#SchoolBusFire | സ്കൂൾ ബസിന് തീപിടിച്ച സംഭവം; ഷോർട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം, കേസെടുത്ത് പൊലീസ്

#SchoolBusFire | സ്കൂൾ ബസിന് തീപിടിച്ച സംഭവം; ഷോർട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം, കേസെടുത്ത് പൊലീസ്
Jun 14, 2024 12:37 PM | By VIPIN P V

ആലപ്പുഴ: (truevisionnews.com) ചെങ്ങന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ച സംഭവത്തിൽ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. ഷോർട് സർക്യൂട്ട് എന്ന് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആര്‍ രമണൻ വാഹനത്തിൽ പരിശോധന നടത്തി.

ബസിന് എല്ലാ രേഖകളുമുണ്ട്. വിദഗ്ധ പരിശോധനയ്ക്കായി നാല് എംവിഡി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ആല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം വെച്ചായിരുന്നു അപകടം നടന്നത്. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്.

പുക ഉയര്‍ന്നതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. അപകടത്തില്‍ സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു.

അപകട സമയത്ത് ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

#Incident #schoolbus #catching #fire; #Preliminary #conclusion #short #circuit, #police #registered#case

Next TV

Related Stories
പാലക്കാട് കല്ലരിക്കോട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

Apr 29, 2025 07:03 PM

പാലക്കാട് കല്ലരിക്കോട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

പാലക്കാട് മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങി...

Read More >>
 കോഴിക്കോട് എംഡിഎംഎ കേസിലെ മുഖ്യപ്രതി പിടിയിൽ

Apr 29, 2025 03:30 PM

കോഴിക്കോട് എംഡിഎംഎ കേസിലെ മുഖ്യപ്രതി പിടിയിൽ

കുന്ദമംഗലം എംഡിഎംഎ കേസിലെ മുഖ്യപ്രതി...

Read More >>
 വിനീതിന്‍റെ മരണം;എസ്ഒജി സംബന്ധിച്ച രഹസ്യ വിവരങ്ങൾ  കെെമാറി; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Apr 29, 2025 10:36 AM

വിനീതിന്‍റെ മരണം;എസ്ഒജി സംബന്ധിച്ച രഹസ്യ വിവരങ്ങൾ കെെമാറി; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

അരീക്കോട് പൊലീസ് ക്യാമ്പിൽ ഹവീൽദാർ സി വിനീത് സ്വയം ജീവനൊടുക്കിയ സംഭവത്തിൽ...

Read More >>
കുറ്റ്യാടി കായക്കൊടിയിൽ  വയോധികനെ കാണാതായതായി പരാതി, അന്വേഷണം

Apr 29, 2025 10:29 AM

കുറ്റ്യാടി കായക്കൊടിയിൽ വയോധികനെ കാണാതായതായി പരാതി, അന്വേഷണം

കുറ്റ്യാടി കായക്കൊടി വയോധികനെ കാണാതായതായി...

Read More >>
Top Stories