#SajiCherian | മന്ത്രി വീണാ ജോര്‍ജ്ജിന് യാത്രാ അനുമതി നിഷേധിച്ച കേന്ദ്ര സമീപനം പ്രയാസമുണ്ടാക്കുന്നത് - സജി ചെറിയാൻ

#SajiCherian | മന്ത്രി വീണാ ജോര്‍ജ്ജിന് യാത്രാ അനുമതി നിഷേധിച്ച കേന്ദ്ര സമീപനം പ്രയാസമുണ്ടാക്കുന്നത് - സജി ചെറിയാൻ
Jun 14, 2024 01:10 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) കുവൈത്ത് തീപിടിത്തത്തിന് പിന്നാലെ മന്ത്രി വീണാ ജോർജിന് യാത്രക്ക് അനുമതി നിഷേധിച്ചത് ശരിയായില്ലെന്ന് മന്ത്രി സജി ചെറിയാൻ.

കേന്ദ്ര സമീപനം പ്രയാസമുണ്ടാക്കുന്നതാണെന്നും പരിക്കേറ്റവരുടെ ചികിത്സ ഉറപ്പാക്കാനാണ് ആരോഗ്യമന്ത്രി തന്നെ പോകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിദേശ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികൾ കേന്ദ്ര സ‍ര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ് മന്ത്രിയുടെ കുവൈത്ത് യാത്ര മുടങ്ങിയത്.

പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാത്തതിനാലാണ് യാത്ര ഉപേക്ഷിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് കൊച്ചി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

അനുമതി കിട്ടാത്തതിനാൽ കൊച്ചി വിമാനത്താവളത്തിൽ തുട‍ര്‍ന്ന മന്ത്രി ഇവിടെ നിന്ന് മടങ്ങുകയായിരുന്നു. ഇന്നലെ രാത്രി 10.30നാണ് കുവൈത്തിലേക്കുള്ള വിമാനം പുറപ്പെട്ടത്.

രാത്രി ഒമ്പതു മണിയായിട്ടും അനുമതി ലഭിക്കാതായതോടെയാണ് മന്ത്രി യാത്ര ഉപേക്ഷിച്ചതായി വ്യക്തമാക്കിയത്. തീപിടിത്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായുള്ള വ്യോമസേനയുടെ വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി.

മൃതദേഹങ്ങൾ കൊച്ചിയിൽ നിന്ന് ആംബുലൻസിൽ വിവിധ ജില്ലകളിലേക്ക് മാറ്റി. 23 മലയാളികളുടെയും ഏഴു തമിഴ്നാട്ടുകാരുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്.

ബാക്കി 14 മൃതദേഹങ്ങളുമായി വിമാനം ദില്ലിക്ക് പോയി. 31 മൃതദേഹങ്ങളും പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് വീടുകളിലേക്ക് കൊണ്ടുപോയത്. ഓരോ പൊലീസ് വാഹനവും ആംബുലൻസിനെ അനുഗമിക്കുന്നുണ്ട്.

#Central #approach #deny #travel #permission #Minister #VeenaGeorge #causing #difficulty - #SajiCherian

Next TV

Related Stories
യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ കേസ്,  പ്രതി അറസ്റ്റിൽ

Mar 15, 2025 04:41 PM

യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ കേസ്, പ്രതി അറസ്റ്റിൽ

വിരോധത്തെ തുടർന്ന് ഭീഷണിപ്പെടുത്തി ബുള്ളറ്റിൽ കയറ്റി തട്ടിക്കൊണ്ടു പോയെന്നാണ് കേസ്....

Read More >>
പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Mar 15, 2025 04:25 PM

പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അസ്വഭാവിക മരണത്തിന് മാറനല്ലൂര്‍ പൊലീസ് കേസെടുത്തു. സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ നടന്നുകൊണ്ടിരിക്കെയാണ് വിദ്യാര്‍ത്ഥികളുടെ...

Read More >>
11 വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകരയില്‍ 68കാരൻ അറസ്റ്റിൽ

Mar 15, 2025 04:08 PM

11 വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകരയില്‍ 68കാരൻ അറസ്റ്റിൽ

പീഡനവിവരം പെണ്‍കുട്ടിയുടെ വീട്ടുകാരാണ് പൊലീസിനെ അറിയിച്ചത്....

Read More >>
നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

Mar 15, 2025 04:00 PM

നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

വീട്ടില്‍ ഡാന്‍സ് പഠിക്കാനെത്തിയ കുട്ടികളാണ് സംഭവം കാണുന്നത്. രക്ഷിതാക്കള്‍ വീട്ടിന് പുറത്ത്...

Read More >>
മെഡിക്കൽ കോളേജിൽ വൻവീഴ്ച; രോഗനിർണയത്തിന് അയച്ച ശരീരഭാഗങ്ങൾ മോഷ്ടിച്ചു, ആക്രിക്കാരൻ കസ്റ്റഡിയിൽ

Mar 15, 2025 03:43 PM

മെഡിക്കൽ കോളേജിൽ വൻവീഴ്ച; രോഗനിർണയത്തിന് അയച്ച ശരീരഭാഗങ്ങൾ മോഷ്ടിച്ചു, ആക്രിക്കാരൻ കസ്റ്റഡിയിൽ

പത്തോളജി ലാബിന് സമീപമാണ് സാമ്പിളുകള്‍ രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവെച്ചത്....

Read More >>
Top Stories