ജയ്പൂര്‍: ( www.truevisionnews.com ) ആത്മാക്കളുമായി ഫോണില്‍ സംസാരിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. ചുന്നിലാലാണ് ഭാര്യ ജിയോ ദേവി(40)യെ കൊലപ്പെടുത്തിയത്.

ബുധനാഴ്ച പുലർച്ചെയായിരുന്നു കൊലപാതകം. ഉറങ്ങിക്കിടന്ന ജിയോ ദേവിയെ ചുണ്ണിലാൽ കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ട് ദമ്പതികളുടെ 17 വയസുള്ള മകൾ സുമിത്ര ഇടപെടാൻ ശ്രമിച്ചെങ്കിലും ചുണ്ണിലാൽ ആക്രമണത്തില്‍ പെണ്‍കുട്ടിക്കും പരിക്കേറ്റു.
ഇരുവരുടെയും നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയെയും മകളെയുമാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജിയോ ദേവി മരിച്ചിരുന്നു.
സുമിത്രയെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. ചൊവ്വാഴ്ച രാത്രി ദേവിയും ചുന്നിലാലും നാല് കുട്ടികളും ഒരുമിച്ച് അത്താഴം കഴിച്ച് ഉറങ്ങാൻ പോയതായി പൊലീസ് പറയുന്നു.
പുലർച്ചെ രണ്ടരയോടെ ഉണർന്ന ചുന്നിലാൽ ഭാര്യയെ ആക്രമിക്കുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ കൊലപാതകത്തെക്കുറിച്ച് അയൽവാസികളിൽ നിന്ന് പൊലീസിന് ഫോൺ ലഭിച്ചു.
സുമിത്രയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ചുന്നിലാലിനെ അറസ്റ്റ് ചെയ്തു. കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ജിയോ ദേവിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
#rajasthan #man #suspects #wife #talking #spirits #through #phone #kills #her
