഗർഭിണിയായ ഭാര്യയെ കാണാനെത്തിയപ്പോൾ, പ്രതി പിടിയിൽ

#murdercase | നാടിനെ നടുക്കി കൊലപാതകം; സുബിന് വെട്ടേറ്റത് ഗർഭിണിയായ ഭാര്യയെ കാണാനെത്തിയപ്പോൾ, പ്രതി പിടിയിൽ
Jun 15, 2024 08:01 AM | By Athira V

കട്ടപ്പന: ( www.truevisionnews.com ) ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലിക്ക് വെട്ടിക്കൊന്ന സംഭവത്തിൽ നടുങ്ങി നാട്. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസ് (35) ആണ് മരിച്ചത്. കട്ടപ്പന സുവർണഗിരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. ഗർഭിണിയായ ഭാര്യ ലിബിയയെ കാണാനായാണ് സുബിൻ ഇവിടെയെത്തിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി സുവർണഗിരി വെൺമാന്ത്ര ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പലപ്പോഴും അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ പോലീസിൽ ലഭിച്ചിട്ടുള്ളതാണ്.

ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ വീട്ടിലെത്തിയ സുബിനും അയൽവാസിയായ ബാബുവും തമ്മിൽ വാക്കുതർക്കവും ഉണ്ടാകുകയും അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

ഇതേ തുടർന്ന് പ്രകോപിതനായ ബാബു അയൽവാസിയായ സുബിനെ കോടാലി കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റു വീണ സുബിനെ വീട്ടുകാരും പ്രദേശവാസികളും ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാക്കു തർക്കത്തിനുള്ള കാരണം വ്യക്തമല്ല. ലഹരിക്കടിമയായ ബാബു അക്രമത്തിന് ശേഷം വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ ബാബു ആക്രമിച്ചു.

ആയുധം കൊണ്ടുള്ള ആക്രമണത്തിൽ കട്ടപ്പന പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഉദയകുമാറിന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. വയറിംഗ് ഇലക്ട്രിക്കൽ ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ട സുബിൻ. മകൾ എസ.

#35 #year #old #man #murdered #his #wife #neighbour #idukki #kattappana

Next TV

Related Stories
#crime | സ്ത്രീധനത്തിന്റെ പേരിൽ കൊടുംക്രൂരത: ഗർഭിണിയെ കൈകാലുകൾ വെട്ടി കൊന്ന് കത്തിച്ചു, ഭർതൃ വീട്ടുകാർ ഒളിവിൽ

Jul 23, 2024 12:17 PM

#crime | സ്ത്രീധനത്തിന്റെ പേരിൽ കൊടുംക്രൂരത: ഗർഭിണിയെ കൈകാലുകൾ വെട്ടി കൊന്ന് കത്തിച്ചു, ഭർതൃ വീട്ടുകാർ ഒളിവിൽ

റീനക്കും മിഥുനും ഒന്നര വയസ്സുള്ള കുട്ടിയുണ്ട്. രണ്ടാമതും ഗർഭം ധരിച്ചിരിക്കെയാണ് ദാരുണമായ സംഭവങ്ങൾ അരങ്ങേറിയത്....

Read More >>
#Murder | ഗർഭച്ഛിദ്രത്തിനിടെ മരിച്ച യുവതിയെയും രണ്ട് കുട്ടികളെയും ജലാശയത്തിലേക്ക് എറിഞ്ഞ് കാമുകൻ

Jul 23, 2024 06:22 AM

#Murder | ഗർഭച്ഛിദ്രത്തിനിടെ മരിച്ച യുവതിയെയും രണ്ട് കുട്ടികളെയും ജലാശയത്തിലേക്ക് എറിഞ്ഞ് കാമുകൻ

25 കാരിയായ യുവതിയെ ഗർഭച്ഛിദ്രത്തിനായി മുംബൈയ്ക്കടുത്തുള്ള താനെയിലേക്ക് കൊണ്ടുപോയിരുന്നു. ഗർഭച്ഛിദ്രത്തിനിടെ യുവതി...

Read More >>
#murder | വളർത്തുനായ്ക്കളുടെ കുര ശല്യം, മാറ്റണം; പരാതി പറഞ്ഞ അയൽവാസിയെ ഉടമയും മക്കളും ചേർന്ന് തല്ലിക്കൊന്നു

Jul 21, 2024 10:08 AM

#murder | വളർത്തുനായ്ക്കളുടെ കുര ശല്യം, മാറ്റണം; പരാതി പറഞ്ഞ അയൽവാസിയെ ഉടമയും മക്കളും ചേർന്ന് തല്ലിക്കൊന്നു

നായ്ക്കളെ മറ്റൊരിടത്തേക്ക് മാറ്റണമെന്നും വലിയ ഉച്ചത്തിലുള്ള കുര കാരണം വീട്ടുകാർക്ക് ശല്യമാണെന്നും കുട്ടികൾക്ക് ഉറങ്ങാൻ പോലും...

Read More >>
#Murder | അതിദാരുണം; കുളിക്കാത്തതിന്റെ പേരിൽ ഭാര്യയെ മരത്തടി കൊണ്ട് അടിച്ച് കൊന്നു

Jul 18, 2024 02:33 PM

#Murder | അതിദാരുണം; കുളിക്കാത്തതിന്റെ പേരിൽ ഭാര്യയെ മരത്തടി കൊണ്ട് അടിച്ച് കൊന്നു

ഇരുവരും ഒന്നിച്ച് മദ്യപിക്കാറുണ്ടെന്നും വഴക്ക് പതിവാണെന്നും അയൽവാസികൾ...

Read More >>
#Murder | കൊടുംക്രൂരത: ആദ്യം കൈകള്‍ വെട്ടിമാറ്റി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

Jul 18, 2024 11:36 AM

#Murder | കൊടുംക്രൂരത: ആദ്യം കൈകള്‍ വെട്ടിമാറ്റി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന ആരോപണങ്ങളും പോലീസ് നിഷേധിച്ചു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും ജില്ലാ പോലീസ് മേധാവി...

Read More >>
Top Stories